വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

Written By:
Recommended Video - Watch Now!
Ford Freestyle Walk-Around In 360

വിപണിയില്‍ എന്തുകൊണ്ടാണ് ജീപ് കോമ്പസിന് ഇത്രയേറെ ഡിമാന്‍ഡ്? ഒന്ന് വിലക്കുറവ്, രണ്ട് ജീപ് ബ്രാന്‍ഡിംഗ്. പതിനഞ്ചു ലക്ഷം രൂപയ്ക്ക് ജീപ് കിട്ടുമെന്ന് വിപണി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടായിരുന്നില്ല. ഏഴുപത് ലക്ഷം രൂപയ്ക്ക് താഴെ മോഡലുകളെ അവതരിപ്പിച്ച ചരിത്രം ജീപ്പിനുമില്ല.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

എന്നാല്‍ ഈ സങ്കല്‍പങ്ങളെ തിരുത്തി കുറിച്ചാണ് 'ബേബി' ജീപ് കോമ്പസ് എസ്‌യുവി ഇന്ത്യയില്‍ എത്തിയത്. പിന്നെ പറയണോ പൂരം, ബജറ്റ് വിലയും ജീപിന്റെ ഗമയും - ഉപഭോക്താക്കളെല്ലാം കോമ്പസിലേക്ക് തിരിഞ്ഞു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

ജീപ് ഒരുക്കുന്ന സുരക്ഷയില്‍ വിശ്വാസമര്‍പ്പിച്ചാണ് ജയന്ത ഫുകന്‍ എന്ന ഉപഭോക്താവ് കഴിഞ്ഞ ദിവസം കോമ്പസിനെ സ്വന്തമാക്കിയത്. നാളുകളുടെ കാത്തിരിപ്പിന് ശേഷം കോമ്പസിന്റെ വളയത്തില്‍ പിടിമുറുക്കിയപ്പോള്‍ അസം സ്വദേശിയായ ജയന്ത ഫുകന് എന്തെന്നില്ലാത്ത സന്തോഷവും തോന്നി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

പക്ഷെ ജയന്ത ഫുകന്റെ സന്തോഷനിമിഷങ്ങള്‍ ഏറെനേരം നീണ്ടുനിന്നില്ല. ഇന്നലെ ഗുവാഹത്തിയിലെ മഹേഷ് മോട്ടോര്‍സില്‍ നിന്നുമാണ് ജയന്ത ഫുകന്‍ എന്ന ഉപഭോക്താവ് പുതിയ ജീപ് കോമ്പസിന്റെ ഡെലിവറി സ്വീകരിച്ചത്.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

സുരക്ഷയുടെ കാര്യത്തില്‍ അന്നും ഇന്നും ജീപ് പുലര്‍ത്തുന്ന വിശ്വാസ്യതയാണ് കോമ്പസിനെ തെരഞ്ഞെടുക്കാന്‍ ജയന്ത ഫുകനെ പ്രരിപ്പച്ചതും. പക്ഷെ ഇദ്ദേഹത്തിന് നേരിടേണ്ടി വന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ദു:സ്വപ്‌നങ്ങളും!

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

സ്വന്തമാക്കി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ജയന്ത ഫുകന്റെ കോമ്പസ് എസ്‌യുവി വഴിക്കായി. ഓടിക്കൊണ്ടിരിക്കവെ ഇടത് മുന്‍ടയര്‍ ഊരി തെറിച്ചതാണ് സംഭവം.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

കാറില്‍ നിന്നും ഡ്രൈവ് ഷാഫ്റ്റ് പുറത്തേക്ക് ഇളകി വന്നതോടെ ടയര്‍ പുറത്തേക്ക് തെറിക്കുകയായിരുന്നു. വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടങ്ങളിലേക്ക് ഈ സംഭവം നയിച്ചില്ലെന്ന് ജയന്ത ഫുകന്‍ സാക്ഷ്യപ്പെടുത്തി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

