പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

By Dijo Jackson

പുതിയ ഹ്യുണ്ടായി എലൈറ്റ് i20 ഇന്ത്യയില്‍ എത്തിയിട്ട് രണ്ട് മാസം പിന്നിടുന്നു. പരിഷ്‌കരിച്ച ഡിസൈനിലാണ് പുതിയ എലൈറ്റ് i20 വിപണിയില്‍ വന്നത്. ഇപ്പോള്‍ പുതിയ i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റിനെയും ഇങ്ങോട്ടു കൊണ്ടുവരാനുള്ള നീക്കത്തിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

എന്നാല്‍ എലൈറ്റ് i20 യില്‍ കണ്ട മാറ്റങ്ങള്‍ പുതിയ i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റില്‍ പ്രതീക്ഷിച്ചെങ്കില്‍ തെറ്റി. ക്രോസ്ഓവര്‍ ഹാച്ച്ബാക്കിനെ ഏറെക്കുറെ അതേപടി നിലനിര്‍ത്തിയിരിക്കുകയാണ് ഹ്യുണ്ടായി. രൂപകല്‍പനയില്‍ എടുത്തുപറയേണ്ട വിശേഷങ്ങള്‍ നന്നെ കുറവ്.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

എലൈറ്റ് i20 -യില്‍ കണ്ട കമ്പനിയുടെ സിഗ്നേച്ചര്‍ ഗ്രില്ല് i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റിനില്ല. ഇക്കുറി ക്രോസ്ഓവറിന്റെ പിന്നിലാണ് ഹ്യുണ്ടായിയുടെ മുഴുവന്‍ ശ്രദ്ധയും.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

ടെയില്‍ലാമ്പുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്; ഒപ്പം രജിസ്‌ട്രേഷന്‍ പ്ലേറ്റ് നിലകൊള്ളുന്ന ഇടവും. പുതിയ i20 ആക്ടിവില്‍ ടെയില്‍ഗേറ്റ് ഭാഗമായാണ് നമ്പര്‍പ്ലേറ്റ് ഒരുങ്ങുക. പുതിയ നിറങ്ങളും ഓപ്ഷനല്‍ ഫാന്റം ബ്ലാക് റൂഫും ഹ്യുണ്ടായി i20 ആക്ടിവിന്റെ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

പുറമെയെന്ന പോലെ അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയ്യാറായിട്ടില്ല. അകത്തളത്തിന് ലഭിച്ച പ്രധാന അപ്‌ഡേറ്റായി പുതിയ സീറ്റ് അപ്‌ഹോള്‍സ്റ്ററി ശൈലി ചൂണ്ടിക്കാട്ടാം.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

ഇതൊഴികെ പഴയ അകത്തളം തന്നെയാണ് പുതിയ ക്രോസ്ഓവര്‍ ഫെയ്‌സ്‌ലിഫ്റ്റില്‍. ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനൊപ്പമാണ് യൂറോപ്യന്‍ വിപണിയില്‍ 2018 i20 ആക്ടിവ് അണിനിരക്കുക.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ഐഡില്‍ സ്റ്റാര്‍ട്ട്/സ്റ്റോപ് സംവിധാനവും ക്രോസ്ഓവറിലുണ്ട്. ഫോര്‍വേഡ് കൊളീഷന്‍ വാര്‍ണിംഗ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാര്‍ണിംഗ് സംവിധാനങ്ങള്‍ i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പുത്തന്‍ സുരക്ഷാ ഫീച്ചറുകളാണ്.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

അതേസമയം ഇന്ത്യന്‍ വരവില്‍ ഇവയുണ്ടാകുമോ എന്ന കാര്യം സംശയം. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളില്‍ തന്നെയാകും ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ വരിക.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

പെട്രോള്‍ എഞ്ചിന് 81 bhp കരുത്തും 114 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 88 bhh കരുത്തും 219 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍. നിലവില്‍ വില്‍പനയിലുള്ള i20 ആക്ടിവ് പെട്രോളില്‍ അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

ഡീസല്‍ പതിപ്പില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ആറു സ്പീഡാണ്. i20 ആക്ടിവില്‍ സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനെ കമ്പനി ലഭ്യമാക്കുമെന്നും സൂചനയുണ്ട്. ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ മറ്റാരും അവകാശപ്പെടാത്ത പ്രത്യേകതയാണിത്.

പുതിയ ഹ്യുണ്ടായി i20 ആക്ടിവ് ഫെയ്‌സ്‌ലിഫ്റ്റ് മറയ്ക്ക് പുറത്ത്; നിരാശയോടെ ആരാധകര്‍!

ഈ വര്‍ഷം തന്നെ ഹ്യുണ്ടായി i20 ആക്ടിവ് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് വിവരം. പുതുതായി അവതരിച്ച ഫോര്‍ഡ് ഫ്രീസ്റ്റൈല്‍, ടൊയോട്ട എത്തിയോസ് ക്രോസ്, ഫിയറ്റ് അര്‍ബന്‍ ക്രോസ് എന്നിവരാണ് i20 ആക്ടിവിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #hyundai
English summary
India-Bound Hyundai i20 Active Facelift Revealed. Read in Malayalam.
Story first published: Monday, April 30, 2018, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X