മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

By Dijo Jackson

മൂന്നു ദിവസംകൂടി മറാസോ എംപിവിയെ കാത്തുവെയ്ക്കാന്‍ മഹീന്ദ്രയ്ക്ക് കഴിഞ്ഞില്ല. ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് മഹീന്ദ്ര മറാസോ എംപിവിയുടെ ചിത്രങ്ങള്‍ പുറത്ത്. സെപ്തംബര്‍ മൂന്നിന് മഹീന്ദ്ര മറാസോ വിപണിയില്‍ അവതരിക്കാനിരിക്കെ പുതിയ എംപിവി ക്യാമറയ്ക്ക് മുന്നില്‍ കുടുങ്ങി.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

ഔദ്യോഗിക വരവു പ്രമാണിച്ച് ഡീലര്‍ഷിപ്പില്‍ ടെസ്റ്റ് ഡ്രൈവിനെത്തിയ മോഡലുകളാണ് ചിത്രങ്ങളില്‍. ഇതോടെ മഹീന്ദ്രയുടെ ആദ്യ മോണോകോഖ് എംപിവിയെ വിപണി പൂര്‍ണ്ണമായും കണ്ടുകഴിഞ്ഞു. സ്പാനിഷ് ഭാഷയില്‍ സ്രാവെന്നാണ് മറാസോയുടെ അര്‍ത്ഥം.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

സ്രാവിന്റെ രൂപവും ആകാരവും എംപിവിയ്ക്ക് പ്രചോദനമായെന്നു പേരുവെളിപ്പെടുത്തിയ വേളയില്‍ കമ്പനി വ്യക്തമാക്കി. കുത്തനെ സ്ലാറ്റുകള്‍ ഒരുങ്ങുന്ന 'ഷാര്‍ക്ക് ടൂത്ത്' ഗ്രില്ല് മഹീന്ദ്ര മറാസോയ്ക്ക് ഇതുവരെ കണ്ടിട്ടില്ലാത്ത മുഖഭാവമാണ് നല്‍കുന്നത്.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

മുന്നിലെ വലിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ മറാസോയുടെ വലുപ്പം വെളിപ്പെടുത്തും. ഫോഗ്‌ലാമ്പുകളില്‍ ക്രോം അലങ്കാരം കാണാം. രൂപഭാവത്തില്‍ കൂടുതല്‍ പ്രീമിയം പരിവേഷം മറാസോ അവകാശപ്പെടും.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ സ്‌പോര്‍ടി അലോയ് വീലുകളും പിന്നോട്ടല്ല. വിന്‍ഡോയ്ക്ക് അടിവരയിട്ടു പോകുന്ന ക്രോം വരയും ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ഇടംപിടിക്കുന്ന മിററുകളും മറാസോയുടെ സവിശേഷതയാണ്. ഡോര്‍ ഹാന്‍ഡിലുകളിലും കമ്പനി ക്രോം പൂശിയിട്ടുണ്ട്.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

പിറകില്‍ ബൂട്ടിന് കുറുകെ ഒരുങ്ങുന്ന ക്രോം വര 'ഷാര്‍ക്ക്' എല്‍ഇഡി ടെയില്‍ലാമ്പ് ക്ലസ്റ്ററിനെയും ബോഡി ക്ലാഡിംഗിനെയും തമ്മില്‍ കൂട്ടിയിണക്കുന്നു. ഒഴുകിയറങ്ങുന്ന ശൈലിയാണ് മേല്‍ക്കൂരയ്ക്ക്. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ വകഭേദങ്ങള്‍ മറാസോയിലുണ്ടാകും.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

ഏഴു സീറ്റര്‍ മോഡലിന് നാലു ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍ എട്ടു സീറ്റര്‍ മോഡലില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകള്‍ മാത്രമെ ഒരുങ്ങുകയുള്ളൂ. എട്ടു സീറ്റര്‍ മോഡലിന്റെ രണ്ടാംനിരയില്‍ ബെഞ്ചു സീറ്റുകളാണ് പകരം ഇടംപിടിക്കുക.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമൊരുങ്ങുന്ന ഡാഷ്‌ബോര്‍ഡില്‍ തുടങ്ങും എംപിവിയുടെ അകത്തള വിശേഷങ്ങള്‍. പ്രീമിയം പരിവേഷം വെളിപ്പെടുത്തുന്ന ബീജ് നിറമാണ് സീറ്റുകള്‍ക്കും ഡോറുകള്‍ക്കും. സറൗണ്ട് കൂളിംഗ് ടെക്‌നോളജി ഒരുങ്ങുന്ന എസി ശ്രേണിയിലെ ആദ്യ ഫീച്ചറാണെന്നു മഹീന്ദ്ര പറയുന്നു.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയവ മറാസോയില്‍ സുരക്ഷ ഉറപ്പുവരുത്തും. മറാസോയുടെ ഡീസല്‍ പതിപ്പു മാത്രമായിരിക്കും സെപ്തംബര്‍ മൂന്നിന് വിപണിയില്‍ വരിക.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ പെട്രോള്‍ എഞ്ചിനെ മറാസോയ്ക്ക് ലഭിക്കുകയുള്ളൂ. 1.5 ലിറ്റര്‍ എഞ്ചിനായിരിക്കും മറാസോയില്‍ തുടിക്കുക. ഡീസല്‍ എഞ്ചിന് 125 bhp കരുത്തും 300 Nm toque ഉം പരമാവധി സൃഷ്ടിക്കാനാവും.

മഹീന്ദ്രയുടെ സസ്‌പെന്‍സ് പൊളിഞ്ഞു, ക്യാമറയ്ക്ക് മുമ്പില്‍ കുടുങ്ങി പുതിയ മറാസോ

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനല്‍ ഫീച്ചറായും എംപിവിയില്‍ ഒരുങ്ങും. വിപണിയില്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവരോടാണ് മഹീന്ദ്ര മറാസോ കൊമ്പുകോര്‍ക്കുക. പത്തുലക്ഷം രൂപ മുതല്‍ മോഡലിന് വില പ്രതീക്ഷിക്കാം.

Spy Image Source: TeamBHP

More from DriveSpark

Article Published On: Thursday, August 30, 2018, 12:28 [IST]
English summary
Mahindra Marazzo MPV Fully Revealed Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X