കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

By Dijo Jackson

ജീപ് കോമ്പസ് 'അപ്‌ഗ്രേഡ്' ഓഫര്‍ ജൂണ്‍ മാസം കൂടി. കോമ്പസ് എസ്‌യുവിയില്‍ പ്രഖ്യാപിച്ച ആകര്‍ഷകമായ അപ്‌ഗ്രേഡ് ഓഫര്‍ ജൂണ്‍ മാസം വരെ നീട്ടാന്‍ ജീപ് ഇന്ത്യ തീരുമാനിച്ചു. ഓഫറിന്റെ ഭാഗമായി 75,000 രൂപ അധികം മുടക്കിയാല്‍ രണ്ടു വീല്‍ ഡ്രൈവ് കോമ്പസ് വകഭേദം വാങ്ങാന്‍ തയ്യാറെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓള്‍ വീല്‍ ഡ്രൈവ് കോമ്പസിനെ സ്വന്തമാക്കാം.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

നേരത്തെ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ച ജീപ് കോമ്പസുകളില്‍ മാത്രമായിരുന്നു കമ്പനി അപ്‌ഗ്രേഡ് ഓഫര്‍ ലഭ്യമാക്കിയത്. എന്നാല്‍ ഇപ്പോള്‍ 2018 കോമ്പസ് പതിപ്പുകളിലും ഈ ആനുകൂല്യം ലഭിക്കുമെന്നു കമ്പനി വ്യക്തമാക്കി.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

അപ്‌ഗ്രേഡ് ഓഫര്‍ പ്രകാരം 75,000 രൂപ കൂടുതല്‍ മുടക്കിയാല്‍ ലിമിറ്റഡ് 4X2 ഡീസല്‍ കോമ്പസിനെ വാങ്ങാന്‍ ചെല്ലുന്ന ഉപഭോക്താവിന് ലിമിറ്റഡ് 4X4 കോമ്പസ് വകഭേദത്തെ കിട്ടും. മോഡലുകളുടെ യഥാര്‍ത്ഥ വില കണക്കിലെടുത്താല്‍ വിലക്കിഴിവ് ഒരുങ്ങുന്നത് 1.25 ലക്ഷം രൂപ.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

19.21 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണ് ജീപ് കോമ്പസ് 4X2 വകഭേദങ്ങളുടെ വിലനിലവാരം. കോമ്പസ് 4X4 വകഭേദങ്ങള്‍ക്ക് വില 21.18 ലക്ഷം മുതല്‍ 21.91 ലക്ഷം രൂപ വരെയും. 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് കോമ്പസ് ഡീസലില്‍. എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

മുന്‍ വീല്‍ ഡ്രൈവ് മാത്രമാണ് കോമ്പസ് പെട്രോള്‍ വകഭേദങ്ങള്‍ക്ക്. ഏറ്റവും ഉയര്‍ന്ന കോമ്പസ് ഡീസല്‍ വകഭേദങ്ങളില്‍ മാത്രമാണ് ഓള്‍ വീല്‍ ഡ്രൈവുള്ളത്. ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഡീസല്‍ പതിപ്പിനെ കോമ്പസ് നിരയില്‍ കമ്പനി ഉടന്‍ അവതരിപ്പിക്കും. വരാനുള്ള കോമ്പസ് ട്രെയില്‍ഹൊക്കിലും ഒമ്പതു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഒരുങ്ങുക. എസ്‌യുവിയുടെ പ്രത്യേക ഓഫ്‌റോഡ് വകഭേദമാണ് ട്രെയില്‍ഹൊക്ക്.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

ട്രെയില്‍ഹൊക്കിന്റെ വരവിന് മുന്നോടിയായി കോമ്പസ് 4X4 ഡീസലിനെ വിറ്റുതീര്‍ക്കാനുള്ള ജീപ് ഇന്ത്യയുടെ നീക്കം കൂടിയാണ് ജൂണ്‍ വരെ നീട്ടിയിരിക്കുന്ന അപ്‌ഗ്രേഡ് ഓഫര്‍. ഇന്ത്യയില്‍ കോമ്പസ് കൈയ്യടക്കിയ വന്‍വിജയം തെല്ലൊന്നുമല്ല അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ പ്രതീക്ഷകളെ തൊട്ടുണര്‍ത്തുന്നത്.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

ആദ്യ മാസങ്ങളില്‍ എസ്‌യുവി ശ്രേണി വാണ മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ മോഡലുകളെ വില്‍പനയില്‍ കോമ്പസ് അട്ടിമറിച്ചു. എന്നാല്‍ പുതിയ മഹീന്ദ്ര XUV500 ഫെയ്‌സ്‌ലിഫ്റ്റ് വന്നതോടു കൂടി വില്‍പനയില്‍ രണ്ടു ചുവടു താഴെ പോയിരിക്കുകയാണ് ജീപ് കോമ്പസ്.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും ജീപ് കോമ്പസില്‍ ലഭ്യമാണ്. എഞ്ചിന്‍ 160 bhp കരുത്തും 250 Nm toruqe ഉം പരമാവധി ഉത്പാദിപ്പിക്കും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളിലുണ്ട്.

കോമ്പസിന് ഒന്നേകാല്‍ ലക്ഷം രൂപ വിലക്കിഴിവ്, അപ്‌ഗ്രേഡ് ഓഫറുമായി ജീപ്

അതേസമയം ഓപ്ഷനല്‍ ഫീച്ചറായി പോലും കോമ്പസ് പെട്രോളില് നാലു വീല്‍ ഡ്രൈവ് നല്‍കാന്‍ ജീപ് തയ്യാറായിട്ടില്ല. നിലവില്‍ ഇരുപതിനായിരത്തില്‍ ഏറെ കോമ്പസുകളെ ജീപ് ഇന്ത്യയില്‍ വിറ്റു കഴിഞ്ഞു.

Article Published On: Saturday, June 9, 2018, 14:05 [IST]
English summary
Jeep Compass Upgrade Scheme. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X