ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഇന്ത്യന്‍ എംപിവി വിപണി കൈയ്യാളുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ മഹീന്ദ്ര കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം മോഡലാണ് മറാസോ. സ്പാനിഷ് ഭാഷയില്‍ സ്രാവെന്നാണ് മറാസോയുടെ അര്‍ത്ഥം. എംപിവിയുടെ രൂപകല്‍പ്പനയില്‍ സ്രാവിന്റെ ആകാരം പ്രചോദനമായതുകൊണ്ടാണ് മോഡലിന് ഇത്തരമൊരു പേര് മഹീന്ദ്ര നിശ്ചയിച്ചത്.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്നോവയോടു കൊമ്പുകോര്‍ക്കണമെങ്കില്‍ വലിയ രൂപംമാത്രം പോരാ, സുഖസൗകര്യങ്ങളിലും ഫീച്ചറുകളിലും ധാരാളിത്തമുണ്ടായിരിക്കണം. മഹീന്ദ്രയ്ക്കും ഇക്കാര്യം പൂര്‍ണ്ണ ബോധ്യമുണ്ട്. മറാസോയെ ഔദ്യോഗികമായി അവതരിക്കുന്നതിന് മുമ്പെ മഹീന്ദ്ര പുറത്തുവിട്ട അകത്തള ചിത്രങ്ങള്‍ മോഡലില്‍ ആഢംബരത്തിന് കുറവുണ്ടാകില്ലെന്ന സൂചന നല്‍കുകയാണ്.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം പരിവേഷമുള്ള ഡാഷ്‌ബോര്‍ഡാണ് മറാസോയ്‌ക്കെന്നു ചിത്രങ്ങളില്‍ വ്യക്തം. പിയാനൊ ബ്ലാക് നിറശൈലിയുള്ള ഡാഷ്‌ബോര്‍ഡിന് മുകളില്‍ മേല്‍ത്തരം പ്ലാസ്റ്റിക് ഘടനയാണ് ഒരുങ്ങുന്നത്.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മൂന്നു സ്‌പോക്കുള്ള സ്റ്റീയറിംഗില്‍ ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും കാണാം. നീല പശ്ചാത്തലമുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോഡലില്‍. മറാസോയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള വലിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ ലഭ്യമാക്കും.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമാനമായി വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സെന്റര്‍ കണ്‍സോളിലും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ക്ലൈമറ്റ് കണ്‍ട്രോളും കോണോടുകോണുള്ള എസി വെന്റുകളും സെന്റര്‍ കണ്‍സോളില്‍ തന്നെയാണ്. ക്യാബിനിലെ മുക്കുംമൂലയും തണുപ്പിക്കുന്ന സറൗണ്ട് കൂളിംഗ് ടെക്‌നോളജി എസി വെന്റുകളുടെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

മേല്‍ക്കൂരയിലും എസി വെന്റുകള്‍ മഹീന്ദ്ര സ്ഥാപിച്ചിട്ടുണ്ട്. ഡാഷ്‌ബോര്‍ഡിന് അടിവര നല്‍കുന്ന സില്‍വര്‍ നിറാലങ്കാരം അകത്തളത്തിന്റെ ചാരുത വര്‍ധിപ്പിക്കും. ഡാഷ്‌ബോര്‍ഡിന്റെ താഴ്ഭാഗത്ത് ബീജ് നിറമാണ് ഒരുങ്ങുന്നത്.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

60:40 അനുപാതത്തില്‍ വിഭജിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സീറ്റുകളുടെ ഘടന. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എംപിവിയെ ഒരുക്കുന്നതില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര റിസര്‍ച്ച് വാലിയും നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് സൂചന.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കും.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക. സാധാരണ ബോഡി ഓണ്‍ ഫ്രെയിം ഘടനയാണ് എംപിവികളും എസ്‌യുവികളും അവകാശപ്പെടാറ്.

ആഢംബരത്തില്‍ ഇന്നോവ ക്രിസ്റ്റയെ കടത്തിവെട്ടുമോ മഹീന്ദ്ര മറാസോ? കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

എന്തായാലും ദീപാവലിക്ക് മുമ്പെ മഹീന്ദ്ര മറാസോ ഇങ്ങെത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കി കഴിഞ്ഞു. 11 മുതല്‍ 17 ലക്ഷം രൂപ വരെ മറാസോയ്ക്ക് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Article Published On: Friday, August 10, 2018, 10:33 [IST]
English summary
Mahindra Marazzo Interior Revealed Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X