ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

By Dijo Jackson

നഷ്ടപ്പെട്ടു പോയ പ്രതാപം തിരിച്ചുപിടിക്കണം. പുതുതലമുറ അമേസ് ഹോണ്ടയ്ക്ക് നല്‍കുന്ന പ്രതീക്ഷകള്‍ ചെറുതൊന്നുമല്ല. പക്ഷെ അമേസിനെയും സിറ്റിയെയും മാത്രം ആശ്രയിച്ചു ഹോണ്ടയ്ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല. പറഞ്ഞു വരുമ്പോള്‍ എട്ടു മോഡലുകളുണ്ട് ഇന്ത്യയില്‍ ഹോണ്ടയ്ക്ക്. ബ്രിയോ, അമേസ്, ജാസ്, WR-V, സിറ്റി, BR-V, CR-V, അക്കോര്‍ഡ് ഹൈബ്രിഡ്; എന്നാല്‍ ഇവരില്‍ പലരെയും ഹോണ്ട ഇവിടെ കൊണ്ടുവന്നപ്പോഴേക്കും വൈകിപ്പോയി.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ഇനിയൊരു കൈപ്പിഴ സംഭവിക്കരുത്. അതുകൊണ്ടാണ് പുതിയ ഏഴു സീറ്റര്‍ CR-V, സിവിക് സെഡാന്‍ മോഡലുകളെ ഇന്ത്യന്‍ തീരത്തു അവതരിപ്പിക്കാന്‍ ജാപ്പനീസ് കമ്പനിക്ക് ധൃതി. ഇരു കാറുകളും ഈ സാമ്പത്തിക വര്‍ഷം തന്നെ വില്‍പനയ്‌ക്കെത്തും.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

എന്നാല്‍ അഞ്ചു സീറ്റര്‍ പ്രീമിയം എസ്‌യുവി HR-V ആയിരിക്കും ഹോണ്ടയുടെ തുറുപ്പുച്ചീട്ട്. വിലയുടെ കാര്യത്തില്‍ BR-V, CR-V മോഡലുകള്‍ തമ്മില്‍ വലിയ അകലമുണ്ട്. പുതിയ HR-V ഹോണ്ട നിരയില്‍ അച്ചടക്കം കൊണ്ടുവരും.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ഹോണ്ടയുടെ ആഗോള പ്രീമിയം എസ്‌യുവി. ഹ്യുണ്ടായി ക്രെറ്റയും റെനോ ഡസ്റ്ററും ജീപ് കോമ്പസും അരങ്ങുവാഴുന്ന അടര്‍ക്കളത്തില്‍ ഹോണ്ടയുടെ പോരാളിയെന്ന് HR-V അറിയപ്പെടും. 2014 -ലാണ് എസ്‌യുവിയുടെ പിറവി.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

അടുത്തിടെ രാജ്യാന്തര വിപണിയില്‍ HR-V -യെ കമ്പനി അടിമുടി പരിഷ്‌കരിച്ചു. പുതിയ HR-V ഫെയ്‌സ്‌ലിഫ്റ്റും ഇന്ത്യയിലേക്ക് വിമാനം കയറുമെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജാപ്പനീസ് വിപണിയില്‍ 'വെസല്‍' എന്ന പേരിലാണ് HR-V അണിനിരക്കുന്നത്.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ഒരുക്കം ജാസിന്റെ അടിത്തറയില്‍ നിന്ന്. ഇതേ അടിത്തറയില്‍ നിന്നാണ് സിറ്റി, WR-V മോഡലുകളെയും ഹോണ്ട നിര്‍മ്മിക്കുന്നത്. അതുകൊണ്ടു HR-V എസ്‌യുവിയെ തദ്ദേശീയമായി ഉത്പാദിപ്പിക്കാന്‍ കമ്പനിക്ക് ബുദ്ധിമുട്ടുണ്ടാകില്ല.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

രാജസ്ഥാനിലെ തപുക്കാര നിര്‍മ്മാണശാലയില്‍ ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിനുകളുടെ ഉത്പാദനം തകൃതിയായി നടക്കുന്നുണ്ട്. HR-V, സിവിക് മോഡലുകളില്‍ ഈ എഞ്ചിന്‍ തുടിക്കും. അതേസമയം സിറ്റി സെഡാനിലുള്ള 1.5 ലിറ്റര്‍ i-VTEC എഞ്ചിന്‍ HR-V പെട്രോളിന് കരുത്തുപകരും.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

