ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

ഇന്ത്യയിലെ ഏറ്റവും വലിയ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. പക്ഷെ പറഞ്ഞിട്ടെന്താ കാര്യം, പുതുതലമുറ പ്രീമിയം എംപിവി ശ്രേണിയില്‍ കടന്നുവരാന്‍ മഹീന്ദ്രയ്ക്ക് ഇന്നുവരെ കഴിഞ്ഞിട്ടില്ല. രാജ്യത്തു എംപിവി വാങ്ങുന്നവരുടെ എണ്ണമൊട്ടും കുറവല്ലെന്നു ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും മാരുതി എര്‍ട്ടിഗയുടെയും വില്‍പന കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ഇരുമോഡലുകളുടെയും വില്‍പന നാള്‍ക്കുനാള്‍ കുതിക്കുകയാണ്. നിലവില്‍ എംപിവി ശ്രേണിയില്‍ കാര്യമായ മത്സരങ്ങളില്ല. ആഢംബര എംപിവിയായി ഇന്നോവയും ബജറ്റ് എംപിവിയായി എര്‍ട്ടിഗയും അരങ്ങ് വാഴുന്നു. എന്നാല്‍ പുതിയ മഹീന്ദ്ര മറാസോയുടെ വരവ് സമവാക്യങ്ങള്‍ തിരുത്തും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ദീപാവലിക്ക് മുമ്പെ മറാസോ എംപിവിയെ വില്‍പനയ്ക്ക് കൊണ്ടുവരാനാണ് മഹീന്ദ്രയുടെ തീരുമാനം. മറാസോ എംപിവിയെ ഇതുവരെ ഔദ്യോഗികമായി കമ്പനി അവതരിപ്പിച്ചിട്ടില്ല. ഇക്കാരണത്താല്‍ ഇടവേളകളില്‍ മഹീന്ദ്ര പുറത്തുവിടുന്ന മോഡലിന്റെ ടീസര്‍ ദൃശ്യങ്ങള്‍ ആരാധകരുടെ ആകാംഷ കൂട്ടുന്നു.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ഏറ്റവുമൊടുവില്‍ കമ്പനി പുറത്തുവിട്ട ചിത്രങ്ങള്‍ മറാസോയുടെ അകത്തളം വെളിപ്പെടുത്തുകയാണ്. വിശാലമായ അകത്തളം മറാസോ കാഴ്ച്ചവെക്കുമെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. ടൊയോട്ട ഇന്നോവ ക്രിസ്റ്റയെ പോലെ ഏഴു / എട്ടു സീറ്റര്‍ ഘടനകള്‍ മറാസോയില്‍ ഉപഭോക്താക്കൾക്ക് ലഭിക്കും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

മറാസോയുടെ ഏഴു സീറ്റര്‍ മോഡലില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകളാണ് രണ്ടാംനിരയില്‍ ഒരുങ്ങുക. അതേസമയം എട്ടു സീറ്റര്‍ മോഡല്‍ തെരഞ്ഞെടുത്താല്‍ 40:20:40 അനുപാതത്തില്‍ വിഭജിക്കാവുന്ന ബെഞ്ച് സീറ്റുകള്‍ മധ്യനിരയില്‍ ഇടംപിടിക്കും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

മറാസോയുടെ ഏഴു സീറ്ററായാലും എട്ടു സീറ്ററായാലും രണ്ടാംനിര സീറ്റുകള്‍ മടക്കിവെച്ചു മാത്രമെ മൂന്നാംനിര സീറ്റിലേക്ക് കടക്കാനാവുകയുള്ളു. മൂന്നാംനിര സീറ്റ് പൂര്‍ണ്ണമായും മടക്കിവെച്ചു ബൂട്ട് സ്‌പേസായി ഉപയോഗിക്കാനും മഹീന്ദ്ര മറാസോയില്‍ കഴിയും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

എംപിവിയുടെ അകത്തളത്തില്‍ ആഢംബരത്തിനൊട്ടും കുറവുണ്ടാകില്ല. പ്രീമിയം പരിവേഷമുള്ള ഡാഷ്ബോര്‍ഡാണ് മറാസോയ്ക്ക്. പിയാനൊ ബ്ലാക് നിറശൈലിയുള്ള ഡാഷ്ബോര്‍ഡിന് മുകളില്‍ മേല്‍ത്തരം പ്ലാസ്റ്റിക് ഘടനയാണ് ഒരുങ്ങുന്നത്.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

മൂന്നു സ്പോക്ക് സ്റ്റീയറിംഗ് വീലില്‍ ഓഡിയോ, ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകള്‍ ഇടംപിടിക്കും. നീല പശ്ചാത്തലമുള്ള വലിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് മോഡലില്‍. മറാസോയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള വലിയ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ ലഭ്യമാക്കും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന് സമാനമായി വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് സെന്റര്‍ കണ്‍സോളിലും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

ക്ലൈമറ്റ് കണ്‍ട്രോളും കോണോടുകോണുള്ള എസി വെന്റുകളും സെന്റര്‍ കണ്‍സോളില്‍ തന്നെയാണ്. ക്യാബിനിലെ മുക്കുംമൂലയും തണുപ്പിക്കുന്ന സറൗണ്ട് കൂളിംഗ് ടെക്നോളജി എസി വെന്റുകളുടെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

മേല്‍ക്കൂരയിലും എസി വെന്റുകള്‍ മഹീന്ദ്ര സ്ഥാപിച്ചിട്ടുണ്ട്. ഡാഷ്ബോര്‍ഡിന് അടിവര നല്‍കുന്ന സില്‍വര്‍ നിറാലങ്കാരം അകത്തളത്തിന്റെ ചാരുത വര്‍ധിപ്പിക്കും. ഡാഷ്ബോര്‍ഡിന്റെ താഴ്ഭാഗത്ത് ബീജ് നിറമാണ് ഒരുങ്ങുന്നത്.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. എംപിവിയെ ഒരുക്കുന്നതില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര റിസര്‍ച്ച് വാലിയും നിര്‍ണായക ഇടപെടലുകള്‍ നടത്തി.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കും. രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

ആഢംബര തുളുമ്പി മഹീന്ദ്ര മറാസോ — ഔദ്യോഗിക ചിത്രങ്ങള്‍ പുറത്ത്

പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക. സാധാരണ ബോഡി ഓണ്‍ ഫ്രെയിം ഘടനയാണ് എംപിവികളും എസ്യുവികളും അവകാശപ്പെടാറ്. എന്തായാലും ദീപാവലിക്ക് മുമ്പെ മഹീന്ദ്ര മറാസോ ഇങ്ങെത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കി കഴിഞ്ഞു. 11 മുതല്‍ 17 ലക്ഷം രൂപ വരെ മറാസോയ്ക്ക് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra Marazzo MPV Cabin Revealed Ahead Of Launch. Read in Malayalam.
Story first published: Thursday, August 16, 2018, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X