ഗുരുതരമായ സുരക്ഷാപിഴവാണ് ജീപിന്റെ ഭാഗത്തു നിന്നും സംഭവിച്ചത്. ഇന്ത്യയില്‍ കാറുകളുടെ വില കുറയ്ക്കുന്നതിന് വേണ്ടി വന്‍കിട കമ്പനികള്‍ സുരക്ഷയുടെ കാര്യത്തില്‍ വലിയ വിട്ടുവീഴ്ചകള്‍ നടത്തുന്നു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

കേവലം 172 കിലോമീറ്റര്‍ ഓടിയപ്പോഴേക്കും കോമ്പസിന്റെ ടയര്‍ പുറത്ത് ഊരി വന്ന സംഭവം നിര്‍മ്മാതാക്കളുടെ തനിനിറം പുറത്ത് കൊണ്ടു വന്നിരിക്കുകയാണെന്ന് ഉപഭോക്താവ് തുറന്നടിച്ചു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

കേടായ പുത്തന്‍ കോമ്പസിന്റെ ചിത്രങ്ങള്‍ ഉപഭോക്താവ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പുറത്ത് വിട്ടത്. ചിത്രങ്ങള്‍ പ്രകാരം ഇടത് മുന്‍ വീലിന്റെ ബോള്‍ ജോയിന്റ് തകര്‍ന്നതാണ് ടയര്‍ ഊരി പുറത്തു വരാന്‍ കാരണം.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

സംഭവത്തില്‍ ടയറിനോ, ബോഡിയ്‌ക്കോ യാതൊരു തകരാറും സംഭവിച്ചിട്ടില്ല. ദുര്‍ഘടമായ റോഡാണ് അപകട കാരണമെന്ന വാദം തുടക്കത്തില്‍ ഉയര്‍ന്നെങ്കില്‍ ഈ വാദത്തെ പൂര്‍ണമായും തള്ളുന്നതാണ് ചിത്രങ്ങള്‍.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

സാധാരണയായി ഒരു ലക്ഷം കിലോമീറ്ററുകള്‍ പിന്നിടുമ്പോള്‍ മാത്രമാണ് ബോള്‍ ജോയിന്റുകളില്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കാറുള്ളത്. നിര്‍മ്മാണപ്പിഴവാണ് ടയര്‍ ഊരിപ്പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

കൃത്യമായ ടോര്‍ഖില്‍ നട്ടുകള്‍ ഉറപ്പിക്കാന്‍ അസംബ്ലി ലൈനിലുള്ള ജീവനക്കാരന്‍ മറന്നതാകാം ഡ്രൈവ് ഷാഫ്റ്റ് ഇളകി വരാന്‍ കാരണമെന്ന അഭിപ്രായങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു തുടങ്ങി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

അതേസമയം ജീപിന്റെ എഞ്ചിനീയറിംഗ് തികവാണ് വലിയ അപകടം ഒഴിവാക്കിയതെന്ന എതിര്‍ വാദവും ശക്തമാണ്. മറ്റു വല്ല കാറിലുമാണ് ഇതു സംഭവിച്ചതെങ്കില്‍ അപകടതീവ്രത വര്‍ധിക്കുമായിരുന്നു എന്നാണ് ജീപ് ആരാധകരുടെ വാദം.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

എന്തായാലും വിഷയത്തില്‍ കമ്പനിയോ, ഡീലര്‍ഷിപ്പോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ എയര്‍ബാഗ് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് കൈമാറിയ 1,200 ഇന്ത്യന്‍ നിര്‍മ്മിത കോമ്പസ് എസ്‌യുവികളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

എയര്‍ബാഗ് മൊഡ്യൂള്‍ അസംബ്ലി പ്രക്രിയയ്ക്കിടെ അവിചാരിതമായി ഫാസ്റ്റനറുകള്‍ മൊഡ്യൂളില്‍ കടന്നതാണ് കോമ്പസുകളെ തിരിച്ചുവിളിക്കാന്‍ കാരണം.

