അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

By Dijo Jackson

കോമ്പാക്ട് സെഡാന്‍ ശ്രേണിയിലെ ആദ്യ ഡീസല്‍ സിവിടി അവതാരമാണ് പുതിയ ഹോണ്ട അമേസ്. അമേസിന്റെ പാത പിന്തുടര്‍ന്ന് സിറ്റി ഡീസല്‍ സിവിടി പതിപ്പിനെ അണിനിരത്താന്‍ ഹോണ്ട തയ്യാറെടുക്കുന്നു. വിപണിയില്‍ അമേസ് ഡീസല്‍ സിവിടി കൈയ്യടക്കുന്ന വിജയത്തെ അടിസ്ഥാനപ്പെടുത്തി സിറ്റിയുടെ ഡീസല്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്‌സിനെ ഹോണ്ട നല്‍കും.

അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

നിലവില്‍ സിറ്റി പെട്രോളില്‍ മാത്രമാണ് സിവിടി ഗിയര്‍ബോക്‌സ്. അതേസമയം മാനുവല്‍ ഡീസല്‍ പതിപ്പിനെ അപേക്ഷിച്ചു ഹോണ്ട അമേസ് ഡീസല്‍ സിവിടി പതിപ്പിന് കരുത്തുത്പാദനം തെല്ലു കുറവാണ്. സിവിടി ഗിയര്‍ബോക്‌സുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുന്നത് 80 bhp കരുത്തും 160 Nm torque ഉം.

അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

മാനുവല്‍ ഗിയര്‍ബോക്‌സുള്ള അമേസ് ഡീസലിന് പരമാവധി 98.6 bhp കരുത്തും 200 Nm torque മുണ്ട്. സി സെഗ്മന്റ് സെഡാന്‍ ശ്രേണിയില്‍ ഹ്യുണ്ടായി വേര്‍ണ മാത്രമാണ് ഡീസല്‍ സിവിടി പതിപ്പിനെ ഇപ്പോള്‍ ലഭ്യമാക്കുന്നത്.

അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

ഇന്ത്യയില്‍ അടുത്തവര്‍ഷം ആദ്യപാദം പുതുതലമുറ സിറ്റിയെ ഹോണ്ട അണിനിരത്തും. വരവില്‍ ഡീസല്‍ സിവിടി പതിപ്പ് ഒരുങ്ങുന്നത് ഹോണ്ട സെഡാന്റെ പ്രചാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുമെന്ന കാര്യം തീര്‍ച്ച.

അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

VX, ZX വകഭേദങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും സിറ്റി ഡീസല്‍ സിവിടി യാഥാര്‍ത്ഥ്യമാവുക. 15.5 മുതല്‍ 16.5 ലക്ഷം രൂപ വരെ വിലനിലവാരം മോഡലിന് പ്രതീക്ഷിക്കാം. അമേസിന് സമാനമായി സിറ്റി ഡീസല്‍ സിവിടികളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ഇടംപിടിക്കാനും സാധ്യതയുണ്ട്.

അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കുന്ന സി സെഗ്മന്റ് സെഡാനാണ് ഹോണ്ട സിറ്റി. രൂപഭാവത്തില്‍ സിറ്റിയുടെ 'സ്‌പോര്‍ടിനെസ്' തെളിഞ്ഞുകാണാം. ആഢംബര പ്രതിച്ഛായ നല്‍കുന്ന അകത്തളവും ഹോണ്ട സിറ്റിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നു.

അമേസിന് പിന്നാലെ സിറ്റിയ്ക്കും ഡീസല്‍ സിവിടി പതിപ്പ് — ഒരുക്കങ്ങള്‍ തുടങ്ങി ഹോണ്ട

നിലവില്‍ സിറ്റിയുടെ നാലാം തലമുറയാണ് ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട വില്‍ക്കുന്നത്. ഉയര്‍ന്ന റീസെയില്‍ മൂല്യവും കുറഞ്ഞ പരിപാലന ചെലവും ഹോണ്ടയുടെ വിശ്വാസ്യതയും വിപണിയില്‍ സിറ്റിയ്ക്ക് മുതല്‍ക്കൂട്ടായി ഭവിക്കുന്നു.

Source: Overdrive

Article Published On: Saturday, May 19, 2018, 12:01 [IST]
English summary
Honda City Diesel CVT In The Works. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X