വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനുകളിൽ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

By Dijo Jackson

Recommended Video

New Maruti Swift Launch: Price; Mileage; Specifications; Features; Changes

വൈദ്യുത വാഹനങ്ങള്‍ക്ക് പിന്തുണ അര്‍പ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേ സ്റ്റേഷനുകളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത്.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. റെയില്‍വേ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് ഇടങ്ങളിലാണ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുക.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് പ്രചാരം കുറയാന്‍ കാരണം. ആദ്യ ഘട്ടത്തില്‍ ദില്ലി, നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പദ്ധതി നടപ്പിലാകും.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

ഈ സ്‌റ്റേഷനുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് സൂചന. പദ്ധതി പ്രകാരം ഓരോ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ക്കും അതിവേഗം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന അഞ്ചു ഡിസി പോയിന്റുകള്‍ ലഭിക്കും.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

ഒരേ സമയം പത്തു വൈദ്യുത വാഹനങ്ങള്‍ക്ക് ഇവിടെ നിന്നും ചാര്‍ജ്ജ് ചെയ്യാന്‍ അവസരം ലഭിക്കും. സമയദൈര്‍ഘ്യമാണ് എസി ചാര്‍ജ്ജറുകള്‍ക്ക് പകരം ഡിസി ചാര്‍ജ്ജറുകള്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിന് പിന്നില്‍.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

എസി ചാര്‍ജ്ജര്‍ മുഖേനയാണ് ചാര്‍ജ്ജിംഗ് എങ്കില്‍ കുറഞ്ഞ പക്ഷം ആറു മണിക്കൂറെങ്കിലും വാഹനം ചാര്‍ജ്ജ് ചെയ്യാന്‍ എടുക്കും. അതേസമയം നാല്‍പത് മുതല്‍ അറുപത് മിനുട്ട് സമയം കൊണ്ടു വൈദ്യുത വാഹനങ്ങളെ ചാര്‍ജ്ജ് ചെയ്യാന്‍ ഡിസി ചാര്‍ജ്ജറുകള്‍ക്ക് സാധിക്കും.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

ബിഎസ്ഇഎസ് - രാജധാനി പവര്‍ ലിമിറ്റഡിനാണ് (BRPL) വൈദ്യുത വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളെ സ്ഥാപിക്കാനുള്ള ചുമതല. 15 ലക്ഷം രൂപയാണ് ഒരു ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ കണക്കാക്കുന്ന ചെലവ്. മൂന്ന് ലക്ഷം രൂപ ചെലവിലാണ് ഓരോ ഡിസി ചാര്‍ജ്ജിംഗ് പോയിന്റും ഒരുങ്ങുക.

വൈദ്യുത വാഹനങ്ങൾക്ക് റെയില്‍വേയുടെ പിന്തുണ; സ്‌റ്റേഷനില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

ബിആര്‍പിഎല്ലിന് കീഴിലാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Indian Railway Stations To Get Electric Vehicle Charging Points. Read in Malayalam.
Story first published: Monday, February 19, 2018, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X