കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

By Dijo Jackson

വന്നിട്ട് ഒരു വര്‍ഷമാകുന്നു. ഇപ്പോഴും വിപണിയില്‍ ജീപ് കോമ്പസ് തരംഗം വിട്ടുമാറിയിട്ടില്ല. പുതിയ കോമ്പസ് ട്രെയില്‍ഹൊക്ക് എത്തുന്നതോടെ കോമ്പസിന്റെ പ്രചാരം ഇനിയും വര്‍ധിക്കും. എസ്‌യുവിയുടെ ഓഫ്‌റോഡ് വകഭേദമാണ് കോമ്പസ് ട്രെയില്‍ഹൊക്ക്. ജൂലായില്‍ ജീപ് കോമ്പസ് ട്രെയില്‍ഹൊക്ക് ഇന്ത്യന്‍ തീരമണയും. കോമ്പസ് ട്രെയില്‍ഹൊക്ക് പ്രീ-ബുക്കിംഗ് ജീപ് തുടങ്ങിക്കഴിഞ്ഞു.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

ഔദ്യോഗിക വരവിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിനെ ക്യാമറ പകര്‍ത്തിയിരിക്കുകയാണ്. മറയൊന്നും കൂടാതെയുള്ള എസ്‌യുവിയാണ് ഇത്തവണ ചിത്രങ്ങളില്‍. രൂപത്തിലും ഭാവത്തിലും പരുക്കന്‍. മുഖ്യാകര്‍ഷണം പുത്തന്‍ ഫീച്ചറുകളും കോസ്മറ്റിക് അപ്ഡേറ്റുകളും.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

മികവേറിയ ഓഫ്റോഡിംഗ് കരുത്തും കോമ്പസ് ട്രെയില്‍ഹൊക്ക് കാഴ്ചവെക്കും. പുറംമോടിയില്‍ ക്രോം അലങ്കാരങ്ങള്‍ തീരെയില്ല. ഗ്രില്ലിനും ഫോഗ്‌ലാമ്പുകള്‍ക്കും പശ്ചാത്തലം കറുപ്പ്. മിററുകളും റൂഫ് റെയിലുകളും കറുപ്പ് നിറം പിന്തുടരുന്നു.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

ബോണറ്റിന് നടുവിലുള്ള കറുപ്പ് നിറശൈലി കാഴ്ചക്കാരുടെ ശ്രദ്ധയാകര്‍ഷിക്കും. ട്രെയില്‍ഹൊക്കിന്റെ പിറകിലും കറുപ്പിന്റെ പ്രഭാവം അനുഭവപ്പെടും. റൂബി റെഡ് നിറത്തിലാണ് 'റിക്കവറി' കൊളുത്ത്. ജീപ് ബാഡ്ജുകള്‍ക്കും കറുപ്പ് അടിവര കമ്പനി നല്‍കിയിട്ടുണ്ട്.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

17 ഇഞ്ച് ഓഫ്‌റോഡ് അലോയ് വീലുകള്‍ (ഇരട്ടനിറം), ട്രെയില്‍ റേറ്റഡ് ഫെന്‍ഡര്‍ ബാഡ്ജുകള്‍, ട്രെയില്‍ഹൊക്ക് ടെയില്‍ഗേറ്റ് ബാഡ്ജ് എന്നിവ കോമ്പസ് വകഭേദത്തിലെ പ്രത്യകതകളാണ്. മുന്‍ പിന്‍ ബമ്പറുകളും കമ്പനി പരിഷ്‌കരിച്ചു.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

സാധാരണ കോമ്പസുകളെക്കാളും 20 mm അധിക ഉയരത്തിലാണ് കോമ്പസ് ട്രെയില്‍ഹൊക്കിന്റെ ഒരുക്കം. 4,398 mm നീളവും, 2,033 mm വീതിയും, 1,529 mm ഉയരവും കോമ്പസ് ട്രെയില്‍ഹൊക്കിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 198 mm (20 mm കൂടുതൽ).

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

രാജ്യാന്തര വിപണികളില്‍ അണിനിരക്കുന്ന കോമ്പസ് ട്രെയില്‍ഹൊക്കില്‍ ആക്ടിവ് ഡ്രൈവ് ലോ-റേഞ്ച് നാലു വീല്‍ ഡ്രൈവ് സംവിധാനം ജീപ് നല്‍കുന്നുണ്ട്. ഇന്ത്യന്‍ ട്രെയില്‍ഹൊക്കിലും ഇതു ഇടംപിടിക്കും. മള്‍ട്ടി ടെറെയ്ന്‍ മോഡുകളും എസ്‌യുവിയില്‍ ലഭിക്കും.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

ഓഫ്‌റോഡിംഗ് വേളയില്‍ കൂടുതല്‍ ടോര്‍ഖ് സൃഷ്ടിക്കുന്ന ക്രൊള്‍ മോഡും കോമ്പസ് ട്രെയില്‍ഹൊക്കിന്റെ മുഖ്യവിശേഷമാണ്. സാധാരണ കോമ്പസുകളില്‍ ജീപ് നല്‍കിയിട്ടില്ലാത്ത റോക്ക് മോഡും ട്രെയില്‍ഹൊക്ക് അവകാശപ്പെടും.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

ഓഫ്‌റോഡിംഗ് മുന്‍നിര്‍ത്തി സസ്‌പെന്‍ഷനും മാറ്റങ്ങള്‍ സംഭവിച്ചു. ജലാശയങ്ങള്‍ പിന്നിടാന്‍ പാകത്തില്‍ എസ്‌യുവിയുടെ ഇന്‍ടെയ്ക്കും കമ്പനി ഉയര്‍ത്തി. ഇന്‍ടെയ്ക്ക് 75 mm കൂടുതല്‍ ഉയര്‍ന്നിട്ടുണ്ട്.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

എഞ്ചിനില്‍ മാറ്റമില്ല. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കോമ്പസ് ട്രെയില്‍ഹൊക്കിലും തുടരും. 171 bhp കരുത്തും 350 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സായിരിക്കും ട്രെയില്‍ഹൊക്കില്‍. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാകട്ടെ ഒമ്പതു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടറും.

കോമ്പസ് ട്രെയില്‍ഹൊക്കുമായി ജീപ്, അടുത്തമാസം വിപണിയില്‍

അവതരണ വേളയില്‍ മാത്രമെ കോമ്പസ് ട്രെയില്‍ഹൊക്കിന്റെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളു. എന്തായാലും 24 ലക്ഷം രൂപയോളം വിലനിലവാരം പുതിയ കോമ്പസ് ട്രെയില്‍ഹൊക്കിന് പ്രതീക്ഷിക്കാം.

Spy Image Source: TeamBHP

More from DriveSpark

Article Published On: Wednesday, June 6, 2018, 11:58 [IST]
English summary
Jeep Compass Trailhawk Spotted In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X