ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി
വീണ്ടും കാര്‍ വില കൂട്ടാന്‍ ഒരുങ്ങി ഹ്യുണ്ടായി. ജൂണ്‍ മുതല്‍ ഹ്യുണ്ടായി കാറുകളുടെ വില രണ്ടു ശതമാനം കൂടും. നിര്‍മ്മാണ ഘടകങ്ങളുടെ വില ഉയര്‍ന്നതാണ് കാര്‍ വില കൂടാന്‍ കാരണമെന്ന് ഹ്യുണ്ടായി അറിയിച്ചു. ഇറക്കുമതി തീരുവയിലുണ്ടായ വര്‍ധനവും അടിക്കടി ഉയരുന്ന ഇന്ധനവിലയുടെയും പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെടുന്ന അധികബാധ്യതയാണ് ഉപഭോക്താക്കളിലേക്ക് ഹ്യുണ്ടായി കൈമാറുന്നത്.

2018 ഹ്യുണ്ടായി ക്രെറ്റയില്‍ ഒഴികെ മറ്റു മോഡലുകള്‍ക്കെല്ലാം രണ്ടു ശതമാനം വിലവര്‍ധനവ് ബാധകമാകും. കഴിഞ്ഞ ആഴ്ചയാണ് 9.43 ലക്ഷം രൂപ പ്രാരംഭവിലയില്‍ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തിയത്.

എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഇയോണില്‍ തുടങ്ങും ഹ്യുണ്ടായിയുടെ ഇന്ത്യന്‍ കാര്‍ നിര. ഇയോണിന് വില 3.3 ലക്ഷം രൂപ. ട്യൂസോണ്‍ എസ്‌യുവിയാണ് വിപണിയില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ പ്രീമിയം മോഡല്‍.

25.44 ലക്ഷം രൂപയാണ് ട്യൂസോണിന്റെ എക്‌സ്‌ഷോറൂം വില. രണ്ടു ശതമാനം വിലവര്‍ധനവിന്റെ അടിസ്ഥാനത്തില്‍ അമ്പതിനായിരം രൂപയോളം ട്യൂസോണിന് വില ഉയരുമെന്നാണ് കണക്കുകൂട്ടല്‍.

പുതുക്കിയ വില ഡീലര്‍ഷിപ്പുകള്‍ ഉടന്‍ തന്നെ പുറത്തുവിടും. നേരത്തെ ജനുവരിയിലും രണ്ടു ശതമാനം വില വര്‍ധനവ് ഹ്യുണ്ടായി നടപ്പിലാക്കിയിരുന്നു. അതേസമയം ഈ വര്‍ഷം വിപണിയില്‍ ശക്തമായ തയ്യാറെടുപ്പുകളാണ് ഹ്യുണ്ടായി നടത്തുന്നത്.

സാന്‍ട്രോയെ തിരികെ കൊണ്ടുവരാന്‍ ഹ്യുണ്ടായി തീരുമാനിച്ചു കഴിഞ്ഞു. ഇന്ത്യന്‍ നിരത്തില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതുതലമുറ സാന്‍ട്രോ വിപണിയില്‍ ഉടന്‍ തലയുയര്‍ത്തുമെന്നാണ് വിവരം.

ദിപാവലിക്ക് മുന്നോടിയായി ഹ്യുണ്ടായി സാന്‍ട്രോ വിപണിയില്‍ അണിനിരക്കും. റെനോ ക്വിഡ്, ഡാറ്റ്‌സന്‍ റെഡി-ഗോ എന്നിവര്‍ക്കുള്ള ഹ്യുണ്ടായിയുടെ മറുപടിയാണ് പുതിയ സാന്‍ട്രോ. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ സാന്‍ട്രോ എത്തുമെന്നാണ് സൂചന.

ഇതിനു പുറമെ ആന്ധ്രാ പ്രദേശിലുള്ള കിയയുടെ നിര്‍മ്മാണ ശാല ഉപയോഗപ്പെടുത്താനും കമ്പനിക്ക് ആലോചനയുണ്ട്.


Click it and Unblock the Notifications