ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

Written By:
Recommended Video - Watch Now!
Auto Rickshaw Explodes In Broad Daylight

മറ്റു കാര്‍ നിര്‍മ്മാതാക്കളെ അസൂയപ്പെടുത്തുന്ന നേട്ടങ്ങളാണ് കോമ്പസ് എസ്‌യുവിയുമായി ജീപ് ഇന്ത്യയില്‍ നേടുന്നത്. കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ എന്തുവിധേനയും കോമ്പസിനെ കീഴ്‌പ്പെടുത്തുക - ഹ്യുണ്ടായിയും മാരുതിയും ടാറ്റയും ഒരുപോലെ ലക്ഷ്യമിടുന്നതും ഇതാണ്.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

അങ്ങനെയിരിക്കെ വീണുകിട്ടിയ അവസരമാണ് അസമില്‍ പുത്തന്‍ കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവം. സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്ന ജീപ് പോലും ഇന്ത്യയില്‍ വിട്ടുവീഴ്ചകളോടെയാണ് മോഡലുകളെ അണിനിരത്തുന്നതെന്ന പരക്കെ ആക്ഷേപം ജീപ് പിന്നാലെ നേരിട്ടു.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

കോമ്പസിനായി പിടിവലി കൂടുന്ന ഉപഭോക്താക്കള്‍ തെല്ലൊന്ന് ആശങ്കയോടെയാണ് ഈ സംഭവത്തെ വീക്ഷിച്ചത്. ഇത്രയും നാളുകള്‍ കൊണ്ട് നേടിയ സല്‍പ്പേര് നിര്‍ഭാഗ്യകരമായ ഈ ഒരൊറ്റ സംഭവത്തില്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം വരെ ജീപിന് മുന്നില്‍ ഉടലെടുത്തു.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

ഗുവാഹത്തി മഹേഷ് മോട്ടോര്‍സില്‍ നിന്നും കോമ്പസ് സ്വന്തമാക്കിയ ജയന്ത ഫുകന്‍ എന്ന ഉപഭോക്താവിനാണ് ടയര്‍ ഊരിത്തെറിച്ച ദുരനുഭവം ഉണ്ടായത്.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

മണിക്കൂറുകള്‍ക്കകം പുത്തന്‍ കോമ്പസ് അപകടകരമാംവിധം പണിമുടക്കിയത് ചിത്രങ്ങള്‍ സഹിതം ഉടമസ്ഥന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

എന്തായാലും കഷ്ടപ്പെട്ടു നേടിയെടുത്ത സല്‍പ്പേര് കളഞ്ഞുകുളിക്കാന്‍ ജീപ് തയ്യാറല്ല. ടയര്‍ ഊരിത്തെറിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തിയ ജീപ്, ഉപഭോക്താവിന് പുതിയ ഒരു കോമ്പസിനെ പകരം നല്‍കി മാതൃകയായി.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

നിര്‍മ്മാണപ്പിഴവ് സംഭവിച്ചത് എവിടെയാണെന്ന് വ്യക്തമായി പരിശോധിച്ചു വിലയിരുത്തുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പു വരുത്തുമെന്നും ജീപ് ഇന്ത്യ വ്യക്തമാക്കി.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

കോമ്പസിന്റെ ടയര്‍ ഊരിത്തെറിച്ച സംഭവം ഇന്ത്യയില്‍ ഇതാദ്യത്തേതാണ്. ജയന്ത ഫുകന്‍ തന്നെയാണ് കോമ്പസിനെ ജീപ് ഇന്ത്യ മാറ്റി നല്‍കുമെന്ന കാര്യം സമൂഹ മാധ്യമങ്ങളില്‍ അറിയിച്ചത്.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

24 മണിക്കൂറിനുള്ളില്‍ കോമ്പസിനെ മാറ്റി നല്‍കുമെന്നാണ് ജീപ് ഇന്ത്യ വ്യക്തമാക്കിയത്. സ്വന്തമാക്കി മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ജയന്ത ഫുകന്റെ പുത്തന്‍ കോമ്പസ് എസ്‌യുവിയുടെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

കാറില്‍ നിന്നും ഡ്രൈവ് ഷാഫ്റ്റ് പുറത്തേക്ക് ഇളകി വന്നതാണ് ടയര്‍ ഊരിത്തെറിക്കാന്‍ കാരണം. വേഗത കുറവായിരുന്നതിനാല്‍ വലിയ അപകടങ്ങളിലേക്ക് സംഭവം വഴിതെളിച്ചില്ല.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

കോമ്പസില്‍ ഇടത് മുന്‍ ചക്രത്തിന്റെ ബോള്‍ ജോയിന്റ് തകര്‍ന്നാണ് അപകട കാരണമെന്ന് പുറത്തുവന്ന ചിത്രങ്ങളും വെളിപ്പെടുത്തി. അതേസമയം സംഭവത്തില്‍ ടയറിനോ, ബോഡിയ്‌ക്കോ യാതൊരു തകരാറും സംഭവിച്ചിട്ടില്ല.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

സാധാരണയായി ഒരു ലക്ഷം കിലോമീറ്ററുകള്‍ പിന്നിടുമ്പോള്‍ മാത്രമാണ് ബോള്‍ ജോയിന്റുകളില്‍ പ്രശ്നങ്ങള്‍ തലപ്പൊക്കാറുള്ളത്. നിര്‍മ്മാണപ്പിഴവാണ് ടയര്‍ ഊരിപ്പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

ടയര്‍ ഊരിത്തെറിച്ച സംഭവം; പുതിയ കോമ്പസിനെ ഉടമയ്ക്ക് മാറ്റി നല്‍കുമെന്ന് ജീപ്

നേരത്തെ എയര്‍ബാഗ് പ്രശ്നം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടമകള്‍ക്ക് കൈമാറിയ 1,200 ഇന്ത്യന്‍ നിര്‍മ്മിത കോമ്പസ് എസ് യു വികളെ കമ്പനി തിരിച്ചുവിളിച്ചിരുന്നു.

കൂടുതല്‍... #auto news
English summary
Jeep India To Exchange Customer’s Compass SUV. Read in Malayalam.
Story first published: Saturday, February 3, 2018, 10:59 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark