ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

By Dijo Jackson

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഏറ്റവുമധികം പ്രചാരമുള്ള മോഡലുകളിലൊന്നാണ് ഹ്യുണ്ടായി ക്രെറ്റ. കാണാന്‍ ചന്തം ധാരാളം. കരുത്തന്‍ എഞ്ചിനുകളുടെയും പ്രീമിയം പരിവേഷത്തിന്റെയും പിന്‍ബലത്തില്‍ ഹ്യുണ്ടായി എസ്‌യുവി വിപണിയില്‍ ആരാധകരെ സമ്പാദിച്ചു. അടുത്തിടെ അവതരിച്ച ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കൂടുതല്‍ പക്വതയും ആധുനികതയും ക്രെറ്റ കൈയ്യടക്കിയെന്നു പ്രത്യേകം പറയണം.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

അതേസമയം പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് വന്നതോടു കൂടി തങ്ങളുടെ എസ്‌യുവി പഴഞ്ചനായെന്നു പഴയ ക്രെറ്റ ഉടമകള്‍ക്ക് തോന്നി തുടങ്ങുകയാണ്. അതുകൊണ്ടായിരിക്കണം പഴയ ക്രെറ്റയെ പുതുക്കാന്‍ ഉടമകള്‍ തന്നെ രണ്ടും കല്‍പിച്ചു മുന്നോട്ടുവരുന്നത്.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

ജീപ് കോമ്പസിനെ അനുകരിക്കാന്‍ ശ്രമിച്ച ഹ്യുണ്ടായി ക്രെറ്റയാണ് ഇക്കൂട്ടത്തില്‍ വിരുതന്‍. ജീപ് കുടുംബത്തില്‍ നിന്നാണ് താനെന്നു പറഞ്ഞുവെയ്ക്കാനുള്ള ക്രെറ്റയുടെ ശ്രമം ചിത്രങ്ങളില്‍ വ്യക്തമായി കാണാം. ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിപില്‍ ഓട്ടോമോട്ടീവാണ് ക്രെറ്റയുടെ ഈ രൂപമാറ്റത്തിന് പിന്നില്‍.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

ജീപ് മുഖം വേണമെന്നുണ്ടെങ്കില്‍ ഗ്രില്ലില്‍ നിന്നു തുടങ്ങണം എല്ലാ പണികളും. ഇവര്‍ ചെയ്തതും ഇതുതന്നെ. ക്രെറ്റയുടെ ഗ്രില്ലിനെ എടുത്തുമാറ്റി. പകരം ഏഴു സ്ലാറ്റ് ജീപ് ഗ്രില്ലിനെ എസ്‌യുവിയുടെ മുന്നില്‍ പ്രതിഷ്ടിച്ചു. കോമ്പസിന്റെ മാതൃകയില്‍ ഏഴു സ്ലാറ്റ് ഗ്രില്ലിന് ചുറ്റും ക്രോം അലങ്കാരങ്ങള്‍ കാണാം.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

ഗ്രില്ല് കഴിഞ്ഞാല്‍ അടുത്തത് മുന്‍ബമ്പര്‍. കസ്റ്റം നിര്‍മ്മിത ബമ്പറില്‍ ഫോഗ്‌ലാമ്പ് ശൈലി വേറിട്ടു നില്‍ക്കുന്നു. ആകെമൊത്തം നാലായിരം രൂപയാണ് ക്രെറ്റയെ 'ജീപ്പാക്കി' മാറ്റിയതിനുള്ള ചെലവ്. ഇതില്‍ 2,400 രൂപ ഗ്രില്ലിന് മാത്രമുള്ളതാണ്.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

ഗ്രില്ലും ബമ്പറും ഒഴികെ വേറെ മാറ്റങ്ങളൊന്നും ക്രെറ്റയ്ക്ക് ലഭിച്ചിട്ടില്ല. ജീപ് കോമ്പസായി മാറാന്‍ ഹ്യുണ്ടായി ക്രെറ്റയ്ക്ക് കഴിഞ്ഞോയെന്ന കാര്യം സംശയമാണ്. ഗ്രില്ല് മാറ്റി നിര്‍ത്തിയാല്‍ വിദൂര സാമ്യം പോലും ക്രെറ്റയും കോമ്പസും തമ്മിലില്ല.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

എന്തായാലും പുതുക്കിയ ബമ്പര്‍ എസ്‌യുവിയുടെ രൂപഭാവത്തെ സ്വാധീനിക്കുന്നുണ്ട്. മോഡല്‍ കൂടുതല്‍ സ്‌പോര്‍ടിയായെന്നു സമ്മതിക്കേണ്ടി വരും. ആദ്യം സൂചിപ്പിച്ചതു പോലെ മറ്റു മാറ്റങ്ങളെന്നും ഈ ക്രെറ്റ അവകാശപ്പെടുന്നില്ല.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

മൂന്നു എഞ്ചിന്‍ പതിപ്പുകളിലാണ് ഹ്യുണ്ടായി ക്രെറ്റ വില്‍പനയ്ക്ക് എത്തുന്നത്. പ്രാരംഭ 1.6 ലിറ്റര്‍ പെട്രോള്‍ പതിപ്പ് 121 bhp കരുത്തും 151 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ ഫീച്ചറായും ക്രെറ്റയില്‍ ഹ്യുണ്ടായി നല്‍കുന്നുണ്ട്.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

1.4 ലിറ്റര്‍, 1.6 CRDI ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനുകളാണ് ക്രെറ്റ ഡീസല്‍ നിരയില്‍. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 220 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ജീപ് കോമ്പസിനെ അനുകരിച്ച് ഒരു ഹ്യുണ്ടായി ക്രെറ്റ — എങ്ങനെയുണ്ട് രൂപമാറ്റം?

126 bhp കരുത്തും 260 Nm torque ഉം 1.6 ലിറ്റര്‍ ഡീസല്‍ പതിപ്പു പരമാവധി രേഖപ്പെടുത്തും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ 1.6 ലിറ്റര്‍ ഡീസല്‍ ക്രെറ്റയില്‍ ലഭ്യമാണ്. 9.43 ലക്ഷം രൂപ മുതലാണ് പുതിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് വില തുടങ്ങുന്നത്.

Source: Facebook

More from DriveSpark

Article Published On: Tuesday, June 19, 2018, 10:41 [IST]
English summary
Jeep Compass-Like Grille For Hyundai Creta. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X