TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഹോണ്ട അമേസിന് വില കൂടി — പുതുക്കിയ വില ഇങ്ങനെ
വിപണിയില്‍ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പുതുതലമുറ അമേസിന്റെ വില ഹോണ്ട വര്‍ധിപ്പിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ അമേസിന് 31,000 രൂപ ഹോണ്ട കൂട്ടി. കഴിഞ്ഞ മെയ്മാസം 5.59 ലക്ഷം രൂപ പ്രാരംഭ വിലയിലായിരുന്നു ഹോണ്ട അമേസ് ഇന്ത്യയില്‍ എത്തിയത്. വിലവര്‍ധനവിന്റെ പശ്ചാത്തലത്തില്‍ മാരുതി ഡിസൈറിനെക്കാളും ഉയര്‍ന്ന വിലയിലാണ് ഇനി ഹോണ്ട അമേസ് ലഭ്യമാവുക.
പുതിയ അമേസ് വിപണിയില്‍ വന്നതുമുതല്‍ ഹോണ്ടയുടെ കാര്‍ വില്പന കുതിക്കുകയാണ്. ജൂലായില്‍ മാത്രം 10,180 അമേസുകള്‍ ഇന്ത്യയില്‍ വിറ്റുപോയി. 5.85 ലക്ഷം രൂപ മുതലാണ് ഇനി അമേസിന് വില ആരംഭിക്കുക. പ്രാരംഭ അമേസ് E പെട്രോള്‍ വകഭേദത്തിന് 20,600 രൂപയാണ് കൂടിയത്.
S, V, VX വകഭേദങ്ങളില്‍ വര്‍ധിച്ചത് 10,600 രൂപയും. 6.60 ലക്ഷം രൂപ വിലയില്‍ അമേസ് S വിപണിയില്‍ എത്തുമ്പോള്‍ 7.20 ലക്ഷം, 7.68 ലക്ഷം എന്നിങ്ങനെയാണ് അമേസ് V, VX വകഭേദങ്ങളുടെ പുതുക്കിയ വില.
S CVT, V CVT ഓട്ടോമാറ്റിക് മോഡലുകളിലും 10,600 രൂപയുടെ വിലവര്‍ധനവാണുണ്ടായത്. അതുകൊണ്ടു 7.50 ലക്ഷം രൂപയാണ് അമേസ് S CVT -യ്ക്ക് വില. അമേസ് V CVT -യ്ക്ക് 8.10 ലക്ഷം രൂപയും. 5.56 ലക്ഷം രൂപയിലാണ്മാരുതി ഡിസൈര്‍ പെട്രോള്‍ മോഡലുകള്‍ക്ക് വില ആരംഭിക്കുന്നത്.
അമേസിന്റെ പ്രാരംഭ ഡീസല്‍ E വകഭേദം 30,600 രൂപയുടെ വിലവര്‍ധനവാണ് കുറിക്കുന്നത്. ഇതോടെ 6.91 ലക്ഷം രൂപയാണ് മോഡലിന് വില. S, V, S (CVT), VX, V (CVT) മോഡലുകള്‍ക്കെല്ലാം 10,600 രൂപ കൂടി.
7.70 ലക്ഷം രൂപയാണ് അമേസ് S ഡീസല്‍ മോഡലിന് വില; V മോഡലിന് 8.30 ലക്ഷം രൂപയും. 8.50 ലക്ഷം, 8.78 ലക്ഷം എന്നിങ്ങനെയാണ് S (CVT), VX മോഡലുകളുടെ വില. ഏറ്റവും ഉയര്‍ന്ന V (CVT) ഡീസല്‍ ഇനി മുതല്‍ 9.10 ലക്ഷം രൂപയ്ക്കാണ് വിപണിയില്‍ വില്പനയ്ക്കെത്തുക.
അമേസ് ഡീസലിനെക്കാള്‍ 35,000 രൂപ മാരുതി ഡിസൈര്‍ ഡീസല്‍ മോഡലുകള്‍ക്ക് കുറവുണ്ട്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതുതലമുറ അമേസ് വിപണിയില്‍ അണിനിരക്കുന്നത്.
പെട്രോള്‍ എഞ്ചിന് 89 bhp കരുത്തും 110 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ പെട്രോള്‍ മോഡലുകളില്‍ ലഭ്യമാണ്. അമേസിലുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 99 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും.
അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഡീസല്‍ മോഡലുകളിലും ലഭ്യമാണ്. അതേസമയം ഹോണ്ടയുടെ ചുവടുപ്പിടിച്ച് വിപണിയില്‍ മാരുതിയും കാര്‍ വില കൂട്ടാനുള്ള ഒരുക്കത്തിലാണ്. വിലവര്‍ധനവ് നടപ്പിലായാല്‍ മാരുതി ഡിസൈറിന് വില ഉയരും.
2018 ഹോണ്ട അമേസ് വില —
SN | Honda Amaze Petrol Variants | Old Prices (ex-Delhi) | New Prices (ex-Delhi) |
1 | E MT | ₹ 5,59,900 | ₹ 5,80,500 |
2 | S MT | ₹ 6,49,900 | ₹ 6,60,500 |
3 | V MT | ₹ 7,09,900 | ₹ 7,20,500 |
4 | S CVT | ₹ 7,39,900 | ₹ 7,50,500 |
5 | VX MT | ₹ 7,57,900 | ₹ 7,68,500 |
6 | V CVT | ₹ 7,99,900 | ₹ 8,10,500 |
SN | Honda Amaze Diesel Variants | Old Prices (ex-Delhi) | New Prices (ex-Delhi) |
1 | E MT | ₹ 6,69,900 | ₹ 6,90,500 |
2 | S MT | ₹ 7,59,900 | ₹ 7,70,500 |
3 | V MT | ₹ 8,19,900 | ₹ 8,30,500 |
4 | S CVT | ₹ 8,39,900 | ₹ 8,50,500 |
5 | VX MT | ₹ 8,67,900 | ₹ 8,78,500 |
6 | V CVT | ₹ 8,99,900 | ₹ 9,10,500 |