മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

By Dijo Jackson

ഇനി രണ്ടുദിവസം കൂടി മാത്രം. മഹീന്ദ്ര മറാസോ സെപ്തംബര്‍ മൂന്നിന് വിപണിയില്‍ എത്തും. മാരുതി എര്‍ട്ടിഗയ്ക്കും ടൊയോട്ട ഇന്നോവ ക്രിസ്റ്റയ്ക്കും പകരം ഒരു എംപിവി. മറാസോയില്‍ വമ്പന്‍ പ്രതീക്ഷകളാണ് മഹീന്ദ്രയ്ക്ക്. ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ എംപിവി ക്യാമറയ്ക്ക് മുമ്പില്‍പ്പെട്ടെങ്കിലും കമ്പനി നിരാശരല്ല.

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ മറാസോയ്ക്കുള്ള ഇടം ഒരുങ്ങിക്കഴിഞ്ഞു. രാജ്യത്തുടനീളമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ മറാസോ എംപിവിയുടെ പ്രീ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. 10,000 രൂപയാണ് ബുക്കിംഗ് തുക. എന്നാല്‍ ചിത്രങ്ങള്‍ക്ക് പിന്നാലെ മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരികയാണ്.

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

M2, M4, M6, ഏറ്റവും ഉയര്‍ന്ന M8 എന്നിങ്ങനെ നാലു വകഭേദങ്ങളായിരിക്കും പുതിയ മഹീന്ദ്ര മറാസോയില്‍. ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങിയ ടെസ്റ്റ് ഡ്രൈവ് മോഡലുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഡീസല്‍ എഞ്ചിനില്‍ മാത്രമെ മറാസോ വില്‍പനയ്‌ക്കെത്തുകയുള്ളൂ. ആറു സ്പീഡായിരിക്കും എംപിവിയിലെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ എഞ്ചിന്‍ മറാസോയില്‍ തുടിക്കുമെന്നാണ് വിവരം.

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എഞ്ചിന് 125 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. പതിവില്‍ നിന്നും വ്യത്യസ്തമായി മോണോകോഖ് ഷാസിയിലാണ് എംപിവി പുറത്തുവരുന്നത്. മുന്‍ വീല്‍ ഡ്രൈവ് ഘടന മറാസോ അവകാശപ്പെടും.

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഏഴു, എട്ടു സീറ്റര്‍ മോഡലുകള്‍ മറാസോയില്‍ അണിനിരക്കുമെന്ന് മഹീന്ദ്ര മുമ്പെ വ്യക്തമാക്കിയിട്ടുണ്ട്. ഏഴു സീറ്റര്‍ മോഡലിന് നാലു ക്യാപ്റ്റന്‍ സീറ്റുകള്‍ ലഭിക്കുമ്പോള്‍ എട്ടു സീറ്റര്‍ മോഡലില്‍ രണ്ടു ക്യാപ്റ്റന്‍ സീറ്റുകള്‍ മാത്രമെ ഒരുങ്ങുകയുള്ളൂ.

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എട്ടു സീറ്റര്‍ മോഡലിന്റെ രണ്ടാംനിരയില്‍ ബെഞ്ചു സീറ്റുകളാണ് പകരം ഇടംപിടിക്കുക. പുതിയ മഹീന്ദ്ര മറാസോ വകഭേദങ്ങളുടെ വിശേഷങ്ങള്‍ പരിശോധിക്കാം —

മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മഹീന്ദ്ര മറാസോ M2

  • 16 ഇഞ്ച് അലോയ് വീലുകള്‍
  • പവര്‍ വിന്‍ഡോ
  • ഫാബ്രിക് സീറ്റ് അപ്‌ഹോള്‍സ്റ്ററി
  • മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകള്‍
  • സെന്‍ട്രല്‍ ലോക്കിംഗ്
  • ഡിജിറ്റല്‍ ക്ലോക്ക്
  • മാനുവല്‍ മിററുകള്‍
  • എഞ്ചിന്‍ ഇമൊബിലൈസര്‍
  • മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

    മഹീന്ദ്ര മറാസോ M4

    • ഷാര്‍ക്ക് ഫിന്‍ ആന്റീന
    • ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
    • മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്
    • പിന്‍ വൈപ്പറും വാഷര്‍ യൂണിറ്റും
    • വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍
    • വോയിസ് മെസേജിംഗ് സംവിധാനം
    • പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള യുഎസ്ബി, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍
    • മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

      മഹീന്ദ്ര മറാസോ M6

      • മുന്‍ പിന്‍ ഫോഗ്‌ലാമ്പുകള്‍
      • ഫോളോ മീ ഹോം ഫീച്ചറുള്ള പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍
      • പ്രീമിയം ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി
      • 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം
      • മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

        • സ്റ്റീയറിംഗിലുള്ള ഓഡിയോ കണ്‍ട്രോളുകള്‍
        • എമര്‍ജന്‍സി കോള്‍ ഫീച്ചര്‍
        • പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍
        • കോര്‍ണറിംഗ് ലാമ്പുകള്‍
        • നാവിഗേഷന്‍
        • റിമോട്ട് കീലെസ് എന്‍ട്രി
        • മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

          മഹീന്ദ്ര മറാസോ M8

          • 17 ഇഞ്ച് മെഷീന്‍ കട്ട് അലോയ് വീലുകള്‍
          • എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍
          • പഡില്‍ ലാമ്പുകള്‍
          • ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി
          • ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍
          • ഡിസ്‌പ്ലേയുള്ള റിവേഴ്‌സ് ക്യാമറ
          • ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി
          • ക്രൂയിസ് കണ്‍ട്രോള്‍
          • വൈദ്യുത പിന്തുണയാല്‍ മടക്കിവെയ്ക്കാവുന്ന മിററുകള്‍
          • മഹീന്ദ്ര മറാസോ വരിക നാലു വകഭേദങ്ങളില്‍ — കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

            ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍ തുടങ്ങിയവ മറാസോയില്‍ സുരക്ഷ ഉറപ്പുവരുത്തും. മറാസോയുടെ ഡീസല്‍ പതിപ്പു മാത്രമായിരിക്കും സെപ്തംബര്‍ മൂന്നിന് വിപണിയില്‍ വരിക. പിന്നീടൊരു ഘട്ടത്തില്‍ മാത്രമെ മറാസോയ്ക്ക് പെട്രോള്‍ എഞ്ചിൻ ലഭിക്കുകയുള്ളൂ.

            Source: Autocar India

More from DriveSpark

Article Published On: Friday, August 31, 2018, 21:30 [IST]
English summary
Mahindra Marazzo MPV Variants — Details Leaked Ahead Of Launch. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X