പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

By Dijo Jackson

ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്ക് എതിരെ പുതിയ മഹീന്ദ്ര മറാസോ വിപണിയിലേക്ക്. മഹീന്ദ്രയുടെ ആദ്യ മോണോകോഖ് എംപിവി മറാസോ സെപ്തംബര്‍ മൂന്നിന് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. രൂപത്തിലും ഭാവത്തിലും എംപിവി ശ്രേണി കൈയ്യാളുന്ന ടൊയോട്ട ഇന്നോവയോടു മുട്ടിനില്‍ക്കാന്‍ മറാസോയ്ക്ക് കഴിയുമെന്നു പലപ്പോഴായി മഹീന്ദ്ര സൂചിപ്പിച്ചു കഴിഞ്ഞു.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

എന്നാല്‍ ഇന്നോവ ക്രിസ്റ്റയോളം വില മറാസോയില്‍ കമ്പനി കുറിക്കില്ല. വില അടിസ്ഥാനപ്പെടുത്തിയാല്‍ എര്‍ട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയ്ക്കും ഇടയിലായി മറാസോ തലയുയര്‍ത്തുമെന്ന് പ്രതീക്ഷിക്കാം.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

മഹീന്ദ്രയുടെ രാജ്യാന്തര മോഡല്‍ കൂടിയാകും വരാന്‍ പോകുന്ന മറാസോ എംപിവി. ഇന്ത്യയില്‍ മറാസോയുടെ മുന്‍ വീല്‍ ഡ്രൈവ് മാത്രമെ വരികയുള്ളൂ. എന്നാല്‍ രാജ്യാന്തര വിപണികളില്‍ ഓള്‍ വീല്‍ ഡ്രൈവ് മറാസോയെ കമ്പനി നല്‍കിയേക്കും.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

ഇന്ത്യയില്‍ ഇതുവരെ ഓള്‍ വീല്‍ ഡ്രൈവുള്ള എംപിവി വില്‍പനയ്ക്ക് വന്നിട്ടില്ല. ഏഴു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ മറാസോയിലുണ്ടെന്നു കമ്പനി നേരത്തെ വെളിപ്പെടുത്തിയിരുന്നു. മറാസോയുടെ ഏഴു സീറ്റര്‍ മോഡലില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകളാണ് രണ്ടാംനിരയില്‍ ഒരുങ്ങുക.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

അതേസമയം എട്ടു സീറ്റര്‍ മോഡല്‍ തെരഞ്ഞെടുത്താല്‍ 40:20:40 അനുപാതത്തില്‍ വിഭജിക്കാവുന്ന ബെഞ്ച് സീറ്റുകള്‍ മധ്യനിരയില്‍ ഇടംപിടിക്കും. മറാസോയുടെ ഏഴു സീറ്ററായാലും എട്ടു സീറ്ററായാലും രണ്ടാംനിര സീറ്റുകള്‍ മടക്കിവെച്ചു മാത്രമെ മൂന്നാംനിര സീറ്റിലേക്ക് കടക്കാനാവുകയുള്ളൂ.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

മൂന്നാംനിര സീറ്റ് പൂര്‍ണ്ണമായും മടക്കിവെച്ചു ബൂട്ട് സ്പേസായി ഉപയോഗിക്കാനും മഹീന്ദ്ര മറാസോയില്‍ കഴിയും. എംപിവിയുടെ അകത്തളത്തില്‍ ആഢംബരത്തിനൊട്ടും കുറവുണ്ടാകില്ല. പ്രീമിയം പരിവേഷമുള്ള ഡാഷ്‌ബോര്‍ഡാണ് മറാസോയ്ക്ക്.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

പിയാനൊ ബ്ലാക് നിറശൈലിയുള്ള ഡാഷ്‌ബോര്‍ഡിന് മുകളില്‍ മേല്‍ത്തരം പ്ലാസ്റ്റിക് ഘടനയാണ് ഒരുങ്ങുന്നതെന്നു ഔദ്യോഗിക ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു. മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

എംപിവിയെ ഒരുക്കുന്നതില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര റിസര്‍ച്ച് വാലിയും നിര്‍ണായക ഇടപെടലുകള്‍ നടത്തി. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് സൂചന.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കും.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക.

പുതിയ മഹീന്ദ്ര മറാസോ സെപ്തംബറില്‍, ഭീഷണി ടൊയോട്ട ഇന്നോവയ്ക്ക്

സാധാരണ ബോഡി ഓണ്‍ ഫ്രെയിം ഘടനയാണ് എംപിവികളും എസ്‌യുവികളും അവകാശപ്പെടാറ്. 11 മുതല്‍ 17 ലക്ഷം രൂപ വരെ മറാസോയ്ക്ക് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Article Published On: Saturday, August 18, 2018, 11:49 [IST]
English summary
Mahindra Marazzo MPV Launch Date Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X