പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

Written By:

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര (Mahindra Roxor). സംഭവം അമേരിക്കയിലാണ്. പുതിയ റൊക്‌സോറിനെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ അമേരിക്കയില്‍ കാഴ്ചവെച്ചു. 15,000 ഡോളര്‍ മുതലാണ് മഹീന്ദ്ര റൊക്‌സോറിന്റെ വില (ഏകദേശം പത്തു ലക്ഷം രൂപ).

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

പുതിയ ഓഫ്‌റോഡര്‍ റൊക്‌സോര്‍ അമേരിക്കന്‍ വിപണിയില്‍ ഉടനെത്തും. റോഡ് ലീഗല്‍ വാഹനമല്ല മഹീന്ദ്ര റൊക്‌സോര്‍. മിഷിഗനിലുള്ള ഉത്പാദന പ്ലാന്റില്‍ നിന്നുമാണ് റൊക്‌സോര്‍ എസ്‌യുവിയെ മഹീന്ദ്ര നിര്‍മ്മിക്കുക.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക (MANA) എന്ന ബ്രാന്‍ഡ് നാമത്തിന് കീഴിലാണ് റൊക്‌സോര്‍ എസ്‌യുവി അമേരിക്കന്‍ വിപണിയില്‍ വരിക.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

ഥാര്‍ എസ്‌യുവിയാണ് മഹീന്ദ്ര റൊക്‌സോറിന് അടിസ്ഥാനം. എന്നാല്‍ ഥാറില്‍ നിന്നും വ്യത്യസ്തമായ രൂപഭാവമാണ് റൊക്‌സോറിന്. ഇന്നു വരെയുള്ള മഹീന്ദ്ര വാഹനങ്ങളില്‍ കണ്ടിട്ടില്ലാത്ത മുഖരൂപമാണ് റൊക്‌സോറിന് ലഭിച്ചിരിക്കുന്നത്.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

ലാളിത്യമാണ് റൊക്‌സോറിന്റെ മുദ്രാവാക്യം. ബോഡി പാനലുകളില്‍ പേരിന് പോലും വരകളില്ല. ഡോറുകള്‍ ഇല്ലെന്നതും റൊക്‌സോറിന്റെ പ്രത്യേകതയാണ്.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

പുറംമോഡിയിലുള്ള ലാളിത്യം ക്യാബിനിലേക്കും മഹീന്ദ്ര കൊണ്ടുവന്നിട്ടുണ്ട്. ഥാറില്‍ പ്ലാസ്റ്റിക് ഡാഷ്‌ബോര്‍ഡാണെങ്കില്‍ റൊക്‌സോറില്‍ സ്റ്റീല്‍ ഡാഷ്‌ബോര്‍ഡാണ് ഒരുങ്ങുന്നത്.

Recommended Video - Watch Now!
2018 മാരുതി സ്വിഫ്റ്റ് ഇന്ത്യയിൽ | Full Specifications, Features & Price - DriveSpark
പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

സിംഗിള്‍ ഗൊജ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും കപ്പ് ഹോള്‍ഡറുകളോട് കൂടിയ സെന്റര്‍ കണ്‍സോളും അകത്തളത്ത് എടുത്തു പറയേണ്ട വിശേഷങ്ങളാണ്.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

മുന്നില്‍ രണ്ട് സീറ്റുകളാണ് റൊക്‌സോറിന്. യാത്രക്കാര്‍ക്ക് പിടിച്ചിരിക്കാന്‍ ഗ്രാബ് ഹാന്‍ഡിലും ഇടംപിടിക്കുന്നുണ്ട്. 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനിലാണ് മഹീന്ദ്ര റൊക്‌സോറിന്റെ ഒരുക്കം.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

62 bhp കരുത്തേകുന്ന എഞ്ചിനില്‍ മാനുവല്‍ ഗിയര്‍ബോക്‌സും ഫോര്‍-വീല്‍-ഡ്രൈവ് ഷിഫ്റ്ററും ഇടംപിടിക്കുന്നുണ്ട്. ഓഫ്‌റോഡ് വീലുകള്‍, യന്ത്രപ്പിടികള്‍, ലൈറ്റ് ബാറുകള്‍ എന്നിങ്ങനെ നീളുന്ന ആക്‌സസറികളും റൊക്‌സോറിന് മഹീന്ദ്ര ലഭ്യമാക്കും.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

900 നിറങ്ങള്‍ക്ക് പുറമെ റാപ്പ് ഓപ്ഷനുകളും കസ്റ്റമൈസേഷന്റെ ഭാഗമായി റൊക്‌സോറില്‍ തെരഞ്ഞെടുക്കാം. കംപ്ലീറ്റ്‌ലി നോക്ക്ഡ് ഡൗണ്‍ മോഡലായാണ് റൊക്‌സോര്‍ അമേരിക്കയില്‍ എത്തുക.

പുതിയ ഓഫ്‌റോഡ് എസ്‌യുവി റൊക്‌സോറുമായി മഹീന്ദ്ര

റൊക്‌സോര്‍ കിറ്റുകള്‍ ഇന്ത്യയില്‍ നിന്നും മഹീന്ദ്ര കയറ്റുമതി ചെയ്യും. കമ്പനിയുടെ പവര്‍സ്‌പോര്‍ട് ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് റൊക്‌സോര്‍ അമേരിക്കന്‍ വിപണിയില്‍ അണിനിരക്കുക.

കൂടുതല്‍... #mahindra
English summary
Mahindra Roxor Off-Road SUV Revealed In The United States. Read in Malayalam.
Story first published: Saturday, March 3, 2018, 11:46 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark