കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

By Dijo Jackson

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്. കഴിഞ്ഞവര്‍ഷം എസ്സാര്‍ ഗ്രൂപ്പ് തലവന്‍ പ്രശാന്ത് റൂയിയ ഇറക്കുമതി ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവിയുടെ ചുവടുപിടിച്ച് മറ്റൊരു മോഡല്‍ എക്‌സ് കൂടി മുംബൈ തീരത്തെത്തി. പ്രശാന്ത് റൂയിയ കൊണ്ടുവന്നത് ഏറ്റവും ഉയര്‍ന്ന P 90D വകഭേദത്തെയെങ്കില്‍ ഇപ്പോള്‍ വന്നിരിക്കുന്നത് നിരയില്‍ തൊട്ടുതാഴെയുള്ള 100D മോഡലാണ്.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

വൈദ്യുത കാറുകള്‍ക്ക് പുതുമാനം സമ്മാനിച്ച ടെസ്‌ല കാറുകള്‍ നിലവില്‍ അമേരിക്കയില്‍ നിന്നു മാത്രമാണ് കമ്പനി നിര്‍മ്മിക്കുന്നത്. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഇപ്പോള്‍ വന്നിരിക്കുന്ന മോഡല്‍ എക്‌സ് 100D -യുടെ പരമാവധി വേഗം.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ എസ്‌യുവിക്ക് അഞ്ചു സെക്കന്‍ഡുകള്‍ മതി. അതായത് പ്രകടനക്ഷമതയില്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്ന ഒട്ടുമിക്ക ആഢംബര എസ്‌യുവികളെ കടത്തിവെട്ടാന്‍ ടെസ്‌ല മോഡല്‍ 100D -യ്ക്ക് കഴിയും.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

മറ്റു ടെസ്‌ല കാറുകളെന്നെപോലെ ലിഥിയം അയോണ്‍ ബാറ്ററി സംവിധാനത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊള്ളുന്ന വൈദ്യുത മോട്ടോറുകളാണ് മോഡല്‍ എക്‌സ് 100D -യിലും. എസ്‌യുവിയില്‍ രണ്ടര ടണ്‍ ഭാരം കുറിക്കുന്നതില്‍ ബാറ്ററി സംവിധാനം മോശമല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

മുന്‍ പിന്‍ ആക്‌സിലുകളില്‍ ഇടംപിടിക്കുന്ന വൈദ്യുത മോട്ടോറുകള്‍ നാലു ചക്രങ്ങളിലേക്കും കരുത്തുപകരും. ഒറ്റ ചാര്‍ജ്ജില്‍ 475 കിലോമീറ്റര്‍ ദൂരംവരെ ഓടാന്‍ മോഡല്‍ എക്‌സ് എസ്‌യുവിക്ക് സാധിക്കും.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തത നിഴലിക്കുന്ന ഇന്ത്യയില്‍ ഉയര്‍ന്ന ദൂരപരിധി ടെസ്‌ല മോഡല്‍ എക്‌സിന് മുതല്‍ക്കൂട്ടാവുന്നു. അമേരിക്കന്‍ വിപണിയില്‍ 1.35 ലക്ഷം ഡോളറാണ് ടെസ്‌ല മോഡല്‍ എക്‌സ് 100D -യ്ക്ക് വില.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

വിനിമയ നിരക്ക് കണക്കിലെടുത്താല്‍ 95 ലക്ഷം രൂപയോളം ഇന്ത്യയില്‍ ടെസ്‌ല എസ്‌യുവിക്ക് വില വരും. എന്നാല്‍ അമേരിക്കയില്‍ നിന്നും സ്വകാര്യാവശ്യങ്ങള്‍ക്ക് വേണ്ടി ഇറക്കുമതി ചെയ്യുന്നതിനാല്‍ ടെസ്‌ല മോഡല്‍ എക്‌സിന് ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യയില്‍ ഉടമയ്ക്ക് അടയ്‌ക്കേണ്ടതായുണ്ട്.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

ഇക്കാരണത്താല്‍ ടെസ്‌ല മോഡല്‍ എക്‌സ് രാജ്യത്തു എത്തുമ്പോള്‍ ചിലവുകള്‍ ഒന്നരകോടിയോളം കുറിക്കും. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലാണ് വന്നിരിക്കുന്ന എസ്‌യുവി. മൂന്നാംനിര സീറ്റുകള്‍ ഒരുങ്ങുന്ന വൈദ്യുത ക്രോസ്ഓവര്‍ എസ്‌യുവിക്ക് ഫാല്‍ക്കണ്‍ വിംഗ് ശൈലിയുള്ള ഡോറുകളാണ് കമ്പനി നല്‍കുന്നത്.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ലെയ്ന്‍ കീപിങ് അസിസ്റ്റ്, ലെയ്ന്‍ ഡിപാര്‍ച്ചര്‍ അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട് മോണിട്ടര്‍ എന്നിങ്ങനെ നീളുന്ന വമ്പന്‍ സുരക്ഷാസജ്ജീകരണങ്ങള്‍ മോഡല്‍ എക്‌സ് എസ്‌യുവിയിലുണ്ട്.

കൂടുതല്‍ ടെസ്‌ല കാറുകള്‍ ഇന്ത്യയിലേക്ക്; മോഡല്‍ എക്‌സ് 100D മുംബൈയില്‍

ആഢംബരത്തിനും സുഖസൗകര്യങ്ങള്‍ക്കും മോഡല്‍ എക്‌സില്‍ കുറവ് അനുഭവപ്പെടില്ല. ചൂടുപകരുന്ന സീറ്റുകള്‍, ലംബാര്‍ സപ്പോര്‍ട്ട്, മേല്‍ത്തരം അപ്‌ഹോള്‍സ്റ്ററി എന്നിവ അകത്തളത്തെ വിശേഷങ്ങളില്‍പ്പെടും.

Image Source: Autokraftcustoms

Most Read Articles

Malayalam
കൂടുതല്‍... #tesla
English summary
India’s First Tesla Model X 100D Lands In Mumbai. Read in Malayalam.
Story first published: Monday, August 20, 2018, 10:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X