ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

By Dijo Jackson

ലെക്‌സസ് LX 570 ഇന്ത്യയില്‍. 2.32 കോടി രൂപയാണ് LX 570 -യുടെ എക്‌സ്‌ഷോറൂം വില. രാജ്യത്തുടനീളമുള്ള ലെക്‌സസ് ഡീലര്‍ഷിപ്പുകളില്‍ പുതിയ ആഢംബര എസ്‌യുവിയുടെ ബുക്കിംഗ് കമ്പനി തുടങ്ങി. ആഗോള വിപണിയില്‍ ലെക്‌സസിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയാണ് LX 570. ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ 200 ഒരുങ്ങുന്ന ലാഡര്‍ ഓണ്‍ ഫ്രെയിം ഷാസിയാണ് LX 570 -യ്ക്കും അടിസ്ഥാനം.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

വിശിഷ്ടമായ രൂപകല്‍പനയാണ് LX 570 -യില്‍ ലെക്‌സസ് പിന്തുടരുന്നത്. കമ്പനിയുടെ സിഗ്നച്ചേര്‍ ഗ്രില്ലില്‍ തുടങ്ങും LX 570 -യുടെ വിശേഷങ്ങള്‍. ഗ്രില്ലിന് ഇരുവശത്തും കോണോടുകോണ്‍ ചേര്‍ന്നു മൂര്‍ച്ചയേറിയ പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഒരുങ്ങുന്നു.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

വീതിയും വലുപ്പവുമുള്ള വീല്‍ ആര്‍ച്ചുകളും ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയില്‍ ശ്രദ്ധയാകര്‍ഷിക്കും. ഇരട്ടനിറത്തിലാണ് അകത്തളം. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റെ സംവിധാനവും 14 സെന്‍സറുകളോട് കൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും അകത്തളിലെ മുഖ്യാകര്‍ഷണങ്ങളാണ്.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

19 സ്പീക്കറുകളുള്ള മാര്‍ക്കിന്‍ ലെവിന്‍സണ്‍ ഓഡിയോ സംവിധാനവും ലെക്‌സസ് LX 570 -യില്‍ എടുത്തപറയണം. വയര്‍ലെസ് ചാര്‍ജ്ജിംഗ്, ഹെഡ്‌സ്-അപ് ഡിസ്‌പ്ലേ, ആഢംബര സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെ നീളും എസ്‌യുവിയിലെ മറ്റു വിശേഷങ്ങള്‍.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക 11.6 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേയും LX 570 -യില്‍ ഒരുങ്ങുന്നുണ്ട്. ഏഴു സീറ്റര്‍ ആഢംബര എസ്‌യുവിയാണ് ലെക്‌സസ് LX 570. മൂന്നാം നിര പൂര്‍ണമായും മടക്കി എസ്‌യുവിയുടെ ബൂട്ട് സ്‌പേസ് വര്‍ധിപ്പിക്കാനും ഉപഭോക്താക്കള്‍ക്ക് കമ്പനി അവസരം നല്‍കുന്നുണ്ട്.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

5.7 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനിലാണ് പുതിയ ലെക്‌സസ് LX 570 -യുടെ ഒരുക്കം. എഞ്ചിന് 362 bhp കരുത്തും 530 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. വേഗതയുടെ കാര്യത്തില്‍ LX 450d ഡീസല്‍ പതിപ്പിനെ കടത്തിവെട്ടും പുതിയ ലെക്‌സസ് LX 570.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ലെക്‌സസ് LX 570 -യ്ക്ക് 7.7 സെക്കന്‍ഡുകള്‍ മതി. ഡ്രൈവിംഗ് സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തി എസ്‌യുവിയുടെ പ്രകടനം പാകപ്പെടുത്തുന്ന മള്‍ട്ടി ടെറെയ്ന്‍ സെലക്ട് സംവിധാനവും (Multi-terrain Select) ലെക്‌സസിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലിലുണ്ട്.

ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുമായി ലെക്‌സസ് ഇന്ത്യയില്‍ എത്തി; വില 2.32 കോടി രൂപ

ഇതിനു പുറമെ അഞ്ചു സ്പീഡ് 'ക്രൊള്‍ കണ്‍ട്രോള്‍' ഫീച്ചറും എസ്‌യുവിയുടെ മുഖ്യവിശേഷമാണ്. ഓഫ്‌റോഡിംഗ് വേളയില്‍ ടോര്‍ഖുത്പാദനവും ബ്രേക്കിംഗ് നിയന്ത്രണവും ക്രൊള്‍ കണ്‍ട്രോള്‍ ഫീച്ചര്‍ ഏറ്റെടുക്കും.

More from DriveSpark

Article Published On: Monday, May 21, 2018, 19:15 [IST]
English summary
Lexus LX 570 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X