പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

By Dijo Jackson
Recommended Video - Watch Now!
New Maruti Swift Launch: Price; Mileage; Specifications; Features; Changes

ശരിക്കും സ്വിഫ്റ്റാണോ അമേസാണോ എക്‌സ്‌പോയില്‍ കൂടുതല്‍ തിളങ്ങിയത്. വരവിന് മുമ്പെ പുതിയ മാരുതി സ്വിഫ്റ്റിന്റെ ചിത്രം വിപണിയ്ക്ക് ഹൃദ്യമായിരുന്നു. പക്ഷെ ഹോണ്ട കാഴ്ചവെച്ച അമേസ് അക്ഷരാര്‍ത്ഥത്തില്‍ വിപണിയെ ഞെട്ടിച്ചു. പുതിയ അമേസിനെ കണ്ടിട്ടു സിറ്റിയല്ലേ എന്നു തെറ്റിദ്ധരിച്ചാല്‍ തെറ്റുപറയാനാകില്ല.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

ഡിസൈനില്‍ അടിമുടി മിനുങ്ങിയാണ് പുതിയ അമേസിന്റെ വരവ്. പുതിയ അടിത്തറയാണ് 2018 ഹോണ്ട അമേസിനെ പഴയ പതിപ്പില്‍ നിന്നും വേറിട്ടുനിര്‍ത്തുന്ന പ്രധാന ഘടകം.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

ബ്രിയോ ഹാച്ച്ബാക്കിന്റെ അടിത്തറയില്‍ നിന്നുമാണ് മുന്‍തലമുറ അമേസുകളെ ഹോണ്ട ഒരുക്കിയിരുന്നത്. പുത്തന്‍ ഹോണ്ട അമേസില്‍ അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍ പരിശോധിക്കാം —

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

ഹോണ്ട അമേസ് എക്‌സ്റ്റീരിയര്‍

ഹോണ്ട നിരയില്‍ തലക്കനമുള്ള സിറ്റി, അക്കോര്‍ഡ് സഹോദരങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനിലാണ് പുതിയ അമേസിന്റെ വരവ്. പുതിയ ഗ്രില്ല് തന്നെയാണ് അമേസില്‍ എടുത്തുപറയേണ്ട ആദ്യ വിശേഷം.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

കണ്ടു പഴകിയ റൗണ്ട് ഹെഡ്‌ലാമ്പുകളില്‍ നിന്നും ഇക്കുറി അമേസ് മോചിതനായിട്ടുണ്ട്. കോണോട് കോണ്‍ ചതുരത്തിലാണ് ഗ്രില്ലുള്ളത്. മുന്‍ബമ്പറിലും ഡിസൈന്‍ മാറ്റങ്ങള്‍ ദൃശ്യമാണ്.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

നാല് മീറ്ററിനുള്ളിലേക്ക് ചുരുങ്ങിയാണ് നില്‍പ്പെങ്കിലും ഒരു തികഞ്ഞ സെഡാന്റെ എല്ലാ പ്രൗഢിയും അമേസിനുണ്ട്. പുത്തന്‍ 15 ഇഞ്ച് അലോയ് വീലുകളാണ് അമേസിന് ലഭിച്ചിരിക്കുന്നത്.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

C ആകൃതിയില്‍ നിലകൊള്ളുന്ന വലിയ ടെയില്‍ ലാമ്പുകളാണ് പിന്നിലേക്ക് വന്നാല്‍ ആദ്യം കണ്ണില്‍പ്പെടുക. ചെത്തി പാകപ്പെടുത്തിയതാണ് പുതിയ അമേസിന്റെ റിയര്‍ ബമ്പര്‍.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

ഹോണ്ട അമേസ് ഇന്റീരിയര്‍

അമേസിന്റെ അകത്തളത്തിലും കാര്യമായ പരിഷ്‌കാരങ്ങള്‍ ഹോണ്ട നടപ്പിലാക്കിയിട്ടുണ്ട്. മുന്‍തലമുറയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡാഷ്‌ബോര്‍ഡിലാണ് ഇന്റീരിയര്‍.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

3 സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, പിയാനൊ ഫിനിഷ് ട്രിം എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ വിശേഷങ്ങള്‍. ക്ലൈമറ്റ് കണ്‍ട്രോള്‍ ബട്ടണ്‍ ലേഔട്ടിലും ഇക്കുറി പുതുമ അനുഭവപ്പെടും.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

ഹോണ്ട അമേസ് സിവിടി ഗിയര്‍ബോക്‌സ്

അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് പുതിയ അമേസില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്നത്. ഒപ്പം സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെ ഓപ്ഷനലായും ഹോണ്ട കാഴ്ചവെക്കും.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

അമേസിന്റെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സിവിടി ഗിയര്‍ബോക്‌സ് ലഭ്യമാകും. ഇതാദ്യമായാണ് അമേസ് ഡീസല്‍ പതിപ്പില്‍ സിവിടി ഗിയര്‍ബോക്‌സ് ഒരുങ്ങുന്നത്. സിവിടിയുടെ പശ്ചാത്തലത്തില്‍ സുഗമമായ ഡ്രൈവിംഗ് അമേസ് കാഴ്ചവെക്കുമെന്നാണ് ഹോണ്ടയുടെ അവകാശവാദം.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

ഹോണ്ട അമേസ് സുരക്ഷാ ഫീച്ചറുകള്‍

സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പറഞ്ഞു വെച്ചാണ് പുതിയ അമേസിനെ ഹോണ്ട അവതരിപ്പിച്ചത്. മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവയാണ് അമേസിന്റെ സുരക്ഷാമുഖം. വേരിയന്റുകളില്‍ ഉടനീളം എബിഎസും എയര്‍ബാഗുകളും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

മറ്റു വിശേഷങ്ങള്‍

പുത്തന്‍ ഹോണ്ട അമേസിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പില്‍ കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ് സംവിധാനങ്ങളെയും ജാപ്പനീസ് നിര്‍മ്മാതാക്കള്‍ സമര്‍പ്പിക്കുന്നുണ്ട്.

പുതിയ ഹോണ്ട അമേസ് കൊള്ളാമോ? അറിഞ്ഞിരിക്കേണ്ട അഞ്ചു പ്രധാന ഫീച്ചറുകള്‍

കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറും അമേസില്‍ ആദ്യമായി ഇടംപിടിച്ചിട്ടുണ്ട്. അമേസില്‍ ഒരുങ്ങിയിട്ടുള്ള പാര്‍ക്കിംഗ് സെന്‍സറുകളും റിയര്‍-വ്യൂ ക്യാമറകളും ഡ്രൈവിംഗ് ലളിതമാക്കും.

Check out all the photos from Auto Expo 2018 - Click Here

Malayalam
കൂടുതല്‍... #honda #Auto Expo 2018
English summary
New Honda Amaze 2018 Top Features. Read in Malayalam.
Story first published: Friday, February 16, 2018, 12:15 [IST]
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 
X

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more