മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

By Dijo Jackson

ടാറ്റയ്ക്കും ഹോണ്ടയ്ക്കും പിന്നാലെ മഹീന്ദ്രയും ഓഗസ്റ്റില്‍ കാര്‍ വില കൂട്ടും. ഓഗസ്റ്റ് ഒന്നു മുതല്‍ മോഡലുകളുടെ വില കൂട്ടുമെന്നു മഹീന്ദ്ര പ്രഖ്യാപിച്ചു. വാഹന ഘടകങ്ങളുടെ വില ഉയര്‍ന്നതാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില കൂടാന്‍ കാരണമെന്നു കമ്പനി വ്യക്തമാക്കി. അടുത്തമാസം മുതല്‍ 30,000 രൂപ വരെ മഹീന്ദ്ര മോഡലുകള്‍ക്ക് വില ഉയരും.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

XUV500, സ്‌കോര്‍പിയോ, TUV300, KUV100, ഥാര്‍ ഉള്‍പ്പെടുന്ന മോഡലുകളില്‍ രണ്ടുശതമാനം വരെയാണ് വിലവര്‍ധനവ് നടപ്പിലാവുക. ഓഗസ്റ്റില്‍ ടാറ്റ കാറുകള്‍ക്ക് 35,000 രൂപ വരെയും ഹോണ്ട കാറുകള്‍ക്ക് 10,000 മുതല്‍ 35,000 രൂപ വരെയുമാണ് വില കൂടുക.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതുമെല്ലാം വിലവര്‍ധനയ്ക്കുള്ള കാരണമായി കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷമിത് മൂന്നാം തവണയാണ് ടാറ്റ കാര്‍ വില കൂട്ടാന്‍ പോകുന്നത്.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

കഴിഞ്ഞ ഏപ്രിലില്‍ 60,000 രൂപയോളമാണ് ടാറ്റ കാറുകള്‍ക്ക് വില കൂടിയത്. ഇതിന് മുമ്പ് ജനുവരിയില്‍ 25,000 രൂപയോളം മോഡലുകളെ അടിസ്ഥാനപ്പെടുത്തി ടാറ്റ വര്‍ധിപ്പിച്ചിരുന്നു. ഇന്ത്യയില്‍ നാനോ മുതല്‍ ഹെക്സ വരെ നീളും ടാറ്റയുടെ കാര്‍ നിര.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

നിലവില്‍ 2.36 ലക്ഷം മുതലാണ് നാനോയ്ക്ക് വില. ഫ്ളാഗ്ഷിപ്പ് ഹെക്സയ്ക്ക് 17.89 ലക്ഷം രൂപ മുതലും വില തുടങ്ങുന്നു. ടാറ്റയുടെ ഹാച്ച്ബാക്ക് നിരയില്‍ നാനോ, ബോള്‍ട്ട്, ടിയാഗൊ എന്നീ മോഡലുകളാണുള്ളത്. സെഡാന്‍ നിരയില്‍ സെസ്റ്റ്, ടിഗോര്‍ മോഡലുകളും എസ്‌യുവി നിരയില്‍ സുമോ ഗോള്‍ഡ്, സഫാരി സ്റ്റോം, നെക്സോണ്‍, ഹെക്സ എന്നിങ്ങനെയുമാണ് ടാറ്റയുടെ കരുത്ത്.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

മോഡലുകളുടെ വില ഹോണ്ട കൂട്ടാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ പുതുതലമുറ അമേസിനും ഓഗസ്റ്റില്‍ വില കൂടും. നേരത്തെ ജൂണിലും രണ്ടു ശതമാനം വില വര്‍ധനവ് ഹോണ്ട നടപ്പിലാക്കിയിരുന്നു. ബ്രിയോയില്‍ തുടങ്ങും ഹോണ്ടയുടെ ഇന്ത്യന്‍ കാര്‍ നിര.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

ബ്രിയോയും ജാസും മാത്രമാണ് നിരയിലെ ഹാച്ച്ബാക്കുകള്‍. സെഡാന്‍ നിരയില്‍ അമേസ്, സിറ്റി, അക്കോര്‍ഡ് ഹൈബ്രിഡ് മോഡലുകള്‍ കമ്പനിക്കുണ്ട്. WR-V കോമ്പാക്ട് എസ്‌യുവി, BR-V ക്രോസ്ഓവര്‍, CR-V എസ്‌യുവി മോഡലുകളോടെ ഹോണ്ട നിര പൂര്‍ണ്ണമാവുന്നു.

മഹീന്ദ്ര XUV500, സ്‌കോര്‍പിയോ, TUV300 മോഡലുകള്‍ക്ക് ഓഗസ്റ്റില്‍ വില കൂടും

4.73 ലക്ഷം മുതല്‍ 43.21 ലക്ഷം രൂപ വരെയാണ് നിലവില്‍ ഹോണ്ട കാറുകളുടെ വിലനിലവാരം. നികുതി വര്‍ധനവ് കാരണം ഔഡി, മെര്‍സിഡീസ് ബെന്‍സ്, ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പോലുള്ള ആഢംബര കാര്‍ നിര്‍മ്മതാക്കള്‍ ഓഗസ്റ്റില്‍ കാര്‍ വില കൂട്ടുമെന്നു നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

More from DriveSpark

Article Published On: Monday, July 30, 2018, 18:50 [IST]
English summary
Mahindra To Hike Passenger Vehicle Prices. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X