മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

സാങ്‌യോങ് ടിവോലിയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ പിടിച്ചു നില്‍ക്കുക ബുദ്ധിമുട്ടായിരിക്കും. മഹീന്ദ്രയുടെ ഉടമസ്ഥതയിലാണെങ്കിലും ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയെ വിപണിയ്ക്ക് മുന്‍പരിചയമില്ല. ഒരു സുപ്രഭാതത്തില്‍ മോഡല്‍ ഇന്ത്യയില്‍ വന്നാല്‍ വാങ്ങാന്‍ ആളുകള്‍ മുന്നോട്ടു വരുമോയെന്ന കാര്യം സംശയം. എന്നാല്‍ മാരുതി ബ്രെസ്സയ്ക്ക് ശക്തമായ ഭീഷണി മുഴക്കാന്‍ ടിവോലിയ്ക്ക് കഴിയുമെന്ന് മഹീന്ദ്രയ്ക്ക് ഉറപ്പുണ്ട്.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

അങ്ങനെയാണ് ടിവോലിയെ മഹീന്ദ്രയുടെ പേരിന് കീഴില്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചത്. മോഡലിനെ അതേപടി ഇന്ത്യയില്‍ കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ല. ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. നീളവും വീതിയും വെട്ടിച്ചുരുക്കണം.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ നിരത്തില്‍ തുടരെ പ്രത്യക്ഷപ്പെടുന്ന S201 എസ്‌യുവികള്‍ വരാന്‍ പോകുന്ന മോഡലിനെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കി കഴിഞ്ഞു. 'S201' എന്നു കമ്പനി വിളിക്കുന്ന ഇന്ത്യന്‍ ടിവോലി ഈ വര്‍ഷം വില്‍പനയ്‌ക്കെത്തും.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

ഏറെക്കുറെ ഉത്പാദനസജ്ജമാണ് എസ്‌യുവി. ഏറ്റവുമൊടുവില്‍ പുറത്തുവന്ന S201 എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇക്കാര്യം ശരിവെയ്ക്കുന്നു. കനത്ത രീതിയില്‍ മറച്ചിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ മുഖരൂപം പുതിയ ചിത്രങ്ങളില്‍ വ്യക്തമാണ്.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

പിറകിലേക്ക് ഒരല്‍പം വലിഞ്ഞു നീണ്ട 'റാപ്് എറൗണ്ട്' പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിക്ക്. ഹെഡ്‌ലാമ്പുകളില്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഒരുങ്ങും. ഹെഡ്‌ലാമ്പിനോട് ചേര്‍ന്നാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

ഗ്രില്ലിന് ക്രോം അലങ്കാരമുണ്ടെന്നാണ് സൂചന. മുന്‍ ബമ്പറിലുള്ള വലിയ എയര്‍ഡാമും സമാന്തര ഫോഗ്‌ലാമ്പുകളും മുഖരൂപത്തെ കാര്യമായി സ്വാധീനിക്കും. മുന്‍ ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുമുണ്ട്. അലോയ് വീലുകള്‍ക്കും മേല്‍ക്കൂരയ്ക്കും മിററുകള്‍ക്കും കറുപ്പായിരിക്കും നിറം.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

മേല്‍ക്കൂരയോടു ഇഴുകി ചേര്‍ന്ന സ്പോയിലറും ഡിസൈനില്‍ എടുത്തുപറയണം. പിറകില്‍ 'സ്വെപ്റ്റ്ബാക്ക്' ശൈലിയുള്ള ടെയില്‍ലാമ്പുകളാണ് ഒരുങ്ങുന്നത്. TUV300 -യുടെ മാതൃകയില്‍ ഉയര്‍ന്ന വിന്‍ഡോ ലൈനാണ് S201 പിന്തുടരുന്നത്.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

നീളത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ ടിവോലിയെക്കാളും കുഞ്ഞനായിരിക്കും S201. അഞ്ചു പേര്‍ക്ക് യാത്ര ചെയ്യാന്‍ പറ്റുന്ന വിധത്തിലാണ് എസ്‌യുവിയുടെ രൂപകല്‍പന. KUV100 -യില്‍ കണ്ട വീല്‍ ആര്‍ച്ചുകളായിരിക്കും മഹീന്ദ്ര S201 എസ്‌യുവിയില്‍ ഇടംപിടിക്കുക.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

നേരത്തെ എസ്‌യുവിയുടെ അകത്തള ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ബ്ലാക് - ബീജ് ശൈലിയുള്ള ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്. അലൂമിനിയം പാനലും ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങും. ബ്ലുടൂത്ത്, ഓഡിയോ സംവിധാനങ്ങള്‍ക്കു വേണ്ടി പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിംഗ് വീലിലുണ്ട്.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

രണ്ടു വലിയ ഡയലുകളാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍. മള്‍ട്ടി ഫംങ്ഷന്‍ ഡിസ്‌പ്ലേയും കൂട്ടിനുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സാങ്‌യോങ് ടിവോലിയില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മോഡല്‍ അവകാശപ്പെടും.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫീച്ചറുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ജിപിഎസ് നാവിഗേഷനും റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലേയും അകത്തളത്തില്‍ ഒരുങ്ങും. 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ മഹീന്ദ്രയുടെ കോമ്പാക്ട് എസ്‌യുവിക്ക് തുടിപ്പേകും.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

125 bhp, 110 bhp എന്നിങ്ങനെയാകും പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. 1.6 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെയും മഹീന്ദ്ര ഈ അവസരത്തില്‍ വികസിപ്പിക്കുന്നുണ്ട്.

മാരുതി ബ്രെസ്സയെ തകര്‍ക്കാന്‍ മഹീന്ദ്ര S201, ചിത്രങ്ങള്‍ പുറത്ത്

ഒരുപക്ഷെ ഇവയില്‍ ഏതെങ്കില്‍ ഒരു എഞ്ചിന്‍ പതിപ്പ് മോഡലില്‍ കണ്ടേക്കാം. മാരുതി ബ്രെസ്സയ്ക്ക് പുറമെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ മോഡലുകള്‍ക്കും മഹീന്ദ്ര S201 ഭീഷണി മുഴക്കും.

Spy Image Source: TeamBHP, Vikatan

More from DriveSpark

Article Published On: Saturday, July 14, 2018, 11:07 [IST]
English summary
Mahindra S201 Compact-SUV Spied Testing Again. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X