വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

By Dijo Jackson

വാങ്ങാന്‍ ആളില്ലാത്തതു കൊണ്ടു ഇന്ത്യന്‍ വിപണിയില്‍ മറ്റൊരു വാഹനം കൂടി അകാലചരമം പ്രാപിച്ചു. മോശം വില്‍പനയെ തുടര്‍ന്ന് കോമ്പാക്ട് എസ്‌യുവി നുവോസ്‌പോര്‍ടിനെ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര പിന്‍വലിച്ചു. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്‌പോര്‍ട് വിപണിയില്‍ എത്തിയത്.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

എന്നാല്‍ ക്വാണ്ടോയെ പോലെ നുവോസ്‌പോര്‍ടിനും ആളുകളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല. കാര്യമായ വില്‍പനയില്ലാത്ത മൂന്നു മോഡലുകളെ ഉടന്‍ പിന്‍വലിക്കുമെന്നു കമ്പനി നേരത്തെ പറഞ്ഞിരുന്നു. അതില്‍ ഒന്നാണ് നുവോസ്‌പോര്‍ട്.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

കഴിഞ്ഞ ആറുമാസത്തിനിടെ ദാരുണമായ വില്‍പനയാണ് മഹീന്ദ്ര നുവോസ്‌പോര്‍ട് കാഴ്ചവെച്ചത്. എസ്‌യുവി അവതരിച്ച കാലംതൊട്ടു ഇതുതന്നെയാണ് അവസ്ഥ. ആദ്യകാലങ്ങളില്‍ പ്രതിമാസം മുന്നൂറു യൂണിറ്റ് വില്‍പന വളരെ ബുദ്ധിമുട്ടി നുവോസ്‌പോര്‍ട് നേടിയെങ്കിലും ക്രമേണ മോഡല്‍ വാങ്ങാന്‍ ആളുകള്‍ വരാതെയായി.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

മെയ് മാസം ഒരൊറ്റ നുവോസ്‌പോര്‍ട് പോലും ഡീലര്‍ഷിപ്പുകളില്‍ എത്തിയില്ല. കഴിഞ്ഞ ഏതാനും മാസമായി എസ്‌യുവിയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചതായാണ് വിവരം. മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകളും സ്വീകരിക്കുന്നില്ല.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

TUV300 -യുടെ പ്രചാരമാണ് നുവോസ്‌പോര്‍ടിന് അടിതെറ്റാനുള്ള മറ്റൊരു കാരണം. ചെലവു കുറഞ്ഞ ചെറു എസ്‌യുവി സങ്കല്‍പത്തിന് മികച്ച നിര്‍വചനം നല്‍കാന്‍ TUV300 -യ്ക്ക് കഴിഞ്ഞതോടെ നുവോസ്‌പോര്‍ടിന്റെ സാധ്യതകള്‍ അസ്തമിച്ചു.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

ഇനിയൊരു തിരിച്ചുവരവ് നുവോസ്‌പോര്‍ടിനില്ല. മഹീന്ദ്രയ്ക്ക് ഇക്കാര്യം നന്നായറിയാം. 1.5 ലിറ്റര്‍ എംഹൊക്ക്100 മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര നുവോസ്‌പോര്‍ട് വില്‍പനയ്ക്ക് വന്നിരുന്നത്. പരമാവധി 100 bhp കരുത്തും 240 Nm torque ഉം എഞ്ചിന് ഉത്പാദിപ്പിക്കാന്‍ പ്രാപ്തിയുണ്ട്.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളുണ്ടായിട്ട് കൂടി നുവോസ്‌പോര്‍ടിന് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. TUV300 -യിലും ഇതേ എഞ്ചിനാണ് ഒരുങ്ങുന്നത്. കരുത്തുത്പാദനവും സമാനം.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

ഇതാദ്യമായല്ല മോഡലുകളില്‍ മഹീന്ദ്ര പരാജയം രുചിക്കുന്നത്. മഹീന്ദ്രയെ ഞെട്ടിച്ച നാലു വലിയ പരാജയങ്ങള്‍ ഇവിടെ പരിശോധിക്കാം —

മഹീന്ദ്ര ക്വാണ്ടോ

കുറഞ്ഞ ചെലവില്‍ കാറുകളെ അണിനിരത്താന്‍ മഹീന്ദ്രയെ കഴിഞ്ഞേയുള്ളൂ മറ്റ് നിര്‍മ്മാതാക്കളെല്ലാം. ഒരേ അടിത്തറയില്‍ നിന്നും ഒരുപിടി കാറുകളെ ഒരുക്കാന്‍ മഹീന്ദ്രയ്ക്ക് പ്രത്യക കഴിവാണ്. ഇതിനുത്തമ ഉദ്ദാഹരണമാണ് മഹീന്ദ്ര ക്വാണ്ടോ.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

