യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

Written By: Staff

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര. ജനുവരി-മാര്‍ച്ച് കാലയളവില്‍ മഹീന്ദ്ര വിറ്റത് 67,805 യൂട്ടിലിറ്റി വാഹനങ്ങളെ. ഇതില്‍ ബൊലേറോ, സ്‌കോര്‍പിയോ, XUV500, TUV300, KUV100 മോഡലുകള്‍ ഉള്‍പ്പെടും.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

മറുവശത്ത് മാരുതി വിറ്റതാകട്ടെ 63,517 യൂട്ടിലിറ്റി വാഹനങ്ങളെയും. കഴിഞ്ഞ 12 മാസത്തിനിടെ അഞ്ചു ലക്ഷം വാഹനങ്ങളെയാണ് മഹീന്ദ്ര ഇന്ത്യയില്‍ വിറ്റത്.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

ആഭ്യന്തര വിപണിയില്‍ എട്ടു ശതമാനം വില്‍പനവളര്‍ച്ചയും മഹീന്ദ്ര കൈയ്യടക്കി. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് അഞ്ചു ലക്ഷം വാഹനങ്ങളെ ഒറ്റ വര്‍ഷം കൊണ്ടു മഹീന്ദ്ര വിറ്റത്.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ മോഡലുകളാണ് യൂട്ടിലിറ്റി വാഹന നിരയിലേക്കുള്ള മാരുതിയുടെ സമര്‍പ്പണം. അതേസമയം 2.46 യൂട്ടിലിറ്റി വാഹനങ്ങളെയാണ് കഴിഞ്ഞ 12 മാസം കൊണ്ടു മഹീന്ദ്ര വിറ്റത്.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

സ്‌കോര്‍പിയോ, ബൊലേറോ, സൈലോ, XUV500, TUV300, KUV100 ഉള്‍പ്പെടുന്നതാണ് മഹീന്ദ്രയുടെ യൂട്ടിലിറ്റി നിര. വാര്‍ഷിക കണക്കെടുപ്പില്‍ മാരുതിയാണ് ഇപ്പോഴും മുമ്പില്‍.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

എന്നാല്‍ വരാനിരിക്കുന്ന പുതിയ മഹീന്ദ്ര U321 എംപിവി കമ്പനിയുടെ വില്‍പനയെ കാര്യമായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

സബ്-നാലു മീറ്റര്‍ S201 എസ്‌യുവി, XUV700 എന്നീ മോഡലുകളും മഹീന്ദ്ര നിരയില്‍ ഈ വര്‍ഷം പിറവിയെടുക്കും. ഇതിനെല്ലാം പുറമെ XUV500 ന്റെ ഫെയ്‌സ് ലിഫ്റ്റ് പതിപ്പും KUV100 യുടെ എഎംടി പതിപ്പും വിപണിയില്‍ വരാനിരിക്കുകയാണ്.

യൂട്ടിലിറ്റി വാഹന നിരയില്‍ മാരുതിയെ പിന്തള്ളി മഹീന്ദ്ര

പുതിയ എര്‍ട്ടിഗയും, വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പുമാണ് മാരുതിയുടെ പാളയത്തില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്ന യൂട്ടിലിറ്റി അവതാരങ്ങള്‍.

Source: FinancialExpress

കൂടുതല്‍... #mahindra
English summary
Mahindra Beats Maruti Suzuki In Utility Vehicles Segment. Read in Malayalam.
Story first published: Wednesday, April 4, 2018, 11:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark