പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബറില്‍

By Staff

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഒക്ടോബര്‍ 23 -ന് വിപണിയില്‍ അവതരിക്കുമെന്ന് റിപ്പോര്‍ട്ട്. ഔദ്യോഗിക വരവില്‍ മാത്രമെ പുതിയ ഹാച്ച്ബാക്കിന്റെ പേര് ഹ്യുണ്ടായി വെളിപ്പെടുത്തുകയുള്ളൂ. സാന്‍ട്രോയ്‌ക്കൊപ്പം വാലറ്റത്ത് മറ്റൊരു പേരുകൂടി ചേര്‍ക്കാനാണ് കമ്പനിയുടെ തീരുമാനം. i10, i20 മോഡലുകള്‍ യഥാക്രമം ഗ്രാന്‍ഡ് i10, എലൈറ്റ് i20 മോഡലുകളായി രൂപാന്തരപ്പെട്ടതു പോലെ സാന്‍ട്രോയ്ക്കും പുതിയ പേര് ഹ്യുണ്ടായി നല്‍കും.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഓക്ടോബറില്‍

മുന്‍തലമുറ i10 ഒരുങ്ങിയിരുന്ന അടിത്തറയില്‍ നിന്നുതന്നെയാകും പുതുതലമുറ സാന്‍ട്രോയും പുറത്തുവരിക. അതേസമയം പഴയ i10 ഹാച്ച്ബാക്കിനെക്കാള്‍ കൂടുതല്‍ നീളവും വലുപ്പവും പുതിയ സാന്‍ട്രോ അവകാശപ്പെടും.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഓക്ടോബറില്‍

ഹ്യുണ്ടായിയുടെ പരിഷ്‌കരിച്ച 1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും വരാന്‍ പോകുന്ന സാന്‍ട്രോയില്‍. പഴയ സാന്‍ട്രോ സിംഗ് മോഡലിലും ഇതേ എഞ്ചിനായിരുന്നു തുടിച്ചത്. എന്നാല്‍ ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിച്ച 1.1 ലിറ്റര്‍ എഞ്ചിന്‍ പാലിക്കും.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഓക്ടോബറില്‍

മാനുവല്‍ ഗിയര്‍ബോക്‌സിനെ പുറമെ എഎംടി ഗിയര്‍ബോക്‌സിനെയും സാന്‍ട്രോയില്‍ ഹ്യുണ്ടായി നല്‍കുമെന്നാണ് വിവരം. അങ്ങനെയെങ്കില്‍ എഎംടി പതിപ്പ് ലഭിക്കുന്ന ആദ്യ ഹ്യുണ്ടായി കാറായി സാന്‍ട്രോ മാറും. സ്മാര്‍ട്ട് ഡ്രൈവന്നൊകും എഎംടി പതിപ്പുകളെ ഹ്യുണ്ടായി വിശേഷിപ്പിക്കുക.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഓക്ടോബറില്‍

സാന്‍ട്രോയുടെ ഒറിജിനില്‍ ടോള്‍ ബോയ് ശൈലി പുതിയ ഹാച്ച്ബാക്കില്‍ കമ്പനി പിന്തുടരുമെങ്കിലും ഫ്‌ളൂയിഡിക് ഡിസൈന്‍ 2.0 ഭാഷയോടു ചേര്‍ന്നുനില്‍ക്കാന്‍ സാന്‍ട്രോ പരമാവധി ശ്രമിക്കും. അതായത് നിലവിലെ ഗ്രാന്‍ഡ് i10, എലൈറ്റ് i20 മോഡലുകളുടെ ഛായ ഹാച്ച്ബാക്കില്‍ പ്രതീക്ഷിക്കാം.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഓക്ടോബറില്‍

ബീജ്, ബ്ലാക് നിറങ്ങള്‍ ഇടകലര്‍ന്ന ഇരട്ടനിറ ശൈലിയാകും അകത്തളത്തില്‍ ഒരുങ്ങുക. പുതിയ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം നിര്‍ദ്ദേശങ്ങള്‍ പാലിച്ചെത്തുന്ന കാറില്‍ ഒന്നലധികം എയര്‍ബാഗുകള്‍, എബിഎസ് എന്നിവ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളായി സാന്നിധ്യമറിയിക്കും.

പുതിയ ഹ്യുണ്ടായി സാന്‍ട്രോ ഓക്ടോബറില്‍

പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങളില്‍ ഇവ രണ്ടും നിര്‍ബന്ധമാണ്. പുതിയ സാന്‍ട്രോയുടെ വരവ് ഇയോണിന് വിടവാങ്ങലിന് കൂടിയുള്ള വേദിയായി മാറും. നിലവില്‍ ഏറ്റവും വിലകുറഞ്ഞ ഹ്യുണ്ടായി കാറാണ് ഇയോണ്‍.

Source: CarWale

Most Read Articles

Malayalam
English summary
Hyundai Santro Launch Date. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X