ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

By Dijo Jackson

പുതിയ ഏഴു സീറ്റര്‍ CR-V ക്രോസ്ഓവര്‍ എസ്‌യുവിയെ ഒക്ടോബറില്‍ അവതരിപ്പിക്കാന്‍ കാത്തുനില്‍ക്കുകയാണ് ഹോണ്ട. ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി മോഹിച്ചാണ് എസ്‌യുവി വരിക. പിന്നാലെ വരാന്‍ ഒരുങ്ങുന്ന സിവിക് സെഡാന്‍ ടൊയോട്ട കൊറോളയോടും മത്സരിക്കും. തുടരെ വലിയ മോഡലുകള്‍ പുറത്തിറക്കി പ്രീമിയം ശ്രേണിയില്‍ കളംനിറയുകയാണ് ഹോണ്ടയുടെ പദ്ധതി.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

ഇതിന്റെ ഭാഗമായി മൂന്നാമതൊരു അവതാരം കൂടി ഇന്ത്യന്‍ തീരമണയും. ജീപ് കോമ്പസ് വെട്ടിത്തെളിച്ച പാത പിന്തുടര്‍ന്ന് അഞ്ചു സീറ്റര്‍ HR-V എസ്‌യുവിയെ ഇങ്ങോട്ടു കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹോണ്ട. നിലവില്‍ ഹോണ്ട നിരയിലുള്ള BR-V, CR-V മോഡലുകള്‍ തമ്മില്‍ വലിയ അകലമുണ്ട്. പുതിയ HR-V എസ്‌യുവി ഈ കുറവുകൂടി നികത്തും.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

ഹോണ്ടയുടെ ആഗോള പ്രീമിയം എസ്‌യുവിയാണ് HR-V. ഹ്യുണ്ടായി ക്രെറ്റയും റെനോ ഡസ്റ്ററും ജീപ് കോമ്പസും അരങ്ങുവാഴുന്ന അടര്‍ക്കളത്തില്‍ ഹോണ്ടയുടെ പോരാളിയെന്ന് HR-V ഇന്ത്യയിലെത്തും. HR-V മോഡലിനെ കമ്പനി പരിഷ്‌കരിച്ചിട്ട് നാളുകളേറെയായിട്ടില്ല.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

സിറ്റി, WR-V മോഡലുകളെ പോലെ ജാസ് ഹാച്ച്ബാക്കിന്റെ അടിത്തറ ഉപയോഗിച്ചാണ് HR-V എസ്‌യുവിയെയും ജാപ്പനീസ് കമ്പനി നിര്‍മ്മിക്കുന്നത്. ഇക്കാരണത്താല്‍ മോഡലിനെ തദ്ദേശീയമായി പുറത്തിറക്കാന്‍ ഹോണ്ടയ്ക്ക് അധികം വിയര്‍പ്പൊഴുക്കേണ്ടി വരില്ല.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

രാജസ്ഥാനിലെ തപുക്കാര നിര്‍മ്മാണശാലയില്‍ ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുകളുടെ ഉത്പാദനം തകൃതിയായി നടക്കുന്നുണ്ട്. HR-V, സിവിക് മോഡലുകളില്‍ ഈ എഞ്ചിന്‍ തുടിക്കും. അതേസമയം സിറ്റി സെഡാനിലുള്ള 1.5 ലിറ്റര്‍ i-VTEC എഞ്ചിന്‍ HR-V പെട്രോളിന് കരുത്തുപകരും.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

സിറ്റി ഫെയ്‌സ്‌ലിഫ്റ്റില്‍ കണ്ട ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് പുതിയ HR-V അവകാശപ്പെടുന്നത്. വീതിയേറിയ ഗ്രില്ലും കോണോടുകോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും ബമ്പറിന് കീഴെയുള്ള ഹണികോമ്പ് മെഷ് എയര്‍ഡാമും മോഡലിന്റെ മുഖരൂപം നിശ്ചയിക്കുന്നു.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

ഗ്രില്ലില്‍ കട്ടിയേറിയ ക്രോം അലങ്കാരം ഒരുങ്ങുന്നുണ്ട്. ഒരുപരിധി വരെ പുതിയ ഹോണ്ട സിവിക്കിനെ ഗ്രില്ല് ഓര്‍മ്മപ്പെടുത്തും. എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളും. ജാസില്‍ നിന്നുള്ള ശൈലിയാണിത്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

അതേസമയം HR-V യുടെ വശങ്ങളില്‍ CR-V പ്രഭാവം തെളിഞ്ഞു കിടപ്പുണ്ട്. ഉയര്‍ന്ന വീല്‍ ആര്‍ച്ചുകള്‍ എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും. പിറകിലേക്കു ചാഞ്ഞിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

ഏതു ദിശാകോണിലൂടെ നോക്കിയാലും HR-V പ്രീമിയമാണ്, എതിരഭിപ്രായമുണ്ടാകില്ല. പനാരോമിക് സണ്‍റൂഫ്, ക്രോം എക്സ്ഹോസ്റ്റ് പൈപ്, എന്നിവ HR-V -യുടെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

ബ്ലാക് - ബീജ് നിറമൊരുങ്ങുന്ന ഇരട്ടനിറ ശൈലിയാണ് അകത്തളത്തിന്. പ്രീമിയം അപ്ഹോള്‍സ്റ്ററി ഉള്ളില്‍ ശ്രദ്ധപിടിച്ചിരുത്തും. ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ ഫീച്ചറുകളുടെ ബാഹുല്യം അകത്തളത്തില്‍ അനുഭവപ്പെടുമെന്ന കാര്യം ഉറപ്പ്.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

4,295 mm നീളവും 1,770 m വീതിയും 1,605 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,610 mm. ഇക്കാരണത്താല്‍ HR-V -യില്‍ അകത്തളം വിശാലമാണ്. അഞ്ചു പേര്‍ക്കു എസ്‌യുവിയില്‍ സുഖമായി യാത്ര ചെയ്യാം.

ജീപ് കോമ്പസിനെ തകര്‍ക്കാന്‍ ഹോണ്ട HR-V

1,180 മുതല്‍ 1,320 കിലോയോളം ഭാരം മോഡല്‍ രേഖപ്പെടുത്തും. ബൂട്ട് കപ്പാസിറ്റി 470 ലിറ്റര്‍. ഇന്ധനശേഷി 60 ലിറ്ററും. ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500, ഹ്യുണ്ടായി ട്യുസോണ്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്സ, ജീപ് കോമ്പസ്, ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങളോടു ഹോണ്ട HR-V മത്സരിക്കും.

Source: Livemint

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
Honda HR-V India Launch Details Revealed. Read in Malayalam.
Story first published: Saturday, August 18, 2018, 15:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X