പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

Written By:

ഇന്ത്യയില്‍ ജീപ് കോമ്പസ് കുതിപ്പ് തുടരുന്നു. കേവലം ഏഴു മാസം കൊണ്ടു വിപണിയില്‍ എത്തിയത് 25,000 ജീപ് കോമ്പസുകള്‍. കയറ്റുമതിയിലും കോമ്പസാണ് താരം. ഇതിനകം അയ്യായിരത്തിലേറെ ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോമ്പസുകള്‍ ഓസ്‌ട്രേലിയ, ജപ്പാന്‍, യുകെ വിപണികളിലേക്ക് കമ്പനി കയറ്റുമതി ചെയ്തു കഴിഞ്ഞു.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

പൂനെയിലുള്ള രഞ്ജന്‍ഗോണ്‍ ഫിയറ്റ് ഫാക്ടറിയില്‍ നിന്നുമാണ് കോമ്പസിന്റെ ഉത്പാദനം. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ വിപണി കണ്ട ഏറ്റവും വലിയ ഹിറ്റ് കാറാണ് ജീപ് കോമ്പസ്. പ്രതിമാസം ശരാശരി 2000 യൂണിറ്റുകളുടെ വില്‍പന ജീപ് കോമ്പസ് മുടക്കം വരുത്താതെ നേടുന്നുണ്ട്.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

ഒരുപരിധി വരെ ഹ്യുണ്ടായി ട്യൂസോണിനോട് ഏറ്റുമുട്ടുന്ന കോമ്പസിന്റെ പ്രധാന എതിരാളികള്‍ മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റ മോഡലുകളാണ്.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

മാനുവല്‍ പെട്രോള്‍, ഓട്ടോമാറ്റിക് പെട്രോള്‍, മാനുവല്‍ ഡീസല്‍, നാലു വീല്‍ ഡീസല്‍ പതിപ്പുകളിലാണ് കോമ്പസ് ഇന്ത്യയില്‍ അണിനിരക്കുന്നത്. 158 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് യൂണിറ്റിലാണ് പെട്രോള്‍ പതിപ്പുകളുടെ ഒരുക്കം.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

മുന്‍ ചക്രങ്ങളിലേക്ക് കരുത്ത് പകരുന്ന ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ കോമ്പസില്‍ ലഭ്യമാണ്.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

കോമ്പസിലുള്ള 2.0 ലിറ്റര്‍ ടര്‍ബ്ബോചര്‍ജ്ഡ് എഞ്ചിന് 167 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും. മുന്‍ വീല്‍ ഡ്രൈവ്, നാലു വീല്‍ ഡ്രൈവ് ഓപ്ഷനുകള്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സോടെയുള്ള ഡീസല്‍ കോമ്പസില്‍ ഒരുങ്ങുന്നുണ്ട്.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

നാലു വീല്‍ ഡ്രൈവ് കോമ്പസ് ഡീസലില്‍ പുതിയ ട്രെയില്‍ഹൊക്ക് വേരിയന്റിനെ ഉടന്‍ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ജീപ്. കോമ്പസിന്റെ ഓഫ്‌റോഡ് വകഭേദമാണ് ട്രെയില്‍ഹൊക്ക്.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

സാധാരണ ഡീസല്‍ വേരിയന്റുകളെക്കാളും ഒരല്‍പം വില കൂടുതലായിരിക്കും പുതിയ ട്രെയില്‍ഹൊക്കിന്. 25 ലക്ഷം രൂപയ്ക്ക് മേലെയുള്ള പ്രൈസ് ട്രെയില്‍ഹൊക്ക് കോമ്പസില്‍ പ്രതീക്ഷിക്കാം.

പ്രീമിയം നിരയില്‍ കേമന്‍ ജീപ് കോമ്പസ്; എസ്‌യുവിയുടെ ഉത്പാദനം 25,000 യൂണിറ്റ് പിന്നിട്ടു

ZF ല്‍ നിന്നുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രെയില്‍ഹൊക്ക് പതിപ്പിന്റെ പ്രധാന ആകര്‍ഷണം.

കൂടുതല്‍... #jeep
English summary
Jeep Compass Production Crosses 25,000 Units. Read in Malayalam.
Story first published: Tuesday, March 6, 2018, 10:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark