പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമത്

By Dijo Jackson

കാര്‍ വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമത്. ജൂലായില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ കുറിച്ചത് 19,970 യൂണിറ്റുകളുടെ വില്‍പന. മഹീന്ദ്ര കൈവരിച്ചതാകട്ടെ 19,781 യൂണിറ്റുകളുടെ വില്‍പനയും. ഇതിനുമുമ്പ് 2015 മാര്‍ച്ചിലാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്രയെ ഹോണ്ട ഏറ്റവുമൊടുവില്‍ മറികടന്നത്.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

ഹോണ്ടയുടെ വിജയക്കുതിപ്പില്‍ പുതുതലമുറ അമേസിന്റെ പ്രകടനം നിര്‍ണായകമായി. കഴിഞ്ഞ മെയ്മാസം വില്‍പനയ്‌ക്കെത്തിയ പുതുതലമുറ അമേസിന് വന്‍സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നത്. അമേസില്‍ കമ്പനി വരുത്തിയ പരിഷ്‌കാരങ്ങള്‍ മോഡലിന്റെ ഡിമാന്റ് കുത്തനെയുയര്‍ത്തി.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

പുതുതലമുറ മാരുതി ഡിസൈര്‍, ഹ്യുണ്ടായി എക്‌സെന്റ്, ഫോക്‌സ്‌വാഗണ്‍ അമിയോ, ഫോര്‍ഡ് ഫിഗൊ ആസ്‌പൈര്‍ എന്നിവരോടു അങ്കം കുറിച്ചാണ് പുതുതലമുറ അമേസിനെ ഹോണ്ട ഇന്ത്യയില്‍ കൊണ്ടുവന്നത്. നിലയില്‍ ഹോണ്ട നിരയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ കൂടിയാണ് അമേസ്.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

ജൂലായില്‍ ഹോണ്ട കൈവരിച്ച വില്‍പനയുടെ 51 ശതമാനവും അമേസിന്റെ സംഭാവനയാണ്. ഉത്സവകാലം പ്രമാണിച്ചു അമേസിന്റെ വില്‍പന ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. 2018 ഹോണ്ട അമേസ് വിശേഷങ്ങളിലേക്ക് —

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

ഡിസൈന്‍

രൂപവും ഭാവവും പാടെ മാറിയാണ് പുതിയ അമേസിന്റെ ഒരുക്കം. രൂപകല്‍പനയില്‍ പഴയ അമേസ് എവിടെയും പ്രതിഫലിക്കില്ല. ഗ്രില്ലിലുള്ള വീതിയേറിയ ക്രോം വരയില്‍ തുടങ്ങും കാറിന്റെ ഡിസൈന്‍ പരിഷ്‌കാരങ്ങള്‍. കോണോടുകോണ്‍ ചേര്‍ന്ന ഹെഡ്‌ലാമ്പുകളാണ് ഗ്രില്ലിന് ഇരുവശത്തും.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളും ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ്. വശങ്ങളില്‍ പക്വത നിറഞ്ഞ ഷൗള്‍ഡര്‍ ലൈന്‍ ശ്രദ്ധപിടിച്ചിരുത്തും. പുതുക്കിയ 15 ഇഞ്ച് അലോയ് വീലുകളാണ് കാറില്‍. C ആകൃതിയുള്ള ടെയില്‍ലാമ്പ് ക്ലസ്റ്ററും ബൂട്ടിന് കുറുകെയുള്ള ക്രോം അലങ്കാരവും അമേസിന്റെ വിശേഷങ്ങളില്‍പ്പെടും.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

അകത്തളം

അകത്തളത്തിന് ഇരട്ടനിറമാണ്. 7.0 ഇഞ്ച് ഡിജിപാട് 2.0 ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അമേസില്‍ പ്രത്യേകം പരാമര്‍ശിക്കണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭ്യമാണ്.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

പെട്രോള്‍ സിവിടി വകഭേദദത്തില്‍ മാത്രമെ പാഡില്‍ ഷിഫ്റ്ററുകള്‍ ഇടംപിടിക്കുകയുള്ളു. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍ (ടേണ്‍ ഇന്‍ഡിക്കേറ്ററോട് കൂടി), എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, സ്റ്റീയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ എന്നിങ്ങനെ നീളും അമേസിലെ ഫീച്ചറുകള്‍.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

എഞ്ചിന്‍

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ അമേസിന്റെ വരവ്. പെട്രോള്‍ എഞ്ചിന്‍ 6,000 rpm -ല്‍ 89 bhp കരുത്തും 4,800 rpm -ല്‍ 110 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. 3,600 rpm -ല്‍ 99 bhp കരുത്തും 1,500 rpm -ല്‍ 200 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിന് പറ്റും.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ കാറില്‍ ലഭ്യമാണ്. അതേസമയം ഡീസല്‍-സിവിടി പതിപ്പില്‍ കരുത്തുത്പാദനം കുറയും. 79 bhp കരുത്തും 160 Nm torque -മാണ് അമേസ് ഡീസല്‍-സിവിടി പതിപ്പ് പരമാവധി സൃഷ്ടിക്കുക.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

പുതിയ അമേസിന്റെ അടിത്തറ പുതിയതാണ്. അതുകൊണ്ടു ഭാരം നന്നെ കുറഞ്ഞു. 905 കിലോയ്ക്കും 1039 കിലോയ്ക്കും ഇടയിലാണ് രണ്ടാം തലമുറ അമേസുകളുടെ ഭാരം. പഴയ മോഡലിനെ അപേക്ഷിച്ച് 5 mm നീളവും, 15 mm വീതിയും പുതിയ അമേസിന് കൂടുതലുണ്ട്.

പുതിയ അമേസ് സഹായിച്ചു, വില്‍പനയില്‍ മഹീന്ദ്രയെ പിന്തള്ളി ഹോണ്ട മൂന്നാമന്‍

സുരക്ഷ

മുന്നില്‍ ഇരട്ട എയര്‍ബാഗുകളാണ് യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടി. എബിഎസ്, ഇബിഡി, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ വകഭേദങ്ങളില്‍ എല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, മുന്‍ ഫോഗ്‌ലാമ്പുകള്‍, റിയര്‍ ഡിഫോഗര്‍ എന്നിവയും സുരക്ഷാ സജ്ജീകരണങ്ങളില്‍ ഉള്‍പ്പെടും.

Article Published On: Friday, August 3, 2018, 10:42 [IST]
English summary
Honda Beats Mahindra In July 2018 Sales. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X