Image Source: Facebook

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടം; ബംഗളൂരു ഉപഭോക്താവിന് ഒടുവിൽ നഷ്ടപരിഹാരം ലഭിച്ചു

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

മാരുതിയ്ക്ക് എതിരെ എട്ട് വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവില്‍ ബംഗളൂരു ഉപഭോക്താവിന് പുഞ്ചിരിയുടെ നിമിഷങ്ങള്‍. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയ്ക്കും ഡീലര്‍ഷിപ്പിനും എതിരെ വിജേത് എം എന്ന ഉപഭോക്താവ് നടത്തിയ പോരാട്ടത്തിന്റെ കഥ ഇങ്ങനെ —

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

2009 ഓഗസ്റ്റ് 22 നാണ് വിജേത് പുതിയ 'പേള്‍ ബ്ലൂ' നിറത്തിലുള്ള മാരുതി ആള്‍ട്ടോ എല്‍എക്‌സിനെ വാങ്ങിയത്. സുള്ള്യയിലെ മാണ്‍ഡോവി മോട്ടോര്‍സില്‍ നിന്നും പിതാവ് രാജേന്ദ്ര പ്രസാദിന്റെ പേരിലാണ് കാറിനെ വിജേത് സ്വന്തമാക്കിയതും.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

എന്നാല്‍ തുടക്കം മുതല്‍ക്കെ കാറില്‍ പ്രശ്‌നങ്ങള്‍ കണ്ടുതുടങ്ങി. സുള്ള്യയില്‍ നിന്നും ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ കാറിന് വല്ലാത്ത കുലുക്കമാണ് ആദ്യം അനുഭവപ്പെട്ടത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ കൈവരിക്കുമ്പോള്‍ തന്നെ കാറില്‍ വല്ലാത്ത വൈബ്രേഷന്‍ ഉടലെടുക്കുന്നതായി വിജേത് കണ്ടെത്തി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

സംഭവത്തില്‍ സുള്ള്യയിലെ മണ്‍ഡോവി മോട്ടോര്‍സുമായി ബന്ധപ്പെട്ടപ്പോള്‍ ബംഗളൂരുവിലെ മണ്‍ഡോവി സര്‍വീസ് സെന്ററില്‍ കാര്‍ പരിശോധിപ്പിക്കാന്‍ വിജേതിന് നിര്‍ദ്ദേശം ലഭിച്ചു.കാറില്‍ പ്രശ്‌നമുള്ളതായി സ്ഥിരീകരിച്ച സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ എഞ്ചിന്‍ ടൈമിങ്ങിലും, സ്പാര്‍ക്ക് പ്ലഗിലും മാറ്റങ്ങള്‍ വരുത്തി പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

എന്നാല്‍ തിരികെയുള്ള യാത്രയില്‍ തന്നെ കാറില്‍ പ്രശ്‌നങ്ങള്‍ തുടരുന്നതായി വിജേത് മനസിലാക്കി. രണ്ടാമത് സര്‍വീസ് സെന്ററിനെ സമീപിച്ചപ്പോള്‍ ടയറുകള്‍, റിം ബെന്‍ഡുകള്‍, അണ്ടര്‍ബോഡി തകരാറുകള്‍ എന്നിവ പരിശോധിച്ച് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ചു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

പക്ഷെ തുടര്‍ന്നും കാറില്‍ വൈബ്രേഷന്‍ ശക്തമായതോടെ വീല്‍ അലൈന്‍മെന്റ്, വീല്‍ റൊട്ടേഷന്‍, വീല്‍ റീപ്ലേസ്‌മെന്റ് മുതലായ നടപടികളും കാറില്‍ മണ്‍ഡോവി സര്‍വീസ് സെന്റര്‍ സ്വീകരിച്ചു. എന്നാല്‍ പ്രശ്‌നം മാത്രം പരിഹരിക്കപ്പെട്ടില്ല.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

