പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

By Dijo Jackson

2019 റെനഗേഡിനെ ജീപ് അഗോള വിപണിയില്‍ വെളിപ്പെടുത്തി. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ ചിത്രങ്ങള്‍ ജീപ് ഔദ്യോഗികമായി പുറത്തുവിട്ടു. ജീപ് റെനഗേഡ് ഫെയ്‌സ്‌ലിഫ്റ്റ് ആദ്യമെത്തുക യൂറോപ്യന്‍ വിപണിയില്‍. റെനഗേഡ് ഇന്ത്യയില്‍ വരുമെന്നു അറിഞ്ഞതുതൊട്ടു വിപണി ഉത്സാഹത്തിലാണ്. ഇവിടെ ഹ്യുണ്ടായി ക്രെറ്റയ്ക്ക് ഒത്ത എതിരാളിയാകും ജീപ് റെനഗേഡ്.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

ജീപിന്റെ പുതിയ മോഡലാണ് റെനഗേഡെന്ന ധാരണ വിപണിയില്‍ പലര്‍ക്കുമുണ്ട്. രാജ്യത്തു അടുത്തകാലത്തായി പരീക്ഷണയോട്ടം നടത്തുന്ന റെനഗേഡുകള്‍ ഈ ധാരണ ഊട്ടിയുറപ്പിച്ചു. ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും നാലു വര്‍ഷം പ്രായമുണ്ട് ജീപ് റെനഗേഡിന് ആഗോള വിപണിയില്‍.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

റെനഗേഡിനെ ഇപ്പോള്‍ പുതുക്കിയതിന് പിന്നിലെ കാരണവുമിത് തന്നെ. പുതിയ എസ്‌യുവിയില്‍ ചെറിയ രൂപമാറ്റങ്ങള്‍ വ്യക്തം. മുന്‍ ബമ്പര്‍ ഇക്കുറി കുറച്ചുകൂടി താണു. ബമ്പറിന്റെ താഴ്ഭാഗത്താണ് പുതിയ ഫോഗ്‌ലാമ്പുകളുടെ സ്ഥാനം.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

ക്ലിയര്‍ ലെന്‍സ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഫോഗ്‌ലാമ്പുകള്‍ക്ക് സമീപം നിലകൊള്ളുന്നു. പുതിയ റംഗ്ലറിന്റെ മാതൃകയാണ് ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പിന്തുടരുന്നത്. ഇത്തവണ ടെയില്‍ലാമ്പുകള്‍ക്കും പുതുമ ലഭിച്ചു.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

റെനഗേഡിന്റെ അകത്തളം ജീപ് വെളിപ്പെടുത്തിയിട്ടില്ല. വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാകും അകത്തളത്തില്‍ ഒരുങ്ങുമെന്നാണ് വിവരം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ് ഓട്ടോ ഫീച്ചറുകളുടെ പിന്തുണ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

പുതിയ സീറ്റ് ഫാബ്രിക്കിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. 2019 ചെറോക്കിയാകും എസ്‌യുവിയുടെ അകത്തളത്തിന് ആധാരം. 2019 ജീപ് റെനഗേഡ് യൂറോപ്പില്‍ അണിനിരക്കുക പുതിയ 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എഞ്ചിനില്‍. എഞ്ചിന് 118 bhp കരുത്ത് പരമാവധി സൃഷ്ടിക്കാനാവും.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

ഒരുപക്ഷെ 1.3 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങും. ഇന്ത്യയില്‍ എത്തുന്ന റെനഗേഡില്‍ 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളെ പ്രതീക്ഷിക്കാം. രണ്ടു വീല്‍ ഡ്രൈവ് റെനഗേഡില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായിരിക്കും.

പുതിയ റെനഗേഡുമായി ജീപ്, ഇന്ത്യയില്‍ എതിരാളി ഹ്യുണ്ടായി ക്രെറ്റ

ഒപ്ഷനല്‍ ഫീച്ചറായി നാലു വീല്‍ ഡ്രൈവും എസ്‌യുവിയില്‍ ഒരുങ്ങുമെന്നാണ് വിവരം. അടുത്ത വര്‍ഷം രണ്ടാം പാദത്തോടെ റെനഗേഡ് ഇങ്ങെത്തും. സബ് നാലു മീറ്റര്‍ എസ്‌യുവി ഗണത്തിലാണ് റെനഗേഡ് അണിനിരക്കുക. ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടായി ക്രെറ്റ, റെനോ ക്യാപ്ച്ചര്‍, വരാനുള്ള നിസാന്‍ കിക്‌സ് മോഡലുകള്‍ ജീപ് റെനഗേഡുമായി കൊമ്പുകോര്‍ക്കും.

Article Published On: Thursday, June 7, 2018, 13:41 [IST]
English summary
Jeep Renegade Facelift Unveiled. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X