ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

Written By:

കോമ്പസ് എസ്‌യുവിയില്‍ ആനുകൂല്യങ്ങള്‍ ഒരുക്കി ജീപ്. കോമ്പസ് 4X2 ലിമിറ്റഡ് മോഡലുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കാണ് ജീപിന്റെ ആനുകൂല്യം.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

ആഗോള തലത്തില്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ആഘോഷിക്കുന്ന ജീപ് 4X4 മാസാചരണത്തോട് അനുബന്ധിച്ചാണ് ജീപിന്റെ നടപടി. കോമ്പസ് 4X2 ലിമിറ്റഡ് മോഡലുകളെ വാങ്ങാന്‍ ഒരുങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അമ്പതിനായിരം രൂപ അധികം മുടക്കിയാല്‍ കോമ്പസ് 4X4 ലിമിറ്റഡ് മോഡലിനെ സ്വന്തമാക്കാം.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

കോമ്പസ് 4X2 ലിമിറ്റഡ് മോഡല്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. 19.21 ലക്ഷം മുതല്‍ 19.91 ലക്ഷം രൂപ വരെയാണ് കോമ്പസ് 4X2 ലിമിറ്റഡ് വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

കോമ്പസ് 4X4 ലിമിറ്റഡ് വകഭേദങ്ങളുടെ വിലയാകട്ടെ 21.18 ലക്ഷം മുതല്‍ 21.91 ലക്ഷം രൂപ വരെയും. ഓഫര്‍ കാലാവധി ഏപ്രില്‍ 30 വരെ മാത്രം. ചുരുക്കത്തില്‍ 1.5 ലക്ഷം രൂപയുടെ വിലക്കിഴിവാണ് ഏറ്റവും ഉയര്‍ന്ന കോമ്പസ് വകഭേദങ്ങളില്‍ ജീപ് നല്‍കുന്നത്.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് കോമ്പസ് ഡീസല്‍ വകഭേദങ്ങളുടെ ഒരുക്കം. എഞ്ചിന് പരമാവധി 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാനാവും.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

4X2 വകഭേദങ്ങളില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിന്‍ കരുത്ത് മുന്‍ചക്രങ്ങളിലേക്ക് എത്തുന്നത്. അതേസമയം 4X4 വകഭേദങ്ങളില്‍ എഞ്ചിന്‍ കരുത്ത് നാലു ചക്രങ്ങള്‍ക്കും ലഭിക്കും.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

160 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനും കോമ്പസിലുണ്ട്. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ട്വിന്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കോമ്പസ് പെട്രോളില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

പെട്രോള്‍ വകഭേദങ്ങളെല്ലാം മുന്‍ വീല്‍ ഡ്രൈവില്‍ മാത്രം. അതേസമയം കോമ്പസ് നിരയിലേക്ക് ട്രെയില്‍ഹൊക്ക് പതിപ്പിനെ നല്‍കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ജീപ്.

ജീപ് കോമ്പസിന് ഒന്നര ലക്ഷം രൂപ വിലക്കിഴിവ്!

എസ്‌യുവിയുടെ ഓഫ്‌റോഡ് പതിപ്പാണ് ട്രെയില്‍ഹൊക്ക്. ഒമ്പതു സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രെയില്‍ഹൊക്കില്‍ ഇടംപിടിക്കുക.

കൂടുതല്‍... #jeep
English summary
Jeep Celebrates 4X4 Month — Offers Heavy Discounts On The Top-End Compass Variant. Read in Malayalam.
Story first published: Thursday, April 5, 2018, 10:39 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark