1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

By Staff

വേര്‍ണയ്ക്ക് പുതിയ 1.4 ലിറ്റര്‍ ഡീസല്‍ പതിപ്പുമായി ഹ്യുണ്ടായി. 9.29 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ഹ്യുണ്ടായി വേര്‍ണ 1.4 ലിറ്റര്‍ ഡീസല്‍ വിപണിയില്‍ പുറത്തിറങ്ങി. E, EX എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് പുതിയ മോഡലില്‍. ഇതിനുപുറമെ വേര്‍ണ 1.6 ലിറ്റര്‍ പതിപ്പിലും പുതിയ രണ്ടു വകഭേദങ്ങളെ ഹ്യുണ്ടായി അവതരിപ്പിച്ചു.

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

യഥാക്രമം 9.29 ലക്ഷം, 9.99 ലക്ഷം രൂപ എന്നിങ്ങനെയാണ് 1.4 ലിറ്റര്‍ ഡീസല്‍ E, EX വകഭേദങ്ങളുടെ വില (ദില്ലി ഷോറൂം). 1.6 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്കിന് ലഭിച്ച SX പ്ലസ് വകഭേദവും 1.6 ലിറ്റര്‍ ഡീസല്‍ ഓട്ടോമാറ്റിക്കിന് ലഭിച്ച SX(O) വകഭേദവും വേര്‍ണയുടെ പുതുവിശേഷങ്ങളാണ്.

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

വേര്‍ണയിലുള്ള 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 220 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. മാനുവല്‍ ഗിയര്‍ബോക്‌സ് ആറുസ്പീഡ്. എലൈറ്റ് i20, i20 ആക്ടിവ് മോഡലുകള്‍ക്കും ഇതേ എഞ്ചിനാണ് കമ്പനി നല്‍കുന്നത്.

Most Read: മാരുതി വാഗണ്‍ആര്‍, ആള്‍ട്ടോ കാറുകൾ ഇനി 'ഇലക്ട്രിക്കാക്കി' മാറ്റാം

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

കഴിഞ്ഞവര്‍ഷം 1.6 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ മാത്രം വേര്‍ണ വിപണിയില്‍ വില്‍പനയ്ക്കു വരികയായിരുന്നു. 1.6 ലിറ്റര്‍ പതിപ്പിന്റെ കാര്യമെടുത്താല്‍ പുതിയ SX പ്ലസ് പെട്രോള്‍ ഓട്ടോമാറ്റിക് വകഭേദത്തിന് 11.52 ലക്ഷം രൂപയാണ് വില.

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

13.99 ലക്ഷം രൂപയ്ക്ക് ഡീസല്‍ SX(O) മോഡലും വില്‍പനയ്ക്കു അണിനിരക്കും. വിലകള്‍ ദില്ലി ഷോറൂം അടിസ്ഥാനപ്പെടുത്തി. കൂടുതല്‍ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് പുതിയ 1.6 ലിറ്റര്‍ വകഭേദങ്ങളുടെ ആകര്‍ഷണം.

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളും പുതിയ വകഭേദങ്ങളുടെ പ്രത്യേകതകള്‍. വൈദ്യുത പിന്തുണയാല്‍ മോഡലുകളുടെ മിററുകള്‍ ക്രമീകരിക്കാന്‍ കഴിയും.

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും പരാമര്‍ശിക്കണം. എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍, വയര്‍ലെസ് ചാര്‍ജ്ജിംഗ്, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍ തുടങ്ങിയവ ഉള്ളിലെ മാറ്റുകൂട്ടും.

Most Read: ഇന്ത്യയുടെ മനംകവര്‍ന്ന് ഹ്യുണ്ടായി സാന്‍ട്രോ — ഭീഷണി വാഗണ്‍ആറിനും സെലറിയോയ്ക്കും

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

ക്രമീകരിക്കാവുന്ന പിന്‍ സീറ്റ് ഹെഡ്‌റെസ്റ്റും വെന്റിലേറ്റഡ് സീറ്റുകളും ടെലിസ്‌കോപിക് സ്റ്റീയറിംഗും ആറു എയര്‍ബാഗുകളും ഹ്യുണ്ടായി വേര്‍ണ ഡീസല്‍ SX(O) ഓട്ടോമാറ്റിക് മോഡല്‍ കൂടുതല്‍ അവകാശപ്പെടും. അതേസമയം മോഡലുകളുടെ എഞ്ചിന്‍ സാങ്കേതികതയില്‍ കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.

1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കരുത്തില്‍ ഹ്യുണ്ടായി വേര്‍ണ, വില 9.29 ലക്ഷം രൂപ മുതല്‍

ശ്രേണിയില്‍ മാരുതി സിയാസ്, ഹോണ്ട സിറ്റി, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ, സ്‌കോഡ റാപ്പിഡ് മോഡലുകളുമായാണ് ഹ്യുണ്ടായി വേര്‍ണയുടെ മത്സരം. പുതിയ ചെറിയ 1.4 ലിറ്റര്‍ എഞ്ചിന്‍ പതിപ്പ് വേര്‍ണയുടെ പ്രചാരം കൂട്ടാന്‍ ഉപകരിക്കുമെന്നു കമ്പനി കരുതുന്നു.

More from DriveSpark

Article Published On: Monday, November 12, 2018, 11:45 [IST]
English summary
Hyundai Verna 1.4-Litre Diesel Variant Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X