പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

By Dijo Jackson

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന ആഗോള കാറുകളിലൊന്നാണ് എലാന്‍ട്ര. ഒഴുകിയിറങ്ങുന്ന ചാരുത. ശാലീനസുന്ദരിയായ എലാന്‍ട്രയെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവരാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചുകഴിഞ്ഞു. ടൊയോട്ട കൊറോള ആള്‍ട്ടിസ്, ഫോക്‌സ്‌വാഗണ്‍ ജെറ്റ, സ്‌കോഡ ഒക്ടാവിയ, ഹോണ്ട സിവിക്; വമ്പന്മാര്‍ ഒരുപാടുണ്ടായിട്ടും എലാന്‍ട്രയോടു ഇന്ത്യയ്‌ക്കെന്നും പ്രത്യേക മമതയാണ്.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

കൃത്യമായ ഇടവേളകളിൽ എലാന്‍ട്രയെ കമ്പനി പരിഷ്‌കരിക്കുന്നതുകൊണ്ടു സെഡാന്‍ പഴഞ്ചനാണെന്ന പരിഭവം ഇതുവരെയാരും ഉന്നയിച്ചിട്ടില്ല. ഇപ്പോൾ വീണ്ടും പുതിയ എലാന്‍ട്രയ്ക്ക് വരാനുള്ള സമയമായെന്നു ഹ്യുണ്ടായിക്കറിയാം.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

അതുകൊണ്ടാണ് വരാന്‍പോകുന്ന എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റിനെ ആരാധകര്‍ക്ക് മുന്നില്‍ കമ്പനി കഴിഞ്ഞദിവസം അവതരിപ്പിച്ചത്. എന്നത്തേയുംപോലെ എലാന്‍ട്രയുടെ ഡിസൈനില്‍ പുതുമ ഉള്‍ക്കൊള്ളിക്കാനാണ് ഹ്യുണ്ടായിയുടെ ശ്രമം.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

മോഡലിന്റെ അകത്തളത്തിലും ചെറിയ മാറ്റങ്ങള്‍ ഇത്തവണ കമ്പനി വരുത്തിയിട്ടുണ്ട്. എഞ്ചിനിലോ, സാങ്കേതികവിദ്യയിലോ പരിഷ്‌കാരങ്ങളില്ലാതെയായിരിക്കും എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് ഇങ്ങോട്ടെത്തുക.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

ഡി സെഗ്മന്റ് സെഡാന്‍ നിരയില്‍ തലയുയര്‍ത്തുന്ന ഹ്യുണ്ടായി എലാന്‍ട്രയ്ക്ക് നിലവില്‍ 13.65 ലക്ഷം രൂപ മുതലാണ് വില. വില്‍പനയിലുള്ള എലാന്‍ട്രയില്‍ നിന്ന് വ്യത്യസ്തമായ രൂപകല്‍പനയും ശരീരഭാഷയുമാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും എലാന്‍ട്രയുടെ മുഖരൂപം പാടെ മാറ്റിയതായി അനുഭവപ്പെടും. മുന്‍ ബമ്പറും ഫോഗ്‌ലാമ്പ് ഘടനയും കമ്പനി പരിഷ്‌കരിച്ചു. വശങ്ങളില്‍ അലോയ് വീല്‍ ശൈലിയില്‍ പുതുമ കാണാം.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

പിറകില്‍ ടെയില്‍ലാമ്പുകളിലും ബമ്പറുമാണ് പ്രധാന ഡിസൈന്‍ ആകര്‍ഷണം. ബൂട്ട്‌ലിഡില്‍ നിന്നും ബമ്പറിലേക്ക് നമ്പര്‍ പ്ലേറ്റ് ഹൗസിങ് കമ്പനി പുനഃസ്ഥാപിച്ചു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ലഭിക്കും. സുരക്ഷയുടെ കാര്യത്തിലും എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് ഒട്ടും പിന്നോട്ടല്ല.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടറിംഗ് സംവിധാനം, ഫോര്‍വേര്‍ഡ് കൊളീഷന്‍ വാര്‍ണിംഗ് സംവിധാനം, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിംഗ്, ആക്ടിവ് ലെയ്ന്‍ കണ്‍ട്രോളുള്ള ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ്, ക്രോസ് ട്രാഫിക് അലേര്‍ട്ട് സംവിധാനമുള്ള റിയര്‍വ്യു ക്യാമറ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങള്‍ കാറിലുണ്ട്.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

അതേസമയം ഇന്ത്യയില്‍ എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് വരുമ്പോള്‍ ഇവയില്‍ പല ഫീച്ചറുകളും കാറിന് നഷ്ടപ്പെടും. ഇന്ത്യയില്‍ 2.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എലാന്‍ട്ര അണിനിരക്കുന്നത്.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

പെട്രോള്‍ എഞ്ചിന്‍ 148 bhp കരുത്ത് പരമാവധി സൃഷ്ടിക്കും. 126 bhp കരുത്താണ് ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡ് മാനുവല്‍ മാനുവല്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

പുതിയ ഭാവത്തില്‍ ഹ്യുണ്ടായി എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ് — ഭീഷണി ടൊയോട്ട കൊറോളയ്ക്ക്

പുതിയ എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റിലും ഈ ഘടനകള്‍ തന്ന തുടരും. ഒരുപക്ഷെ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍പോകുന്ന ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്ത് ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെ പുതിയ എലാന്‍ട്രയില്‍ കമ്പനി നല്‍കിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
Hyundai Elantra Makes Global Debut. Read in Malayalam.
Story first published: Thursday, August 23, 2018, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X