TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ഹ്യുണ്ടായി ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി — അറിയേണ്ടതെല്ലാം
പുതിയ ഹ്യുണ്ടായി ക്രെറ്റ ബുക്കിംഗ് തുടങ്ങി. ക്രെറ്റ ഫെയ്സ്ലിഫ്റ്റ് ബുക്കിംഗ് ആരംഭിച്ചതായി ബംഗളൂരു ഡീലര്‍ഷിപ്പുകള്‍ വ്യക്തമാക്കി. 25,000 രൂപയാണ് ബുക്കിംഗ് തുക. മെയ് അവസാനത്തോടെ ക്രെറ്റ് ഫെയ്സ്ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് വിവരം.
രൂപഘടനയിലും ഫീച്ചറുകളിലും ഒരുപിടി മാറ്റങ്ങള്‍ കൈവരിച്ചാണ് 2018 ഹ്യുണ്ടായി ക്രെറ്റ വിപണിയില്‍ എത്തുക. പരിഷ്കരിച്ച ഹെഡ്ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ ക്രെറ്റയില്‍ ശ്രദ്ധയാകര്‍ഷിക്കും.
പുത്തന്‍ ബമ്പറും ടെയില്ലൈറ്റുകളുമാകും പിന്നിലെ പ്രധാന വിശേഷങ്ങള്‍. ഇക്കുറി അകത്തളത്തും കാര്യമായി ഹ്യുണ്ടായി കൈകടത്തിയിട്ടുണ്ട്. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇതില്‍ മുഖ്യം.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണ ഇന്‍ഫോടെയന്‍മെന്റ് സംവിധാനത്തിനുണ്ടാകും. പ്രായോഗിക മികവുള്ള സെന്റര്‍ കണ്‍സോളാണ് പുതിയ ക്രെറ്റയിലുള്ളതെന്നും സൂചനയുണ്ട്.
സണ്‍റൂഫ്, റെയിന്‍ സെന്‍സിംഗ് വൈപറുകള്‍, ക്രൂയിസ് കണ്ട്രോള്, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍ എന്നിവ 2018 ക്രെറ്റയില്‍ ഒരുങ്ങാന്‍ സാധ്യതയുണ്ട്. നിലവിലുള്ള തലമുറയ്ക്ക് സമാനമായി മൂന്ന് എഞ്ചിന് പതിപ്പുകളിലാകും പുതിയ ക്രെറ്റയുടെയും ഒരുക്കം.
1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും. 121 bhp കരുത്തും 154 Nm torque ഉം പെട്രോള്‍ എഞ്ചിന് സൃഷ്ടിക്കും. അതേസമയം 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torque പരമാവധി ഉത്പാദിപ്പിക്കാനാവും.
126 bhp കരുത്തും 256 Nm torque ഉം ഏകുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്. മൂന്ന് എഞ്ചിന് പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കും.
ഇതിന് പുറമെ പെട്രോള്‍ പതിപ്പിലും 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പിലും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിനെ തെരഞ്ഞെടുക്കാനുള്ള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍ എസ്യുവികളാണ് ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന എതിരാളികള്‍.
പുതിയ ക്രെറ്റ ഫെയ്സ്ലിഫ്റ്റിന്റെ വില ഹ്യുണ്ടായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.