സുരക്ഷ കൂട്ടി ഹ്യുണ്ടായി ഗ്രാന്‍ഡ് i10 — അറിയേണ്ടതെല്ലാം
സുരക്ഷ കൂട്ടി ഹ്യുണ്ടായി ഗ്രാന്‍ഡ് i10. ഇനി മുതല്‍ ഇരട്ട മുന്‍ എയര്‍ബാഗുകളും ഗ്രാന്‍ഡ് i10 വകഭേദങ്ങളില്‍ മുഴുവന്‍ ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും.

അടുത്തവര്‍ഷം ഇന്ത്യയില്‍ നടപ്പിലാകുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഗ്രാന്‍ഡ് i10 -നെ പരിഷ്‌കരിക്കാനുള്ള കമ്പനിയുടെ തീരുമാനം. അഞ്ചു വകഭേദങ്ങളാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -ല്‍. ഇറ, മാഗ്ന, സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് (ഇരട്ടനിറം), ആസ്റ്റ വകഭേദങ്ങള്‍ ഹാച്ച്ബാക്കില്‍ ലഭ്യമാണ്.

നേരത്തെ പ്രാരംഭ ഇറ വകഭേദത്തില്‍ ഒരു എയര്‍ബാഗു മാത്രമെ ഹ്യുണ്ടായി നല്‍കിയിരുന്നുള്ളൂ. ആന്റി - ലോക്ക് ബ്രേക്കിംഗ് ഇടംപിടിച്ചിരുന്നത് ഇടത്തരം സ്‌പോര്‍ട് മോഡലുകള്‍ മുതലും.
Most Read: ഫീച്ചറുകളുടെ ധാരാളിത്തവുമായി പുതിയ ഹ്യുണ്ടായി എലാന്‍ട്ര

എന്തായാലും ഇനി മുതല്‍ മുഴുവന്‍ ഗ്രാന്‍ഡ് i10 വകഭേദങ്ങളിലും എബിഎസും ഇഡിയിലും എയര്‍ബാഗും അടങ്ങുന്ന അടിസ്ഥാന സുരക്ഷാ സജ്ജീകരണങ്ങള്‍ സാന്നിധ്യമറിയിക്കും. ഏറ്റവും ഉയര്‍ന്ന ഗ്രാന്‍ഡ് i10 മോഡലുകളുടെയും സുരക്ഷാ സംവിധാനങ്ങള്‍ കമ്പനി കൂട്ടി.

ക്യാമറയോടുള്ള പിന്‍ പാര്‍ക്കിംഗ് സെന്‍സര്‍, പിന്‍ ഡിഫോഗര്‍, ആഘാതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഡോര്‍ ലോക്ക്, സെന്‍ട്രല്‍ ലോക്കിംഗ് എന്നിവ ഉയര്‍ന്ന മോഡലുകളുടെ വിശേഷങ്ങളില്‍പ്പെടും.

സുരക്ഷ കൂട്ടിയെങ്കിലും വകഭേദങ്ങളുടെ വില ഹ്യുണ്ടായി ഇതുവരെ പുതുക്കിയിട്ടില്ല. നിലവില്‍ 4.73 ലക്ഷം രൂപയാണ് ഹാച്ച്ബാക്കിന്റെ പ്രാരംഭ പെട്രോള്‍ വകഭേദത്തിന് വിപണിയില്‍ വില.

ഏറ്റവും ഉയര്‍ന്ന ഡീസല്‍ മോഡല്‍ വില്‍പനയ്‌ക്കെത്തുന്നത് 7.50 ലക്ഷം രൂപ വിലയിലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് ഗ്രാന്‍ഡ് i10 -ലുള്ളത്.

പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം പരമാവധിയേകും. ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക 74 bhp കരുത്തും 190 Nm torque ഉം. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.
Most Read: ലോഡ്ജി സുരക്ഷിതമാണ് — ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെടാന്‍ കാരണം വിശദീകരിച്ച് റെനോ

അതേസമയം നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ ഫീച്ചറായി പെട്രോള്‍ മോഡലില്‍ ലഭിക്കും. വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ടാറ്റ ടിയാഗൊ, ഫോര്‍ഡ് ഫിഗൊ മോഡലുകളുമായാണ് ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -ന്റെ മത്സരം.


Click it and Unblock the Notifications








