ഇന്നു മുതല്‍ സംസ്ഥാനത്ത് വൈദ്യുത ബസുകള്‍ ഓടിത്തുടങ്ങും
ഇന്നു മുതല്‍ കേരളത്തിന്റെ റോഡുകളില്‍ വൈദ്യുത ബസുകള്‍ ഓടിത്തുടങ്ങും. കെഎസ്ആര്‍ടിസിയുടെ ആദ്യ വൈദ്യുത ബസ് സര്‍വീസാണിത്. വൈഫൈ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങള്‍ വൈദ്യുത ബസില്‍ യാത്രക്കാര്‍ക്ക് ലഭ്യമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസം ബസ് ഓടും. തുടര്‍ന്നു കൊച്ചി, കോഴിക്കോട് നഗരങ്ങളിലും സര്‍വീസ് നടത്തും.

സര്‍വീസ് വിജയകരമാണെങ്കില്‍ സംസ്ഥാനത്തു മുന്നൂറോളം വൈദ്യുത ബസുകള്‍ സര്‍വീസിന് ഇറക്കാനുള്ള തീരുമാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡിന്റെ K9 മോഡല്‍ വൈദ്യുത ബസാണ് സര്‍വീസിന് ഇറങ്ങുന്നത്.

40 പുഷ് ബാക്ക് സീറ്റുകളോടു കൂടിയ ബസില്‍ സിസിടിവി ക്യാമറ, ജിപിഎസ്, വിനോദ സംവിധാനങ്ങള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. നാലു മണിക്കൂര്‍ കൊണ്ടു ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാം. ഒറ്റ ചാര്‍ജ്ജില്‍ 250 കിലോമീറ്റര്‍ ഓടാന്‍ വൈദ്യുത ബസിന് പ്രാപ്തിയുണ്ട്.

അത്യാധുനിക ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം ദീര്‍ഘകാല സേവനം ഉറപ്പുവരുത്തും. K9 ബസിന് ഗോള്‍ഡ്‌സ്‌റ്റോണ്‍ വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍. ഇന്ത്യന്‍ ഭൂപ്രകൃതിക്ക് അനുയോജ്യമായ രീതിയിലാണ് ഗോള്‍ഡ്‌സ്‌റ്റോണ്‍ ബസുകളുടെ രൂപകല്‍പനയും.

വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളില്‍ പ്രകടനക്ഷമത കാട്ടാന്‍ ബസിന് കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു. ഒന്നര കോടി മുതലാണ് വിപണിയില്‍ വൈദ്യുത ബസുകളുടെ വില. നേരത്തെ വൈദ്യുത ബസുകള്‍ വാങ്ങി സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി ലക്ഷ്യമിട്ടത്.

എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റ സബ്‌സിഡി ഉപയോഗപ്പെടുത്തിയാല്‍ പോലും വന്‍സാമ്പത്തിക ബാധ്യത വരുമെന്നതു കണ്ട് നീക്കം ഉപേക്ഷിച്ചു. പകരം വൈദ്യുത ബസുകള്‍ വാടകയ്‌ക്കെടുത്താണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക.

കിലോമീറ്റര്‍ നിരക്കില്‍ വാടകയും വൈദ്യുതിയും കെഎസ്ആര്‍ടിസിയുടെ ചുമതലയാണ്. കൂടാതെ കണ്ടക്ടറെയും കെസ്ആര്‍ടിസി നല്‍കും. അതേസമയം ബസ് ഓടിക്കാനുള്ള ഡ്രൈവര്‍, പരിപാലന ചെലവുകള്‍, അറ്റകുറ്റപ്പണി എന്നിവയുടെ ഉത്തരവാദിത്വം കരാര്‍ ഏറ്റെടുത്ത ഗോള്‍ഡ്‌സ്‌റ്റോണ്‍ ഇന്‍ഫ്രാടെക് ലിമിറ്റഡ് കമ്പനിക്കാണ്.

നിലവില്‍ കര്‍ണാടക, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഗോള്‍ഡ്‌സ്‌റ്റോണ്‍ വൈദ്യുത ബസുകള്‍ സേവനം അനുഷ്ടിക്കുന്നുണ്ട്. സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കേരളത്തിന്റെ സുസ്ഥിര വികസന സങ്കല്‍പ്പത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഇലക്ട്രിക് ബസുകളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പരീക്ഷണം വിജയകരമായാല്‍ പരിസ്ഥിതി സൗഹര്‍ദമായ പൊതുഗതാഗത സംവിധാനം സംസ്ഥാനത്ത് ഒരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications