ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില 7.04 ലക്ഷം രൂപ മുതൽ

By Dijo Jackson

നാലു വര്‍ഷം മുമ്പ് വിപണിയില്‍ എത്തിയ എലൈറ്റ് i20 -യ്ക്ക് ഹ്യുണ്ടായി പുതുജീവനേകിയത് 2018 ഓട്ടോ എക്‌സ്‌പോയില്‍. ഔദ്യോഗിക വരവില്‍ 2018 എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് അണിനിരന്നത് മാനുവല്‍ പതിപ്പില്‍ മാത്രം. എന്നാല്‍ ഇപ്പോള്‍ എലൈറ്റ് i20 സിവിടി ഓട്ടോമാറ്റിക് പതിപ്പിനെ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിച്ചു. മാഗ്ന, ആസ്റ്റ എന്നീ രണ്ടു വകഭേദങ്ങളില്‍ എലൈറ്റ് i20 സിവിടി പതിപ്പു ലഭ്യമാകും.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

7.04 ലക്ഷം രൂപയാണ് എലൈറ്റ് i20 മാഗ്ന സിവിടിയുടെ വില. അതേസമയം എലൈറ്റ് i20 ആസ്റ്റ സിവിടിക്ക് വില 8.16 ലക്ഷം രൂപ. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി. ബലെനോ സിവിടിയെക്കാളും നേരിയ വിലക്കുറവിലാണ് പുതിയ ഹ്യുണ്ടായി എലൈറ്റ് i20 സിവിടിയുടെ വരവ്.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

ബലെനോ സിവിടിക്ക് 7.1 ലക്ഷം മുതലാണ് വില തുടങ്ങുന്നത്. മറ്റൊരു എതിരാളി ഹോണ്ട ജാസ് സിവിടിക്ക് വില 7.71 ലക്ഷം രൂപ മുതലും. പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് പുതിയ എലൈറ്റ് i20 സിവിടി വകഭേദങ്ങള്‍ ലഭ്യമാവുക.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍. 83 bhp കരുത്തും 114 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

അതേസമയം 89 bhp കരുത്തും 219 Nm torque ഉം സൃഷ്ടിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ പതിപ്പില്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എബിഎസും എയര്‍ബാഗുകളും എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

പുതിയ സിവിടി വകഭേദങ്ങളുടെ ബുക്കിംഗ് രാജ്യത്തുടനീളമുള്ള ഹ്യുണ്ടായി ഡീലര്‍ഷിപ്പുകള്‍ സ്വീകരിച്ചു തുടങ്ങി. മോഡലിന്റെ വിതരണം ഉടന്‍ ആരംഭിക്കും. എലൈറ്റ് i20 മാനുവല്‍ പതിപ്പിലുള്ള ഫീച്ചറുകളെല്ലാം ഒന്നു പോലും വിട്ടുപോകാതെ സിവിടി പതിപ്പില്‍ ഇടംപിടിച്ചിട്ടുണ്ട്.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

പുറംമോഡിയിലും അകത്തളത്തിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയാണ് എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റിനെ കമ്പനി ഇന്ത്യയില്‍ കൊണ്ടുവന്നത്. വലിയ ഹെക്‌സഗണല്‍ ഗ്രില്‍ ഘടനയ്ക്ക് ഇടംനല്‍കാന്‍ വേണ്ടി പഴയ ശൈലിയെ ഹ്യുണ്ടായി പൂര്‍ണമായും ഉപേക്ഷിച്ചു.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

പിന്നിലേക്ക് ഇറങ്ങി ഒരുങ്ങിയ 'ടൂ പീസ്' ടെയില്‍ലാമ്പുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ടനിറം എന്നിങ്ങനെ നീളും പുതിയ എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് വിശേഷങ്ങള്‍. ആറു നിറങ്ങളിലാണ് മോഡലിന്റെ വരവ്.

ഹ്യുണ്ടായി എലൈറ്റ് i20 സിവിടി വിപണിയില്‍; വില ബലെനോ സിവിടിയെക്കാളും കുറവ്

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, കണക്ടിവിറ്റിയുള്ള പുതിയ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് അകത്തളത്തില്‍ മുഖ്യാകര്‍ഷണം. എട്ടു സ്പീക്കര്‍ അര്‍ക്കമീസ് ഓഡിയോ സംവിധാനവും ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്കില്‍ എടുത്തുപറയണം.

Most Read Articles

Malayalam
കൂടുതല്‍... #hyundai #new launches
English summary
Hyundai Elite i20 CVT Launched In India. Read in Malayalam.
Story first published: Tuesday, May 22, 2018, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X