പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

By Dijo Jackson

ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍. കോമ്പസ് എസ്‌യുവിയുടെ പ്രത്യേക ലിമിറ്റഡ് എഡിഷന്‍ മോഡലാണ് കോമ്പസ് ബെഡ്‌റോക്ക്. പുതിയ എസ്‌യുവിക്ക് വില 17.53 ലക്ഷം രൂപ (എക്‌സ്‌ഷോറൂം ദില്ലി). കോമ്പസ് സ്‌പോര്‍ട് വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബെഡ്‌റോക്ക് എഡിഷന്‍ ഒരുങ്ങുന്നത്. പുറംമോടിയിലും അകത്തളത്തിലും ലഭിച്ച മാറ്റങ്ങള്‍ കോമ്പസ് നിരയില്‍ പുതിയ ബെഡ്‌റോക്കിനെ വേറിട്ടുനിര്‍ത്തും.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

ഇന്ത്യന്‍ വിപണിയില്‍ കാല്‍ ലക്ഷം കോമ്പസുകള്‍ വിറ്റുപോയ സന്തോഷം ബെഡ്‌റോക്ക് എഡിഷനിലൂടെ പങ്കിടുകയാണ് ജീപ്. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, എക്‌സോട്ടിക്ക റെഡ് എന്നീ മൂന്നു നിറങ്ങളില്‍ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ ലഭ്യമാകും. കറുത്ത റൂഫ് റെയിലുകളും തിളങ്ങുന്ന കറുപ്പു പശ്ചാത്തലമുള്ള 16 ഇഞ്ച് അലോയ് വീലുകളും ലിമിറ്റഡ് എഡിഷന്‍ എസ്‌യുവിയിലെ മാറ്റങ്ങളാണ്.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

ബെഡ്‌റോക്ക് മോണോഗ്രാമുള്ള പ്രത്യേക ഗ്രാഫിക്‌സും ഡോറുകളില്‍ പതിഞ്ഞിട്ടുണ്ട്. അകത്തളത്തിലും ബെഡ്‌റോക്ക് പ്രഭാവം ദൃശ്യമാണ്. ബെഡ്‌റോക്ക് സീറ്റ് കവറുകള്‍, 5.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, റിവേഴ്‌സ് ക്യാമറ, പുതിയ ഫ്‌ളോര്‍ മാറ്റുകള്‍ എന്നിങ്ങനെ നീളും അകത്തളത്തിലെ വിശേഷങ്ങള്‍.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, സ്റ്റബിലിറ്റി, ട്രാക്ഷന്‍ കണ്‍ട്രോള്‍, നാലു ടയറുകളിലും ഡിസ്‌ക് ബ്രേക്ക്, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, മടക്കിവെയ്ക്കാവുന്ന മിററുകള്‍ എന്നിവ കോമ്പസ് എസ്‌യുവിയുടെ മറ്റു പ്രത്യേകതകളാണ്.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

കോമ്പസ് നിരയില്‍ സ്‌പോര്‍ട്, ലോങ്ങിട്യൂഡ് വകഭേദങ്ങള്‍ക്ക് ഇടയിലാണ് ബെഡ്‌റോക്കിന്റെ സ്ഥാനം. 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ ബെഡ്‌റോക്ക് എഡിഷനില്‍ തുടിക്കും. എഞ്ചിന് 173 bhp കരുത്തു പരമാവധി ഉത്പാദിപ്പിക്കാനാവും.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്തു നാലു ചക്രങ്ങളിലേക്കും എത്തുക. പൂനെയിലുള്ള രഞ്ജന്‍ഗോണ്‍ ഫിയറ്റ് നിര്‍മ്മാണശാലയില്‍ നിന്നാണ് കോമ്പസിനെ ജീപ് നിര്‍മ്മിക്കുന്നത്. പ്രതിമാസം ശരാശരി രണ്ടായിരം കോമ്പസുകളെ വിപണിയില്‍ മുടക്കം കൂടാതെ വില്‍ക്കാന്‍ ജീപ്പിന് കഴിയുന്നുണ്ട്.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

മാനുവല്‍ പെട്രോള്‍, ഓട്ടോമാറ്റിക് പെട്രോള്‍, മാനുവല്‍ ഡീസല്‍, നാലു വീല്‍ ഡീസല്‍ പതിപ്പുകളിലാണ് കോമ്പസ് ഇന്ത്യയില്‍ അണിനിരക്കുന്നത്. 158 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് യൂണിറ്റിലാണ് കോമ്പസ് പെട്രോള്‍ പതിപ്പുകളുടെ ഒരുക്കം.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് പകരുന്ന ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ കോമ്പസില്‍ ലഭ്യമാണ്. മുന്‍ വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ഡീസല്‍ കോമ്പസില്‍ ഒരുങ്ങുന്നുണ്ട്.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

നാലു വീല്‍ ഡ്രൈവ് കോമ്പസ് ഡീസലില്‍ പുതിയ ട്രെയില്‍ഹൊക്ക് പതിപ്പിനെ ജീപ് ഉടന്‍ അവതരിപ്പിക്കും. സാധാരണ കോമ്പസുകളെക്കാളും 20 mm അധിക ഉയരത്തിലാണ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഒരുക്കം. 4,398 mm നീളവും, 2,033 mm വീതിയും, 1,529 mm ഉയരവും കോമ്പസ് ട്രെയില്‍ഹൊക്കിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 198 mm (20 mm കൂടുതൽ).

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

സാധാരണ കോമ്പസുകളില്‍ ജീപ് നല്‍കിയിട്ടില്ലാത്ത റോക്ക് മോഡും ട്രെയില്‍ഹൊക്ക് അവകാശപ്പെടും. അവതരണ വേളയില്‍ മാത്രമെ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളു.

പുതിയ ജീപ് കോമ്പസ് ബെഡ്‌റോക്ക് എഡിഷന്‍ വിപണിയില്‍, വില 17.53 ലക്ഷം

എന്തായാലും 24 ലക്ഷം രൂപയോളം വിലനിലവാരം പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിന് പ്രതീക്ഷിക്കാം. ഹ്യുണ്ടായി ട്യൂസോണ്‍, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ എന്നിവരാണ് വിപണിയില്‍ കോമ്പസിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #jeep
English summary
Jeep Compass Bedrock Edition Launched In India. Read in Malayalam.
Story first published: Monday, June 18, 2018, 19:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X