അങ്കം കുറിച്ചു, ഇതാണ് പുതിയ മഹീന്ദ്ര മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

By Dijo Jackson

ഒടുവില്‍ പുതിയ എംപിവിക്ക് മഹീന്ദ്ര പേരിട്ടു, മറാസോ. U321 എന്ന കോഡ്‌നാമം ഇനി എംപിവിക്ക് വേണ്ട. സ്രാവെന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് മറാസോ. എംപിവിയുടെ ലോഗോയിലും കാണാം സ്രാവിന്റെ ചിഹ്നം. സ്രാവിന്റെ ആകാരം മനസിരുത്തിയാണ് മറാസോ എംപിവിയെ കമ്പനി രൂപകല്‍പന ചെയ്തിരിക്കുന്നത്.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

കഴിഞ്ഞ ഏതാനും മാസങ്ങളായി മറാസോയെ കുറിച്ചു വിപണിയില്‍ ഏറെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ആദ്യം സൈലോയ്ക്ക് പകരക്കാനായി മോഡല്‍ വരുമെന്നാണ് അറിഞ്ഞത്. എന്നാല്‍ പിന്നീടെപ്പോഴോ ഇന്നോവ ക്രിസ്റ്റയ്ക്കും ടാറ്റ ഹെക്‌സയ്ക്കും ഒത്ത എതിരാളിയായി മറാസോ വളര്‍ന്നു.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

മിഷിഗണില്‍ സ്ഥിതി ചെയ്യുന്ന മഹീന്ദ്രയുടെ തെക്കെ അമേരിക്കന്‍ സാങ്കേതിക വിഭാഗമാണ് മഹീന്ദ്ര മറാസോയെ രൂപകല്‍പന ചെയ്തു വികസിപ്പിച്ചത്. എംപിവിയെ ഒരുക്കുന്നതില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര റിസര്‍ച്ച് വാലിയും നിര്‍ണായക ഇടപെടലുകള്‍ നടത്തി.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഇന്ത്യയ്ക്ക് പുറമെ രാജ്യാന്തര വിപണികളിലേക്കും മറാസോയെ അവതരിപ്പിക്കാനാണ് മഹീന്ദ്രയുടെ തീരുമാനം. ഏഴു സീറ്റര്‍ / എട്ടു സീറ്റര്‍ പതിപ്പുകള്‍ മറാസോയില്‍ അണിനിരക്കുമെന്നാണ് വിവരം. 60:40 അനുപാതത്തില്‍ വിഭജിക്കാന്‍ കഴിയുന്ന വിധത്തിലായിരിക്കും സീറ്റുകളുടെ ഘടന.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ഇന്നോവയോടു പിടിച്ചുനില്‍ക്കണമെങ്കില്‍ ഫീച്ചറുകളുടെ ധാരാളത്തം എംപിവിയില്‍ അനുഭവപ്പെടണമെന്നു മഹീന്ദ്രയ്ക്ക് അറിയാം. അതുകൊണ്ടു സറൗണ്ട് കൂളിംഗ് ടെക്‌നോളജിയോടുള്ള എസി വെന്റുകള്‍ മറാസോയുടെ പ്രധാന വിശേഷമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

മേല്‍ക്കൂരയിലായിരിക്കും എസി വെന്റുകള്‍. ഭേദപ്പെട്ട ആഢംബരവും സുഖസൗകര്യങ്ങളും അകത്തളം അവകാശപ്പെടുമെന്നു മഹീന്ദ്ര വ്യക്തമാക്കി. പുറമെ നിന്നുള്ള ശബ്ദം അകത്തില്‍ തെല്ലും കടക്കില്ലെന്നതും കമ്പനിയുടെ അവകാശവാദങ്ങളില്‍പ്പെടും.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി പിന്തുണയുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മറാസോയില്‍ മുഖ്യവിശേഷമായി അറിയപ്പെടും. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ അകത്തളത്തിന് ബീജ് നിറമായിരിക്കുമെന്ന കാര്യം പുറത്തുവന്നിരുന്നു.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

പിയാനൊ ബ്ലാക് നിറത്തില്‍ ഡാഷ്‌ബോര്‍ഡ് ഒരുങ്ങും. 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ ഡീസല്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് സൂചന. എഞ്ചിന് 125 bhp കരുത്തും 305 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

ആറു സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭിക്കും. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മറാസോ പെട്രോളും വിപണിയില്‍ അണിനിരക്കും. രണ്ടിലധികം എയര്‍ബാഗുകള്‍, എബിഎസ് + ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം എംപിവിയില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

അങ്കം കുറിച്ചു, ഇതാണ് മഹീന്ദ്രയുടെ മറാസോ എംപിവി — എതിരാളി ടൊയോട്ട ഇന്നോവ ക്രിസ്റ്റ

പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് മഹീന്ദ്ര മറാസോ പുറത്തുവരിക. സാധാരണ ബോഡി ഓണ്‍ ഫ്രെയിം ഘടനയാണ് എംപിവികളും എസ്‌യുവികളും അവകാശപ്പെടാറ്. എന്തായാലും ദീപാവലിക്ക് മുമ്പെ മഹീന്ദ്ര മറാസോ ഇങ്ങെത്തുമെന്ന കാര്യം കമ്പനി വ്യക്തമാക്കി കഴിഞ്ഞു. 11 മുതല്‍ 17 ലക്ഷം രൂപ വരെ മറാസോയ്ക്ക് വിപണിയില്‍ വില പ്രതീക്ഷിക്കാം.

Article Published On: Tuesday, July 31, 2018, 15:45 [IST]
English summary
Mahindra Marazzo aka U321 MPV Officially Teased — Rivals The Toyota Innova Crysta. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X