വെട്ടിയൊതുക്കിയ സൈലോയാണ് മഹീന്ദ്ര ക്വാണ്ടോ. സബ്-4 മീറ്റര്‍ ശ്രേണിയില്‍ പേരും പ്രശസ്തിയും ആഗ്രഹിച്ചെത്തിയ ക്വാണ്ടോയ്ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിമര്‍ശനങ്ങളായിരുന്നു. അപക്വമായ മുഖരൂപം, വെട്ടിയൊതുക്കിയ പിന്‍ഭാഗം, ആകാരത്തോട് നീതി പുലര്‍ത്താത്ത കുഞ്ഞന്‍ ടയറുകള്‍ – ക്വാണ്ടോയില്‍ പ്രശ്‌നങ്ങള്‍ ഇങ്ങനെ നീളുന്നു.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

മഹീന്ദ്ര വെരിറ്റോ വൈബ്

സബ്-4 മീറ്റര്‍ ശ്രേണിയിലേക്കുള്ള മഹീന്ദ്രയുടെ ആദ്യ സമര്‍പ്പണം വെരിറ്റോ വൈബ്, കമ്പനി നേരിട്ട വമ്പന്‍ തിരിച്ചടികളില്‍ ഒന്നാണ്. ബൂട്ടില്‍ മഹീന്ദ്ര നടത്തിയ പരീക്ഷണമാണ് വെരിറ്റോ വൈബിന് വിനായായത്.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

കരുത്തുറ്റ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വെരിറ്റോ വൈബില്‍ ഒരുങ്ങിയെങ്കിലും ആകാരത്തിലെ പാകപ്പിഴവ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒട്ടും ദഹിച്ചില്ല.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

മഹീന്ദ്ര വൊയേജര്‍

മാരുതി ഒമ്നിയ്ക്ക് കടിഞ്ഞാണിടാനാണ് വൊയേജറുമായി മഹീന്ദ്ര എത്തിയത്. മിത്സുബിഷിയുമായുള്ള സഹകരണത്തില്‍ മഹീന്ദ്ര അവതരിപ്പിച്ച വൊയേജറില്‍, പ്യൂഷോയുടെ 2.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഇടംപിടിച്ചത്.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

ഇന്ത്യയില്‍ എത്തിയ 'മിത്സുബിഷി ഡെലിക്ക'യാണ് മഹീന്ദ്ര വൊയേജര്‍. ആവശ്യത്തിലേറെ ഇന്റീരിയര്‍ സ്പെയ്സും, കംഫോര്‍ട്ടും, ഡ്യൂവല്‍ റോ കണ്ടീഷണിംഗും നല്‍കിയ ഇന്ത്യയുടെ ആദ്യ എംയുവിയായിരുന്നു വൊയേജര്‍.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

അഞ്ചു ലക്ഷം രൂപ വിലയില്‍ എത്തിയ വൊയേജറിന് പക്ഷെ ഉപഭോക്താക്കളെ നേടാന്‍ സാധിച്ചില്ല. വൊയേജറില്‍ ഏറ്റ പരാജയപാഠങ്ങള്‍ ഉള്‍ക്കൊണ്ടാകണം ആഢംബര വാന്‍ ശ്രേണിയിലേക്ക് മഹീന്ദ്ര പിന്നെ കൈകടത്തിയില്ല.

വാങ്ങാന്‍ ആളില്ല, മറ്റൊരു മോഡലിനെ കൂടി മഹീന്ദ്ര നിര്‍ത്തി

സ്‌കോര്‍പിയോ ഗെറ്റ്എവെ

യഥാര്‍ത്ഥത്തില്‍ ട്വിന്‍ ക്യാബിന്‍ പിക്കപ്പ് ട്രക്കുകളെ ഉള്‍ക്കൊള്ളാന്‍ ഇന്ത്യന്‍ ജീവിതശൈലി ഇന്നും സജ്ജമായിട്ടില്ല. ഇതിനുത്തമ ഉദ്ദാഹരണമാണ് സ്‌കോര്‍പിയോ ഗെറ്റ്എവെയുടെ പരാജയം. 120 bhp കരുത്തേകുന്ന mHAWK എഞ്ചിനും 4X4 ഓപ്ഷനും മോഡലില്‍ ഒരുങ്ങിയിട്ടും ഉപഭോക്താക്കളെ നേടാന്‍ സ്‌കോര്‍പിയോ ഗെറ്റ്എവെ പെടാപാട് പെടുകയാണ്.

Most Read Articles

Malayalam
കൂടുതല്‍... #mahindra
English summary
Mahindra NuvoSport Discontinued. Read in Malayalam.
Story first published: Saturday, June 30, 2018, 11:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X