സിറ്റി ഫെയ്‌സ്‌ലിഫ്റ്റില്‍ കണ്ട ഹോണ്ടയുടെ ഏറ്റവും പുതിയ ഡിസൈന്‍ ശൈലിയാണ് പുതിയ HR-V എസ്‌യുവിയും അവകാശപ്പെടുന്നത്. വീതിയേറിയ ഗ്രില്ലും കോണോട് കോണ്‍ ചേര്‍ന്ന എല്‍ഇഡി ഹെഡ്‌ലാമ്പുകളും ബമ്പറിന് കീഴെയുള്ള ഹണികോമ്പ് മെഷ് എയര്‍ഡാമും എസ്‌യുവിയുടെ മുഖരൂപം നിശ്ചയിക്കുന്നു.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ഗ്രില്ലില്‍ കട്ടിയേറിയ ക്രോം അലങ്കാരം കാണാം. ഒരുപരിധി വരെ പുതിയ ഹോണ്ട സിവിക്കിനെ ഗ്രില്ല് ഓര്‍മ്മപ്പെടുത്തും. എല്‍ഇഡി ഹെഡ്‌ലാമ്പുകളില്‍ തന്നെയാണ് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. ജാസില്‍ നിന്നുള്ള ശൈലിയാണിത്.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

അതേസമയം HR-V യുടെ വശങ്ങളില്‍ CR-V പ്രഭാവം തെളിഞ്ഞു കിടപ്പുണ്ട്. ഉയര്‍ന്ന വീല്‍ ആര്‍ച്ചുകള്‍ എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും. പിറകിലേക്കു ചാഞ്ഞിറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ഏതു ദിശാകോണിലൂടെ നോക്കിയാലും HR-V പ്രീമിയമാണ്, എതിരഭിപ്രായമുണ്ടാകില്ല. പനാരോമിക് സണ്‍റൂഫ്, ക്രോം എക്‌സ്‌ഹോസ്റ്റ് പൈപ്, എന്നിവ HR-V -യുടെ ഡിസൈന്‍ സവിശേഷതകളില്‍പ്പെടും.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ബ്ലാക് - ബീജ് നിറമൊരുങ്ങുന്ന ഇരട്ടനിറ ശൈലിയാണ് അകത്തളത്തിന്. പ്രീമിയം അപ്‌ഹോള്‍സ്റ്ററി ഉള്ളില്‍ ശ്രദ്ധപിടിച്ചിരുത്തും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളുള്ള സ്റ്റീയറിംഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, കീലെസ് എന്‍ട്രി എന്നിങ്ങനെ ഫീച്ചറുകളുടെ ബാഹുല്യം അകത്തളത്തിൽ അനുഭവപ്പെടുമെന്ന കാര്യം ഉറപ്പ്.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

4,295 mm നീളവും 1,770 m വീതിയും 1,605 mm ഉയരവും എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,610 mm. ഇക്കാരണത്താല്‍ HR-V -യില്‍ അകത്തളം വിശാലമാണ്. അഞ്ചു പേര്‍ക്കു എസ്‌യുവിയില്‍ സുഖമായി യാത്ര ചെയ്യാം. 1,180 മുതല്‍ 1,320 കിലോയോളം ഭാരം മോഡല്‍ രേഖപ്പെടുത്തും. ബൂട്ട് കപ്പാസിറ്റി 470 ലിറ്റര്‍. ഇന്ധനശേഷി 60 ലിറ്ററും.

ജീപ് കോമ്പസിനോടു മുട്ടാന്‍ ഹോണ്ട HR-V, അറിയേണ്ടതെല്ലാം

ഇന്ത്യന്‍ വിപണിയില്‍ മഹീന്ദ്ര XUV500, ഹ്യുണ്ടായി ട്യുസോണ്‍, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റ ഹെക്‌സ, ജീപ് കോമ്പസ്, ഉയര്‍ന്ന ഹ്യുണ്ടായി ക്രെറ്റ വകഭേദങ്ങളോടു ഹോണ്ട HR-V മത്സരിക്കും.

Source: IndiaCarNews

More from DriveSpark

Article Published On: Monday, July 2, 2018, 10:49 [IST]
English summary
Honda HRV SUV India Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X