പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

By Dijo Jackson

പുതിയ ബ്രിയോ ഹാച്ച്ബാക്കിനുള്ള ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്. ഇന്ത്യയില്‍ ഹോണ്ട ബ്രിയോയ്ക്ക് പ്രചാരം കുറവാണ്. ഹോണ്ട ഹാച്ച്ബാക്കിനെ വാങ്ങുന്നവര്‍ നന്നെ ചുരുക്കം.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

എന്നാല്‍ തായ്‌ലാന്‍ഡ്, ഇന്തോനേഷ്യ പോലുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികളില്‍ ബ്രിയോ ഹിറ്റാണ്. അതുകൊണ്ടാണ് നടന്നു കൊണ്ടിരിക്കുന്ന 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ 'സ്‌മോള്‍ ആര്‍എസി'നെ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കാഴ്ചവെച്ചത്.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

സ്‌മോള്‍ ആര്‍എസിനെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടാം തലമുറ ബ്രിയോ വരിക. നിലവിലുള്ള ബ്രിയോയില്‍ പോരായ്മകള്‍ ഒരുപാടാണ്. ഇതുതിരിച്ചറിഞ്ഞാണ് സ്‌മോള്‍ ആര്‍എസിന്റെ ഒരുക്കം.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

കാറിന്റെ നില്‍പില്‍ തന്നെ അക്രമണോത്സുക ശൈലി തെളിഞ്ഞു കാണാം. പുറത്തേക്ക് തള്ളി നില്‍ക്കുന്ന ഗ്രില്ലും, വലിയ ഹെഡ്‌ലാമ്പുകളും അടങ്ങുന്നതാണ് മുഖരൂപം. പിയാനൊ ബ്ലാക് നിറത്തിലാണ് ഗ്രില്ല്.ബമ്പറിന് ഇരട്ട നിറവും.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

മൂന്നു വേറിട്ട ഘടനകളായാണ് എയര്‍ ഇന്‍ടെയ്ക്കിന്റെ ഒരുക്കം. എല്‍ഇഡി വരകളും ഇന്‍ടെയ്ക്കില്‍ കാണാം. ഗില്ലുകള്‍, സ്‌കേര്‍ട്ടുകള്‍, ഹൂഡ് സ്‌കൂപ്പ് എന്നിവ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

അടുത്തിടെ ഹോണ്ട പരിഷ്‌കരിച്ച മൊബീലിയോയുമായി വിദൂര സാമ്യം സ്‌മോള്‍ ആര്‍എസിനുണ്ട്. പിന്നഴകിലുമുണ്ട് ശ്രദ്ധേയമായ മാറ്റങ്ങള്‍. ഇക്കുറി പക്വതയാര്‍ന്ന രൂപകല്‍പനയാണ് പിന്നില്‍.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

മേല്‍ക്കൂരയോട് ചേര്‍ന്നുള്ള ഭീമന്‍ സ്‌പോയിലര്‍ കാറിന്റെ സ്‌പോര്‍ടി പരിവേഷത്തോട് നീതിപുലര്‍ത്തുന്നു. പതിവ് ഹാച്ച്ബാക്കുകളുടെ രീതി പിന്തുടര്‍ന്നാണ് ഹാച്ച്‌ഡോര്‍ ഘടന. ക്രോം അലങ്കാരം നേടിയ ഇരട്ട എക്‌സ്‌ഹോസ്റ്റ് കുഴലുകളും കാറില്‍ എടുത്തുപറയണം.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

ചതുരാകൃതിയിലാണ് പുകകുഴലുകള്‍. എന്തായാലും പുതുതലമുറ ഹോണ്ട ബ്രിയോ വരാന്‍ ഇനി അധികം കാലതാമസമില്ലെന്ന് സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ് പറഞ്ഞുവെയ്ക്കുന്നു. ഫീനിക്‌സ് ഓറഞ്ച് പേള്‍ നിറ പതിപ്പിലാണ് സ്‌മോള്‍ ആര്‍എസിനെ ഹോണ്ട കാഴ്ചവെച്ചത്.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

പുത്തന്‍ അമേസില്‍ നിന്നും പകര്‍ത്തിയ അകത്തളമാണ് സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റിന്. എന്നാല്‍ ഉള്ളിലെ നിറശൈലിയില്‍ വ്യത്യാസമുണ്ട്. പുതിയ ബ്രിയോയിലും ഇതുതന്നെയായിരിക്കും.

പുതുതലമുറ ബ്രിയോയ്ക്ക് ആമുഖം; ഇതാണ് ഹോണ്ട സ്‌മോള്‍ ആര്‍എസ് കോണ്‍സെപ്റ്റ്!

എഞ്ചിന്‍ വിവരങ്ങള്‍ ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ VTEC പെട്രോള്‍ എഞ്ചിനിലാണ് ബ്രിയോയുടെ ഒരുക്കം. എഞ്ചിന് പരമാവധി 88 bhp കരുത്തും 109 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ കാറില്‍ ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #honda
English summary
Honda Small RS Concept Unveiled. Read in Malayalam.
Story first published: Saturday, April 21, 2018, 11:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X