പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

By Dijo Jackson

ജൂലായ് 31 -ന് പുതിയ എംപിവിയുടെ പേര് മഹീന്ദ്ര പുറത്തുവിടും. U321 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന എംപിവിയുടെ ഔദ്യോഗിക പേരിനെ ചുറ്റിപ്പറ്റി കൂടുതല്‍ അഭ്യൂഹങ്ങള്‍ ഇപ്പോള്‍ ഉയരുകയാണ്. 'O' എന്ന അക്ഷരത്തില്‍ എംപിവിയുടെ പേര് അവസാനിക്കാനാണ് സാധ്യത കൂടുതല്‍.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

സ്‌കോര്‍പിയോ, ബൊലേറോ, TUV300, XUV500, സൈലോ, ഫ്യൂരിയോ - മോഡലുകള്‍ക്കെല്ലാം ഇത്തരത്തിലാണ് കമ്പനി പേരിടുന്നത്. എന്നാല്‍ ഇതിനിടയില്‍ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട മഹീന്ദ്ര മറാസോ (@MahindraMarazzo) എന്ന വെരിഫൈഡ് അക്കൗണ്ട് വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിക്കുകയുണ്ടായി.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

പുതിയ മഹീന്ദ്ര എംപിവിയുടെ പേരിന് വേണ്ടി ജൂലായ് 31 -ന് വരെ കാത്തിരിക്കാമെന്ന ചെറുകുറിപ്പ് അക്കൗണ്ടില്‍ കണ്ടതോടു കൂടി ഇന്റര്‍നെറ്റ് ഉറപ്പിച്ചു, വരാന്‍ പോകുന്ന മോഡലിന്റെ പേര് മറാസോ തന്നെ. പക്ഷെ ട്വിറ്റര്‍ അക്കൗണ്ടിന് അധികം ആയുസ്സുണ്ടായില്ല.

മിനിറ്റുകള്‍ക്കകം @MahindraMarazzo അപ്രത്യക്ഷമായി. എന്തായാലും മറാസോയെന്ന പേരു സാധ്യതാ പട്ടികയില്‍ നിന്നു തള്ളിക്കള്ളയാനാകില്ല. ട്രേഡ്മാര്‍ക്ക് ഓഫീസില്‍ നിന്നും മറാസോയെന്ന പേര് കമ്പനി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും വിവരമുണ്ട്. സെപ്തംബറോടെ പുതിയ മഹീന്ദ്ര എംപിവി വിപണിയിലെത്തും.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

ഉത്സവകാലം മുന്നില്‍ കണ്ടാണ് U321 എംപിവിയെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരുന്നത്. ടൊയോട്ട ഇന്നോവ ക്രിസ്റ്റ്, മാരുതി എര്‍ട്ടിഗ മോഡലുകളോടാണ് പുതിയ മഹീന്ദ്ര എംപിവിയുടെ മത്സരം.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

പുതുതലമുറ എര്‍ട്ടിഗയെ മാരുതിയും അവതരിപ്പിക്കുന്നതോടു കൂടി എംപിവി ശ്രേണിയില്‍ തീ പാറുമെന്ന കാര്യം ഉറപ്പാണ്. ഇതിനകം ഒട്ടനവധി തവണ പുതിയ മഹീന്ദ്ര എംപിവി ക്യാമറയ്ക്ക് മുന്നില്‍പ്പെട്ടു കഴിഞ്ഞു. ബജറ്റ് വിലയും പ്രീമിയം ഫീച്ചറുകളുമായിരിക്കും ശ്രേണിയില്‍ U321 -ന് മേല്‍ക്കൈ നേടിക്കൊടുക്കുക.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ആകര്‍ഷകമായ മള്‍ട്ടി സ്പോക്ക് അലോയ് വീലുകളെന്നിവ എംപിവിയുടെ ചാരുത വെളിപ്പെടുത്തും. സൈലോയെക്കാളും പ്രീമിയം പരിവേഷമായിരിക്കും U321 എംപിവിയ്ക്ക്.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

മഹീന്ദ്ര നിരയില്‍ XUV500 -യ്ക്കും സ്‌കോര്‍പിയോയ്ക്കും ഇടയില്‍ പുതിയ എംപിവി തലയുയര്‍ത്തും. ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരാന്‍ പോകുന്ന പുതിയ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാകും മോഡല്‍ ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുക.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

ഏറ്റവും പുതിയ 1.6 ലിറ്റര്‍ എംഫാല്‍ക്കണ്‍ എഞ്ചിന്‍ മഹീന്ദ്ര U321 -ല്‍ തുടിക്കുമെന്നാണ് വിവരം. ദക്ഷിണ കൊറിയന്‍ കമ്പനി സാങ്‌യോങ്ങുമായി ചേര്‍ന്നു മഹീന്ദ്ര വികസിപ്പിച്ച എഞ്ചിനാണിത്. 125 bhp കരുത്തും 305 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പുറമെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനെയും എംപിവിയില്‍ പ്രതീക്ഷിക്കാം. 163 bhp വരെ കരുത്തേകാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് കഴിയും.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓപ്ഷനല്‍ ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സുകള്‍ മോഡലില്‍ ഇടംപിടിക്കും. XUV500 -യിലുള്ള ഗിയര്‍ബോക്സുകളാണിത്. മിഷിണഗണില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ കേന്ദ്രമാണ് പുതിയ എംപിവിയെ രൂപകല്‍പന ചെയ്തത്.

പുതിയ മഹീന്ദ്ര എംപിവിയുടെ പേര് മറാസോ?

ചെന്നൈയിലുള്ള മഹീന്ദ്ര റിസര്‍ച്ച് വാലിയും എംപിവിയുടെ രൂപകല്‍പനയില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. മറ്റു വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യന്‍ നിര്‍മ്മിത U321 എംപിവികളെ കമ്പനി കയറ്റുമതി ചെയ്യാന്‍ മഹീന്ദ്രയ്ക്ക് പദ്ധതിയുണ്ട്.

More from DriveSpark

Article Published On: Saturday, July 28, 2018, 12:01 [IST]
English summary
Mahindra Marazzo Is The Name Of New U321 MPV? Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X