ഒടുവില്‍ പ്രശ്‌നം ഡ്രൈവ് ഷാഫ്റ്റിലാകാമെന്ന് ചൂണ്ടിക്കാട്ടിയ സര്‍വീസ് സെന്റര്‍ രണ്ട് ദിവസത്തെ പരിശോധനയ്ക്ക് ശേഷം പുതിയ ഡ്രൈവ് ഷാഫ്റ്റിനെ കാറില്‍ മാറ്റി നല്‍കി. എന്നിട്ടും പ്രശ്‌നം മാത്രം തീര്‍ന്നില്ല. തുടര്‍ന്ന് മാരുതിയില്‍ നിന്നുമുള്ള എഞ്ചിനീയര്‍ കാര്‍ പരിശോധിച്ച് എഞ്ചിന്‍ ഫ്‌ളൈവീലിനാണ് പ്രശ്‌നമെന്നും ഇത് മാറ്റിയാല്‍ കാറിന്റെ വൈബ്രേഷന്‍ തകരാര്‍ പരിഹരിക്കപ്പെടുമെന്നും വ്യക്തമാക്കി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

ഫ്‌ളൈവീല്‍ മാറ്റിയെങ്കിലും വൈബ്രേഷന്‍ പ്രശ്‌നം മാത്രം വിട്ടുപോയില്ല. ഒടുവില്‍ ഈ വൈബ്രേഷന്‍ പ്രശ്‌നം ആള്‍ട്ടോ കാറുകളില്‍ സാധാരണയായി കണ്ടു വരുന്നതാണെന്ന നിലപാടുമായി സര്‍വീസ് സെന്റര്‍ അധികൃതര്‍ രംഗത്തെത്തി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

കാര്യങ്ങള്‍ നടപടിയാകില്ല എന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വിജേത് മാരുതിയ്ക്കും ഡീലര്‍ഷിപ്പിനും എതിരെ 2010 ഒക്ടോബര്‍ 30 ആം തിയ്യതി ജില്ലാ ഉപഭോക്തൃ ഫോറത്തില്‍ പരാതി നല്‍കിയത്.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

ബന്ധപ്പെട്ട ഉപഭോക്താവിന് 2.95 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഡീലര്‍ഷിപ്പിനോട് ഉപഭോക്തൃ ഫോറം ഉത്തരവ് നല്‍കി. കൂടാതെ 10,000 രൂപ കോടതി ചെലവുകള്‍ക്കായി ഉപഭോക്താവിന് നല്‍കാന്‍ മാരുതിയ്ക്കും നിര്‍ദ്ദേശം ലഭിച്ചു.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

എന്നാല്‍ ഉത്തരവിന് എതിരെ സംസ്ഥാന ഉപഭോക്തൃ കോടതിയില്‍ മാരുതിയും ഡീലര്‍ഷിപ്പും ഹര്‍ജി സമര്‍പ്പിച്ചു. 2011 നവംബര്‍ 2 ആം തിയ്യതി ജില്ലാ ഉപഭോക്തൃ കോടതിയുടെ ഉത്തരവ് ശരി വെച്ച് സംസ്ഥാന കോടതി മാരുതിയുടെ ഹര്‍ജി തള്ളി.

വാങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞില്ല; ഓടുന്നതിനിടെ പുത്തന്‍ ജീപ് കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ചു!

പക്ഷെ അടിയറവ് പറയാന്‍ മാരുതിയും തയ്യാറായിരുന്നില്ല. ദേശീയ ഉപഭോക്തൃ കോടതിയില്‍ വിഷയത്തില്‍ ഹര്‍ജിയുമായി മാരുതി ചെന്നു. തുടര്‍ന്ന് എട്ട് വര്‍ഷത്തിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തകരാറുള്ള കാര്‍ വിറ്റതിന് ഉപഭോക്താവിന് 1.5 ലക്ഷം രൂപ നഷ്ടപരിഹാരവും 11,000 രൂപ കോടതി ചെലവുകള്‍ക്കായും നല്‍കാന്‍ ദേശീയ ഉപഭോക്തൃ കോടതി മാരുതിയോടും ഡീലര്‍ഷിപ്പിനോടും ഉത്തരവിട്ടു.

കൂടുതല്‍... #auto news
English summary
Jeep Compass Front Wheel Comes Off. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark