വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

By Dijo Jackson

ജീപ് കോമ്പസ് ഇന്ത്യയില്‍ വന്നിട്ട് ഒരുവര്‍ഷം പിന്നിടുന്നു. പുതിയ മഹീന്ദ്ര XUV500 -യുടെ വരവ് കോമ്പസിന്റെ തിളക്കം തെല്ലൊന്നു കെടുത്തിയെങ്കിലും ബേബി ജീപ് വാങ്ങാന്‍ വരുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവു ഇതുവരെ സംഭവിച്ചിട്ടില്ല. എന്നാല്‍ നിരയില്‍ പുതുമ വേണമെന്ന പിടിവാശി ജീപ്പിനുണ്ട്. അതുകൊണ്ടാണ് രണ്ടുമാസം മുമ്പ് കോമ്പസ് ബെഡ്‌റോക്ക് ലിമിറ്റഡ് എഡിഷനെ ജീപ് വിപണിയില്‍ കൊണ്ടുവന്നത്.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

എന്നാല്‍ ഇതുകൊണ്ടു നിര്‍ത്താന്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് ഉദ്ദേശമില്ല. അടുത്ത ആറുമാസത്തിനകം കോമ്പസില്‍ കൂടുതല്‍ പതിപ്പുകളെ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ജീപ്. ഇതില്‍ നൈറ്റ് ഈഗിള്‍, ട്രെയില്‍ഹൊക്ക് പതിപ്പുകളും പെടും.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

കോമ്പസ് ട്രെയില്‍ഹൊക്കിനെ ജീപ് വിപണിയില്‍ ഉടന്‍ എത്തിക്കുമെന്നാണ് സൂചന. കോമ്പസ് നിരയിലെ ഏറ്റവും സ്‌പോര്‍ടി പതിപ്പായിരിക്കും ട്രെയില്‍ഹൊക്ക്. മോഡലിന്റെ വരവു പ്രമാണിച്ചു ഡീലര്‍ഷിപ്പുകള്‍ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ അനൗദ്യോഗിക പ്രീ-ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

50,000 രൂപയാണ് ബുക്കിംഗ് തുക. ഏറ്റവും ഉയര്‍ന്ന ലിമിറ്റഡ് വകഭേദത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ട്രെയില്‍ഹൊക്ക് പതിപ്പില്‍ കൂടുതല്‍ സജ്ജീകരണങ്ങളും സൗകര്യങ്ങളും ജീപ് നല്‍കും. പുതിയ റോക്ക് മോഡാണ് മോഡലിന്റെ പ്രധാന വിശേഷം.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

ജീപ്പിന്റെ ആക്ടിവ് ഡ്രൈവ് ലോ റേഞ്ച് 4X4 സംവിധാനമാണ് റോക്ക് മോഡ് ഉപയോഗിക്കുക. ട്രെയില്‍ഹൊക്കിന് ശേഷം വരാന്‍ പോകുന്ന കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പിന് ലിമിറ്റഡ് വകഭേദം ആധാരമാകും.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

രൂപത്തിലും ഭാവത്തിലും ചെറിയ മാറ്റങ്ങള്‍ ഉള്‍പ്പെടുന്ന കോസ്മറ്റിക് അപ്‌ഡേറ്റുകള്‍ മാത്രമെ കോമ്പസ് നൈറ്റ് ഈഗിള്‍ അവകാശപ്പെടുകയുള്ളൂ. പരിഷ്‌കരിച്ച 18 ഇഞ്ച് അലോയ് വീലുകള്‍, തിളക്കമേറിയ കറുത്ത ഡിസൈന്‍ ഘടനകള്‍, പുതിയ നിറങ്ങള്‍ എന്നിവയെല്ലാം നൈറ്റ് ഈഗിള്‍ പതിപ്പിന്റെ വിശേഷങ്ങളില്‍പ്പെടും.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

ഷാഡോ ബ്ലാക്, മെറ്റാലിക് കാര്‍ബണ്‍ ബ്ലാക് നിറങ്ങളായിരിക്കും കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പില്‍ ഒരുങ്ങുക. പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ജീപ് കോമ്പസ് വിപണിയില്‍ അണിനിരക്കുന്നുണ്ട്.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

കോമ്പസിലുള്ള 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഡീസല്‍ മോഡലുകളിലെ മാനുവല്‍ ഗിയര്‍ബോക്‌സ്.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

കോമ്പസ് പെട്രോളിലുള്ള 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 160 bhp കരുത്തും 250 Nm torque -മാണ് ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ മോഡലിലുണ്ട്.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

നിലവില്‍ കോമ്പസിന്റെ പെട്രോള്‍ മോഡലുകള്‍ക്ക് മാത്രമെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി നല്‍കുന്നുള്ളൂ. ഓള്‍ വീല്‍ ഡ്രൈവ് ഒരുങ്ങുന്നത് ഡീസല്‍ മോഡലില്‍ മാത്രം. 15.34 ലക്ഷം മുതലാണ് കോമ്പസ് പെട്രോള്‍ മോഡലുകള്‍ക്ക് വിപണിയില്‍ വില. ഡീസല്‍ മോഡലുകള്‍ക്ക് വില 16.55 ലക്ഷം മുതലും. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തി.

വരുന്നു ജീപ് കോമ്പസിന് കൂടുതല്‍ പതിപ്പുകള്‍ — ട്രെയില്‍ഹൊക്കും ഡാര്‍ക്ക് ഈഗിളും വിപണിയിലേക്ക്

പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക്, ഡാര്‍ക്ക് ഈഗിള്‍ പതിപ്പുകള്‍ക്ക് 21 ലക്ഷം രൂപ മുതല്‍ വിപണിയില്‍ വില പ്രതീക്ഷിക്കാം.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #jeep
English summary
New Jeep Compass Variants To Launch In The Next Six Months — Includes The Night Eagle & Trailhawk. Read in Malayalam.
Story first published: Saturday, August 18, 2018, 12:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X