കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

By Dijo Jackson

Recommended Video

India Car Stunts Caught On Camera

കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച അവസാന കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തില്‍ രാജ്യത്തെ വാഹന മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിച്ചില്ല. അതേസമയം ഇന്ധനവില, ആഢംബര കാര്‍ വില, ദേശീയപാത എന്നിവ സംബന്ധിച്ചു കേന്ദ്ര ബജറ്റില്‍ പരാമര്‍ശമുണ്ടായി. വാഹന മേഖലയുമായി ബന്ധപ്പെട്ടു കേന്ദ്ര ബജറ്റ് 2018 നല്‍കുന്ന പ്രതീക്ഷകളും നിരാശകളും —

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

ഇന്ധനവില കുറഞ്ഞു

പെട്രോളിനും ഡീസലിനും കേന്ദ്രം ഏര്‍പ്പെടുത്തിയ എക്‌സൈസ് തീരുവ കുറയ്ക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം വ്യക്തമാക്കി. പെട്രോളിനും ഡീസലിനും രണ്ടു രൂപ എക്സൈസ് തീരുവ കുറയ്ക്കും.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

സാധാരണ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 6.48 രൂപയില്‍ നിന്നും 4.48 രൂപയായും ബ്രാന്റഡ് പെട്രോളിന് 7.66 രൂപയില്‍ നിന്നും 5.66 രൂപയായും കുറയും.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

ഡീസല്‍ ലിറ്ററിന് 8.33 രൂപയില്‍ നിന്നും 6.33 രൂപയായും ബ്രാന്റഡ് ഡീസലിന് 10.69 രൂപയില്‍ നിന്നും 8.69 രൂപയായും എക്‌സ് തീരുവ കുറയും. എന്നാല്‍ ലിറ്ററിന് എട്ടു രൂപയായി നിശ്ചയിച്ചിരിക്കുന്ന പുതിയ റോഡ് സെസിന്റെ പശ്ചാത്തലത്തില്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകില്ല.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

രാജ്യാന്തര ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറില്‍ എത്തിനില്‍ക്കെ പെട്രോളിനും ഡീസലിനും മേലുള്ള എക്‌സൈസ് തീരുവ കുറയ്ക്കാന്‍ എണ്ണ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

ആഢംബര കാറുകളുടെ വില വര്‍ധിച്ചു

ആഢംബര കാറുകള്‍ക്ക് മേലുള്ള ജിഎസ്ടി നിരക്ക് കുറയുമെന്ന പ്രതീക്ഷകള്‍ക്കും കേന്ദ്ര ബജറ്റ് ഇരുട്ടടി നല്‍കി. ആഢംബര കാറുകളുടെ വില വര്‍ധിക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനം പറയാതെ പറഞ്ഞു.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

ആഢംബര വസ്തുക്കളില്‍ എക്‌സൈസ് നികുതി വര്‍ധിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതി വര്‍ധനവ് ആഢംബര കാറുകളിലും പ്രതിഫലിക്കും. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ യൂണിറ്റുകളില്‍ അഞ്ചു മുതല്‍ 15 ശതമാനം വരെയാണ് എക്‌സൈസ് നികുതി വര്‍ധനവ്.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

അതേസമയം കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളില്‍ അഞ്ചു മുതല്‍ 25 ശതമാനം വരെ എക്‌സൈസ് നികുതി വര്‍ധിക്കും. ഈ നടപടികള്‍ ആഢംബര കാറുകളുടെ വിലവര്‍ധനവിന് കാരണമാകും. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍, കംപ്ലീറ്റ്‌ലി ബില്‍ട്ട് യൂണിറ്റുകളായാണ് ആഢംബര കാറുകള്‍ ഇന്ത്യയില്‍ എത്തുന്നത്.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

വൈദ്യുത വാഹനങ്ങള്‍ക്ക് നിരാശ

കുതിക്കാന്‍ ഒരുങ്ങുന്ന വൈദ്യുത വാഹന മേഖലയ്ക്കും കേന്ദ്ര ബജറ്റ് പ്രഖ്യാപനം തിരിച്ചടിയേകി. വൈദ്യുത വാഹനങ്ങള്‍ക്ക് മേലുള്ള ജിഎസ്ടി നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ക്കും ബജറ്റ് പ്രഖ്യാപനം കരിനിഴല്‍ വീഴ്ത്തി.

കേന്ദ്ര ബജറ്റ് 2018; വാഹന മേഖലയ്ക്ക് എന്തു ലഭിച്ചു?

അഞ്ചു ശതമാനം ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നായിരുന്നു വൈദ്യുത വാഹന നിര്‍മ്മാതാക്കളുടെ സംഘടന കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വൈദ്യുത വാഹനങ്ങളുമായോ, വൈദ്യുത വാഹനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനങ്ങളോ സംബന്ധിച്ചു ബജറ്റില്‍ പരാമര്‍ശമുണ്ടായില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto news
English summary
Budget 2018: Key Highlights, Top Hits & Misses For Automotive Industry. Read in Malayalam.
Story first published: Thursday, February 1, 2018, 19:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X