ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

Written By:

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് ഇനി വലിയ കാലതാമസമില്ല. മോഡലിന്റെ പ്രീ-ബുക്കിംഗ് കമ്പനി തുടങ്ങി. മെയ് അവസാനം പുതിയ 2018 ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ തലയുയര്‍ത്തും. 25,000 രൂപ മുന്‍കൂര്‍ പണമടച്ച് ഉപഭോക്താക്കള്‍ക്ക് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനെ ബുക്ക് ചെയ്യാം.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

എന്നാല്‍ പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വകഭേദങ്ങളെയും ഫീച്ചറുകളെയും കുറിച്ച് ഹ്യുണ്ടായി ഒരക്ഷം പോലും മിണ്ടിയിട്ടില്ല. ഔദ്യോഗിക വരവില്‍ മോഡലിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തും. പക്ഷെ ഹ്യുണ്ടായി കാത്ത ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

ആറു വകഭേദങ്ങളാണ് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍. E, E+, S, SX, SX ഇരട്ട നിറം, SX (O) എന്നീ വകഭേദങ്ങളിലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക. താഴ്ന്നു വീഴുന്ന കസ്‌കേഡിംഗ് ഗ്രില്ല്, സ്‌കിഡ് പ്ലേറ്റുകള്‍, ഇരട്ട നിറമുള്ള ബമ്പര്‍, വേര്‍പ്പെട്ട ടെയില്‍ ലൈറ്റ് ക്ലസ്റ്റര്‍ എന്നിവ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഡിസൈന്‍ സവിശേഷതകളാണ്.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പരിഷ്‌കരിച്ച പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് പുതിയ ക്രെറ്റയില്‍. 17 ഇഞ്ച് അലോയ് വീലുകളിലാണ് മോഡല്‍ വരിക.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

കൈയില്‍ ധരിക്കാവുന്ന 'സ്മാര്‍ട്ട് കീ ബാന്‍ഡ്', വൈദ്യുത പിന്തുണയോടെ ആറു വിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, വൈദ്യുത സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജ്ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലെ പുത്തന്‍ ഫീച്ചറുകള്‍.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

SX ഓട്ടോമാറ്റിക് വകഭേദത്തില്‍ മാത്രമാണ് വൈദ്യുത സണ്‍റൂഫ് ലഭിക്കുക. പാഷന്‍ ഓഞ്ച്, മറീന ബ്ലൂ എന്നിങ്ങനെ പുതിയ രണ്ടു നിറങ്ങളും ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. താത്പര്യമെങ്കില്‍ ഇരട്ട നിറവും പാഷന്‍ ഓറഞ്ച് നിറപതിപ്പില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കറുപ്പ് നിറത്തിലായിരിക്കും മേല്‍ക്കൂര.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

ഇരട്ട എയര്‍ബാഗുകളും ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനവും വേകഭേദങ്ങളിലെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. ഏറ്റവും ഉയര്‍ന്ന വകഭേദത്തില്‍ ആറു എയര്‍ബാഗുകള്‍ ഒരുങ്ങുന്നുണ്ട്.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ അസിസ്റ്റ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്യാമറ, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാണ് ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റില്‍ തുടരുന്നത്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ലഭ്യമാണ്.

ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വരിക ആറു വകഭേദങ്ങളില്‍ — ഇക്കുറി കൂടുതല്‍ ഫീച്ചറുകള്‍!

അഞ്ചു സ്പീഡാണ് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിനിലുള്ള മാനുവല്‍ ഗിയര്‍ബോക്‌സ്. മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റര്‍ എസ്‌യുവികളാണ് ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന എതിരാളികള്‍. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 9.5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വില പുതിയ ക്രെറ്റയ്ക്ക് പ്രതീക്ഷിക്കാം.

Source: TeamBHP

കൂടുതല്‍... #hyundai
English summary
Hyundai Creta 2018 Facelift Variants And Features Leaked. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark