TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
വില്ലിസ് ജീപ്പിനെ കോപ്പിയടിച്ചെന്നു പരാതി, അമേരിക്കന്‍ കമ്പനിക്ക് മറുപടി നല്‍കി മഹീന്ദ്ര
വില്ലിസ് ജീപ്പിനെ കോപ്പിയടിച്ചെന്ന ഫിയറ്റ് ക്രൈസ്‌ലറിന്റെ പരാതിയില്‍ പ്രതികരിച്ച് മഹീന്ദ്ര. റോക്‌സോര്‍ എസ്‌യുവിക്കെതിരെ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷണില്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ഉയര്‍ത്തിയ പരാതി അടിസ്ഥാനരഹിതമാണെന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി.
പരാതിയുടെ പശ്ചാത്തലത്തില്‍ അന്വേഷണം നടക്കാനിരിക്കെ സുദീര്‍ഘമായ ചര്‍ച്ചയ്ക്ക് നിലവില്‍ തങ്ങളില്ല. എന്നാല്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ പരാതിയില്‍ കഴമ്പില്ലെന്ന് മഹീന്ദ്ര അഭിപ്രായപ്പെട്ടു.
നാല്‍പതുകളില്‍ തുടങ്ങിയതാണ് മഹീന്ദ്രയും വില്ലിസും തമ്മിലുള്ള ബന്ധം. ജീപ്പിന്റെ മാതൃകമ്പനികളുമായി ഇന്നുവരെ ആരോഗ്യകരമായ സമീപനമാണ് തങ്ങള്‍ പുലര്‍ത്തുന്നതെന്ന് പ്രസ്താവനയിൽ മഹീന്ദ്ര പരാമർശിച്ചു.
ജീപ്പിന്റെ ഇപ്പോഴത്തെ ഉടമസ്ഥരായ ഫിയറ്റ് ക്രൈസ്‌ലര്‍ കമ്പനിയുമായി 25 വര്‍ഷത്തിലേറെ നീളുന്ന ഉഷ്മള ബന്ധം മഹീന്ദ്രയ്ക്കുണ്ട്. 2009 -ല്‍ ക്രൈസ്‌ലര്‍ ഗ്രൂപ്പ് എല്‍എല്‍സിയുമായി കമ്പനി ഒപ്പുവെച്ച ധാരണപ്രകാരമാണ് ഓഫ്‌റോഡര്‍ എസ്‌യുവി മോഡലുകളെ മഹീന്ദ്ര പുറത്തിറക്കുന്നതും വിതരണം ചെയ്യുന്നതും. ഇതില്‍ റോക്‌സോര്‍ എസ്‌യുവിയും പെടുമെന്നു ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ഓഗസ്റ്റ് ഒന്നിനാണ് മഹീന്ദ്ര റോക്‌സോറിനെതിരെ ഫിയറ്റ് ക്രൈസ്‌ലര്‍ കമ്പനി യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷണിനെ സമീപിച്ചത്. മഹീന്ദ്ര പുറത്തിറക്കിയ പുതിയ റോക്‌സോര്‍ എസ്‌യുവിയില്‍ ഐതിഹാസിക ജീപ് ഡിസൈന്‍ അതേപടി പകര്‍ത്തിയിരിക്കുകയാണെന്നു ഫിയ്റ്റ് ക്രൈസ്‌ലറിന്റെ പരാതിയില്‍ പറയുന്നു.
രണ്ടാംലോക മഹായുദ്ധത്തില്‍ ഉപയോഗിച്ച വില്ലിസ് ജീപ്പിന്റെ മാതൃകയാണ് റോക്‌സോറിന്. ജീപ്പിന്റെ തനത് ബോക്‌സി ഘടനയും പരന്ന വശങ്ങളുമാണ് റോക്‌സോറില്‍ മഹീന്ദ്ര പാലിക്കുന്നത്. ബോണറ്റ് ഉയരത്തില്‍ അവസാനിക്കുന്ന പിന്‍ഭാഗവും ജീപ് ഡിസൈന്‍ കോപ്പിയടിച്ചതിനുള്ള തെളിവായി അമേരിക്കന്‍ കമ്പനി ചൂണ്ടിക്കാട്ടുന്നു.
രണ്ടാംലോക മഹായുദ്ധത്തിന് ശേഷം വില്ലിസ് ജീപ്പിന്റെ മാതൃകയില്‍ മോഡലുകളെ പുറത്തിറക്കാന്‍ അവകാശം നേടിയ കമ്പനികളില്‍ ഒന്നാണ് മഹീന്ദ്ര. ഇന്ത്യയില്‍ ഥാറാണ് മഹീന്ദ്രയുടെ ജീപ് മോഡല്‍.
എന്നാല്‍ വില്ലിസ് മാതൃകയിലുള്ള റോക്സോര്‍ എസ്‌യുവിയുമായി അമേരിക്കന്‍ വിപണിയില്‍ കടക്കാനുള്ള മഹീന്ദ്രയുടെ തീരുമാനം തുടക്കത്തിലെ വിവാദമായിരിക്കുകയാണ്. ജീപ് ബ്രാന്‍ഡിനെ ആശ്രയിച്ചാണ് ഫിയറ്റ് ക്രൈസ്‌ലറിന്റെ വില്‍പനയില്‍ ഏറിയപങ്കും.
ആഗോളതലത്തില്‍ ജീപ്പിന്റെ പ്രചാരം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ കുറഞ്ഞ ചിലവില്‍ ജീപ്പിന്റെ മാതൃകയിലുള്ള മഹീന്ദ്ര റോക്സോര്‍ തങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുമെന്നു ഫിയറ്റ് ക്രൈസ്‌ലര്‍ ഭയപ്പെടുന്നു.
മിഷിഗണില്‍ മഹീന്ദ്ര സ്ഥാപിച്ച നിര്‍മ്മാണശാലയില്‍ നിന്നും റോക്സോര്‍ ഘടകങ്ങള്‍ സംയോജിപ്പിച്ചാണ് അമേരിക്കന്‍ മണ്ണില്‍ എസ്‌യുവി വില്‍പനയ്ക്കെത്തുന്നത്. കുറഞ്ഞ വിലയും ഓഫ്റോഡര്‍ ശൈലിയും മഹീന്ദ്ര റോക്സോറിന്റെ മുഖ്യാകര്‍ഷണങ്ങളാണ്.
15,000 ഡോളര്‍ മുതലാണ് അമേരിക്കന്‍ വിപണിയില്‍ മോഡലിന് വില (ഏകദേശം പത്തുലക്ഷം രൂപ മുതല്‍). മഹീന്ദ്ര ഓട്ടോമൊട്ടീവ് നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡിന് കീഴിലാണ് റോക്സോര്‍ എസ്‌യുവി അമേരിക്കന്‍ വിപണിയില്‍ അണിനിരക്കുന്നത്.
ഥാര്‍ എസ്‌യുവിയാണ് റോക്സോറിന് അടിസ്ഥാനമെങ്കിലും ലളിതമായ ഡിസൈനാണ് മോഡലിന് ലഭിക്കുന്നത്. എസ്യുവിക്ക് ഡോറുകളില്ല. ബോഡി പാനലുകളില്‍ യാതൊരുവിധ വരകളും മഹീന്ദ്ര നല്‍കിയിട്ടില്ല.
ഓഫ്റോഡ് ടയറുകള്‍, യന്ത്രപ്പിടികള്‍, ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ നീണ്ട ഓഫ്റോഡ് ആക്സസറികള്‍ റോക്സോറില്‍ മഹീന്ദ്ര ലഭ്യമാക്കുന്നുണ്ട്. രണ്ടുപേര്‍ക്കു ഇരിക്കാവുന്ന നാലു വീല്‍ ഡ്രൈവ് റോക്സോറില്‍ 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്.
എഞ്ചിന് 62 bhp കരുത്തും 195 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് ഗിയര്‍ബോക്സ് മുഖേനയാണ് നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തുക. കുറഞ്ഞ അനുപാതമുള്ള രണ്ടു സ്പീഡ് ഗിയര്‍ബോക്സും മോഡലിലുണ്ട്.