i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഹ്യുണ്ടായി i20 -യെ ഇന്ത്യ കാണാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ആദ്യം i20 വന്നു. മോഡല്‍ പഴഞ്ചനായെന്നു തിരിച്ചറിഞ്ഞപ്പോള്‍ അടിമുടി മാറ്റങ്ങളുള്ള എലൈറ്റ് i20 മോഡലിനെ ദക്ഷിണ കൊറിയന്‍ കമ്പനി ഇങ്ങോട്ടു അവതരിപ്പിച്ചു. പറഞ്ഞു വരുമ്പോള്‍ ആറു വര്‍ഷത്തിലേറെയായി i20 യുഗം ഇന്ത്യയില്‍ പിറന്നിട്ട്. മാറ്റത്തിനുള്ള സമയമടുത്തു.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

2018 ഓട്ടോ എക്‌സ്‌പോയില്‍ പരിഷ്‌കാരങ്ങളോടെ ഹ്യുണ്ടായി എലൈറ്റ് i20 ഫെയ്‌സ്‌ലിഫ്റ്റ് കൂടി വന്നതോടെ ഹാച്ച്ബാക്കിന്റെ കാലചക്രം ഏകദേശം പൂര്‍ത്തിയാകാറായി. അടുത്ത ഊഴം i30 -യുടേതാണ്. ഇന്ത്യന്‍ നിരത്തില്‍ പുതിയ i30 പ്രീമിയം ഹാച്ച്ബാക്കുമായി ഹ്യുണ്ടായി പരീക്ഷണയോട്ടത്തിന് ഇറങ്ങി കഴിഞ്ഞു.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

പൂനെയില്‍ ഓട്ടോമൊട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ARAI) സമീപത്തു നിന്നും ക്യാമറ പകര്‍ത്തിയ i30 -യുടെ ചിത്രങ്ങള്‍ ഹ്യുണ്ടായിയുടെ മുന്നൊരുക്കങ്ങള്‍ വെളിപ്പെടുത്തുന്നു. പുകപരിശോധനയുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങള്‍ കാറിന് പിറകില്‍ കാണാം.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

അടുത്തവര്‍ഷം രണ്ടാം പാദം ഹ്യുണ്ടായി i30 ഇന്ത്യയില്‍ വരുമെന്നാണ് നിലവിലെ സൂചന. എന്നാല്‍ i30 ഹാച്ച്ബാക്കിനെ വിപണിയില്‍ കൊണ്ടുവരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

വരവു യാഥാര്‍ത്ഥ്യമായാല്‍ ഹ്യുണ്ടായി നിരയില്‍ എലൈറ്റ് i20 -യ്ക്കും ക്രെറ്റ എസ്‌യുവിക്കും ഇടയിലായിരിക്കും i30 -യ്ക്ക് സ്ഥാനം. ആഗോള വിപണിയില്‍ വില്‍പനയ്‌ക്കെത്തുന്ന i30 ഹാച്ച്ബാക്കിന് നാലു മീറ്ററില്‍ കൂടുതല്‍ നീളമുണ്ട്.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

അതായത് ഇന്ത്യയില്‍ അണിനിരക്കുന്ന സെഡാനുകളെക്കാള്‍ നീളം ഹാച്ച്ബാക്ക് രേഖപ്പെടുത്തും. എന്നാല്‍ നാലു മീറ്ററില്‍ താഴെയായി ഹാച്ച്ബാക്കിനെ വെട്ടിച്ചുരുക്കാന്‍ കമ്പനി ആലോചിച്ചേക്കും. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ പിന്തുടരുന്ന ഫ്‌ളൂയിഡിക് ഡിസൈന്‍ സ്‌കള്‍ച്ചര്‍ 2.0 ഡിസൈന്‍ ശൈലി i30 -യില്‍ വ്യക്തമായി കാണാം.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ ഹെക്‌സഗണല്‍ ഗ്രില്ലില്‍ തുടങ്ങും മോഡലിന്റെ വിശേഷങ്ങള്‍. ഡെയ്‌ടൈം എല്‍ഇഡി റണ്ണിംഗ് ലൈറ്റുകളോടെയാണ് ഹെഡ്‌ലാമ്പുകളുടെ ഘടന. മേല്‍ക്കൂരയോടു ചേര്‍ന്നൊഴുകി വീഴുന്ന സ്‌പോയിലറും കോണോടു ഒരുങ്ങുന്ന ടെയില്‍ലാമ്പ് ക്ലസ്റ്ററും രൂപകല്‍പനയില്‍ ശ്രദ്ധപിടിച്ചിരുത്തും.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

