സിറ്റി, WR-V, BR-V മോഡലുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട
ഉത്സവകാലം മുന്നില്‍ക്കണ്ട് കാറുകള്‍ക്ക് സ്‌പെഷ്യല്‍ എഡിഷനുമായി ഹോണ്ട. WR-V, സിറ്റി, BR-V മോഡലുകളുടെ സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. WR-V അലൈവ് എഡിഷന്‍, സിറ്റി എഡ്ജ് എഡിഷന്‍, BR-V സ്റ്റൈല്‍ എഡിഷന്‍ എന്നിങ്ങനെയാണ് പുതിയ പതിപ്പുകള്‍. പുറംമോടിയിലെ അലങ്കാരങ്ങളും കൂടുതല്‍ ഫീച്ചറുകളുമാണ് പുതിയ സ്‌പെഷ്യല്‍ എഡിഷനുകളുടെ സവിശേഷത.

8.02 ലക്ഷം രൂപ മുതലാണ് ഹോണ്ട WR-V അലൈവ് എഡിഷന് വിപണിയില്‍ വില; സിറ്റി എഡ്ജ് എഡിഷന് 9.75 ലക്ഷം മുതലും. അതേസമയം 10.44 ലക്ഷം രൂപ മുതല്‍ 13.74 ലക്ഷം രൂപ വരെയാണ് BR-V സ്‌റ്റൈല്‍ എഡിഷന് വില.

WR-V -യുടെ S വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് അലൈവ് എഡിഷന്റെ ഒരുക്കം. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, IRVM ഡിസ്‌പ്ലേയുള്ള റിയര്‍ വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്റ്റീയറിംഗ് വീല്‍ കവര്‍ എന്നിവയെല്ലാം അലൈവ് എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും.

ഒരുമാസം ഹോണ്ട കണക്ട് സൗജന്യ സബ്‌സ്‌ക്രിപ്ഷനും മോഡലില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. സീറ്റ് കവറുകളില്‍ പതിച്ചിട്ടുള്ള സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോയും അലൈവ് എഡിഷനില്‍ എടുത്തുപറയണം.

ഇനി മുതല്‍ WR-V വകഭേദങ്ങളില്‍ മുഴുവന്‍ പുതിയ റേഡിയന്റ് റെഡ് മെറ്റാലിക് നിറപതിപ്പ് ലഭ്യമാകുമെന്നു ഹോണ്ട അറിയിച്ചു. 8.02 ലക്ഷം രൂപ, 9.11 ലക്ഷം രൂപ എന്നിങ്ങനെയാണ് WR-V അലൈവ് പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ക്ക് വില.

SV വകഭേദമാണ് ഹോണ്ട സിറ്റി എഡ്ജ് എഡിഷന് ആധാരം. സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോ, 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, ക്യാമറയോടു കൂടിയ റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി അലൈവ് എഡിഷനിലുള്ള ഫീച്ചറുകളും വിശേഷങ്ങളും തന്നെയാണ് സിറ്റി എഡ്ജ് എഡിഷനും അവകാശപ്പെടുന്നത്.

സിറ്റിയുടെ മാനുവല്‍ പതിപ്പില്‍ മാത്രമെ എഡ്ജ് എഡിഷന്‍ ലഭ്യമാവുകയുള്ളു. എഡ്ജ് എഡിഷന്‍ പെട്രോള്‍, എഡ്ജ് എഡിഷന്‍ ഡീസല്‍ മോഡലുകള്‍ക്ക് യഥാക്രമം 9.75 ലക്ഷം, 11.10 ലക്ഷം എന്നിങ്ങനെയാണ് വിപണിയില്‍ വില.

മേല്‍പ്പറഞ്ഞ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി BR-V -യുടെ മുഴുവന്‍ വകഭേദങ്ങളിലും സ്‌റ്റൈല്‍ എഡിഷനെ ഹോണ്ട ലഭ്യമാക്കും. സ്‌പെഷ്യല്‍ എഡിഷന്‍ ലോഗോ, മുന്‍ ഗാര്‍ഡ്, ടെയില്‍ഗേറ്റ് സ്‌പോയിലര്‍, സൈഡ് ബോഡി മൗള്‍ഡിംഗ്, മുന്‍ പിന്‍ ബമ്പര്‍ പ്രൊട്ടക്ടര്‍ എന്നിങ്ങനെ നീളും സ്റ്റൈല്‍ എഡിഷന്റെ പ്രത്യേകതകള്‍.

| Variant | Engine | Price |
| S MT Style | Petrol | Rs 10,44,500 |
| V MT Style | Petrol | Rs 11,59,000 |
| VX MT Style | Petrol | Rs 12,63,000 |
| V CVT Style | Petrol | Rs 12,77,500 |
| S MT Style | Diesel | Rs 11,79,000 |
| V MT Style | Diesel | Rs 12,65,500 |
| VX MT Style | Diesel | Rs 13,74,000 |
*വില ദില്ലി എക്സ്ഷോറൂം അടിസ്ഥാനപ്പെടുത്തി.


Click it and Unblock the Notifications








