മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

By Dijo Jackson

മഹീന്ദ്ര മറാസോ എംപിവി വിപണിയില്‍ എത്താന്‍ ഇനി രണ്ടാഴ്ച്ച മാത്രമെ ബാക്കിയുള്ളൂ. സെപ്തംബര്‍ മൂന്നിന് മറാസോ വില്‍പനയ്‌ക്കെത്തും. പുതിയ മോഡലിന്റെ വരവ് മുന്‍നിര്‍ത്തി വാഹന പ്രേമികളുടെ ശ്രദ്ധക്ഷണിച്ചിരുത്താന്‍ മറാസോ എംപിവിയുടെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി തുടരെ പുറത്തുവിടുകയാണ്.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

നേരത്തെ അകത്തളത്തെ കുറിച്ചും ഡാഷ്‌ബോര്‍ഡിനെ കുറിച്ചുമുള്ള വിവരങ്ങള്‍ മഹീന്ദ്ര സൂചിപ്പിച്ചെങ്കില്‍ ഇത്തവണ ഹെഡ്‌ലാമ്പുകളിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് കമ്പനി.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

ഇരട്ട ബരല്‍ ശൈലിയുള്ള ഹെഡ്‌ലാമ്പുകളായിരിക്കും മറാസോയ്ക്ക്. പുതുതലമുറ കാറുകളില്‍ പതിവായി കണ്ടുവരുന്ന എല്‍ഇഡി ലൈറ്റിംഗ് മറാസോയും അവകാശപ്പെടും. മോണോകോഖ് ബോഡി ആധാരമായെത്തുന്ന മറാസോയില്‍ മുന്‍ വീല്‍ ഘടനയാകും ഒരുങ്ങുക.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

ആഗോള മോഡലായതുകൊണ്ടുതന്നെ രാജ്യാന്തര വിപണികളില്‍ മറാസോ നാലു വീല്‍ ഡ്രൈവിനെ കമ്പനി നല്‍കിയേക്കും. എംപിവിയുടെ ഉയര്‍ന്ന വകഭേദങ്ങള്‍ക്ക് നാലു വീല്‍ ഡ്രൈവ് ഓപ്ഷന്‍ ഒരുങ്ങാനും വിദൂരസാധ്യതയുണ്ട്.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ ഘടനകളില്‍ മറാസോ വിപണിയില്‍ എത്തുമെന്ന് മഹീന്ദ്ര ആദ്യമെ വെളിപ്പെടുത്തിയിരുന്നു. ബീജ് നിറശൈലിയാണ് അകത്തളത്തിന്. മേല്‍ത്തരം പ്ലാസ്റ്റിക് കൊണ്ടുനിര്‍മ്മിച്ച ഡാഷ്‌ബോര്‍ഡ് ഘടനയും മറാസോയില്‍ ശ്രദ്ധയാകര്‍ഷിക്കും.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

എംപിവിയുടെ അകത്തളം വിശാലമായിരക്കുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. സുഖസൗകര്യങ്ങളിലും ആഢംബര സംവിധാനങ്ങളിലും ഭേദപ്പെട്ട നിലവാരം മറാസോ കാഴ്ച്ചവെക്കും.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

ആദ്യനാലു ക്യാപ്റ്റന്‍ സീറ്റുകള്‍ക്കുള്ള ആം റെസ്റ്റുകളും മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകളും യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്ക് എംപിവി പ്രധാന്യം കല്‍പിക്കുന്നതിന്റെ സൂചനകളാണ്. 1.6 ലിറ്റര്‍ എംഫാൽക്കൺ ഡീസല്‍ എഞ്ചിനായിരിക്കും മറാസോയില്‍ തുടിക്കുക.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

എന്തായാലും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. മറാസോ ഓട്ടോമാറ്റിക്കിനെ കുറിച്ച് കമ്പനി ഇതുവരെ മിണ്ടിയിട്ടില്ല. വിലയുടെ കാര്യത്തില്‍ മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായി തലയുയര്‍ത്താനാകും മഹീന്ദ്ര മറാസോ ശ്രമിക്കുക. പത്തുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. എംപിവിയെ ഒരുക്കുന്നതില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര റിസര്‍ച്ച് വാലിയും നിര്‍ണായക ഇടപെടലുകള്‍ നടത്തി.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

പ്രീമിയം കാറുകള്‍ക്ക് മാരുതി നെക്‌സ ഡീലര്‍ഷിപ്പുകള്‍ സ്ഥാപിച്ചതുപോലെ പ്രത്യേക പ്രൈം വിഭാഗം വഴിയാകും മറാസോയെ മഹീന്ദ്ര വില്‍പനയ്ക്ക് കൊണ്ടുവരികയെന്നു അഭ്യുഹമുണ്ട്.

പുതിയ മറാസോ എംപിവിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര

നിലവിലെ മഹീന്ദ്ര ഡീലര്‍ഷിപ്പില്‍ തന്നെയാണ് മഹീന്ദ്ര പ്രൈമും നിലകൊള്ളുക. ഔദ്യോഗിക അവതരണ വേളയില്‍ മാത്രമെ മോഡലിനെ കുറിച്ചുള്ള പൂര്‍ണ്ണ ചിത്രം കമ്പനി നല്‍കുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra Marazzo Headlamp Teased Ahead Of Launch. Read in Malayalam.
Story first published: Tuesday, August 21, 2018, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X