2016 പാരിസ് മോട്ടോര്‍ ഷോയില്‍ വെച്ചാണ് i30 ഹാച്ച്ബാക്കിനെ ഹ്യുണ്ടായി ആദ്യമായി ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചത്. യൂറോ VI മലിനീകരണ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് യൂറോപ്യന്‍, അമേരിക്കന്‍ വിപണികളില്‍ ഹ്യുണ്ടായി i30 വില്‍പനയ്‌ക്കെത്തുന്നത്.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വരവില്‍ വേര്‍ണയുടെ 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളെ i30 കടമെടുക്കുമെന്നു പ്രതീക്ഷിക്കാം. ആഢംബര സുഖസൗകര്യങ്ങള്‍ പുതിയ പ്രീമിയം ഹാച്ച്ബാക്കിനകത്ത് ഹ്യുണ്ടായി നല്‍കുമെന്ന കാര്യം ഉറപ്പ്.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

മികച്ച സുരക്ഷയ്ക്കായി ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, പിന്നില്‍ ഡീഫോഗര്‍ പോലുള്ള സജ്ജീകരണങ്ങള്‍ കാറിലുണ്ടാകും. ഇതുവരെയും വലിയ പ്രീമിയം ഹാച്ച്ബാക്കുകളെ ഇന്ത്യ കണ്ടിട്ടില്ല. അതുകൊണ്ടു i30 -യുടെ വരവ് വിപണിയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുമെന്നു ഹ്യുണ്ടായി കരുതുന്നു.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

ടാറ്റ അണിയറിയില്‍ ഒരുക്കുന്ന 45X പ്രീമിയം ഹാച്ച്ബാക്ക് ഒരുപക്ഷെ ഹ്യുണ്ടായി i30 -യുമായി മത്സരിക്കും. എന്നാല്‍ പൂര്‍ണ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹ്യുണ്ടായിയ്ക്ക് മാത്രമല്ല കണ്ണുള്ളത്.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

നേരത്തെ ഇന്ത്യയില്‍ പരീക്ഷണയോട്ടത്തിനിറങ്ങിയ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫിനെയും കാര്‍ പ്രേമികള്‍ കണ്ടിരുന്നു. ഒരുപക്ഷെ ഗോള്‍ഫുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളും ശ്രേണിയില്‍ ചുവടുറപ്പിക്കും.

i30 ഹാച്ച്ബാക്കുമായി ഹ്യുണ്ടായി ഇന്ത്യയില്‍, ചിത്രങ്ങള്‍ പുറത്ത്

ആഗോള തലത്തില്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫും ഹോണ്ട സിവിക് ഹാച്ച്ബാക്കുമാണ് ഹ്യുണ്ടായി i30 ഹാച്ച്ബാക്കിന്റെ പ്രധാന എതിരാളികള്‍. നിലവില്‍ വികസിത രാജ്യങ്ങളില്‍ മാത്രമാണ് i30 മോഡലിനെ ഹ്യുണ്ടായി വില്‍പനയ്ക്ക് കൊണ്ടുവരുന്നത്.

Source: AutocarIndia

More from DriveSpark

Article Published On: Wednesday, June 27, 2018, 14:01 [IST]
English summary
Hyundai i30 Spotted Testing In Pune. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X