എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

By Dijo Jackson

മുഖ്യ എതിരാളി മാരുതി വിറ്റാര ബ്രെസ്സ. ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ടുമായും കൊമ്പുകോര്‍ക്കും. പറഞ്ഞുവരുന്നത് മഹീന്ദ്രയുടെ പുതിയ കോമ്പാക്ട് എസ്‌യുവിയെ കുറിച്ച്. S201 എന്നാണ് മോഡലിന്റെ കോഡ്‌നാമം. ഈ വര്‍ഷം അവസാനത്തോടെ മഹീന്ദ്ര S201 വിപണിയില്‍ എത്തുമെന്നാണ് വിവരം. പുതിയ കോമ്പാക്ട് എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിടുക്കം മഹീന്ദ്രയ്ക്കുമുണ്ട്.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

ഇതിന്റെ ഭാഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മഹീന്ദ്ര എസ്‌യുവി പരീക്ഷണയോട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ ക്യാമറയ്ക്ക് മുന്നില്‍പ്പെട്ട S201, മോഡലിന്റെ അകത്തളത്തെ കുറിച്ചുള്ള ധാരണ നല്‍കിക്കഴിഞ്ഞു.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

സാങ്‌യോങ് ടിവോലി എസ്‌യുവിയെ മഹീന്ദ്ര ഇങ്ങോട്ടു കൊണ്ടവരുമെന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ കമ്പനിയാണ് സാങ്‌യോങ്. എന്നാല്‍ ടിവോലിയല്ല, ടിവോലിയെ ആധാരമാക്കിയ S201 എസ്‌യുവിയാണ് വിപണിയില്‍ എത്തുക.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

മോഡല്‍ ഏറെക്കുറെ ഉത്പാദനസജ്ജം. ബോഡി ഘടനകളും മെക്കാനിക്കല്‍ ഘടനകളും ടിവോലി എസ്‌യുവിയില്‍ നിന്നുമാണ് S201 കടമെടുത്തിട്ടുള്ളത്. ഡാഷ്‌ബോര്‍ഡിന് ബ്ലാക് - ബീജ് ശൈലിയുള്ള ഇരട്ടനിറമാണ്. അലൂമിനിയം പാനലും ഡാഷ്‌ബോര്‍ഡില്‍ കാണാം.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

ബ്ലുടൂത്ത്, ഓഡിയോ സംവിധാനങ്ങള്‍ക്കു വേണ്ടി പ്രത്യേക ബട്ടണുകള്‍ സ്റ്റീയറിംഗ് വീലിലുണ്ട്. രണ്ടു വലിയ ഡയലുകളാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍. മള്‍ട്ടി ഫംങ്ഷന്‍ ഡിസ്‌പ്ലേയും കൂട്ടിനുണ്ട്. ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ സാങ്‌യോങ് ടിവോലിയില്‍ നിന്നും അതേപടി പകര്‍ത്തിയതാണ്.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും മോഡല്‍ അവകാശപ്പെടും. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഫീച്ചറുകള്‍ എസ്‌യുവിയില്‍ പ്രതീക്ഷിക്കാം. ജിപിഎസ് നാവിഗേഷനും റിവേഴ്‌സ് ക്യാമറ ഡിസ്‌പ്ലേയും അകത്തളത്തില്‍ ഒരുങ്ങും.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

പിയാനൊ ബ്ലാക് നിറമാണ് സെന്‍ട്രല്‍ കണ്‍സോളിന്. ഡ്യൂവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഡ്യൂവല്‍ യുഎസ്ബി പോര്‍ട്ട്, AUX ഇന്‍പുട്ട് ജാക്ക്, 12V സോക്കറ്റ് എന്നിവ സെന്‍ട്രല്‍ കണ്‍സോളില്‍ കാണാം. ടച്ച്‌സ്‌ക്രീന്‍ സംവിധാനത്തിന് ഇരുവശത്തും കുത്തനെയുള്ള എസി വെന്റുകള്‍ ഇടംപിടിക്കുന്നു.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ മഹീന്ദ്രയുടെ കോമ്പാക്ട് എസ്‌യുവിക്ക് തുടിപ്പേകും. 108 bhp, 98 bhp എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. ആറു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

1.6 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെയും മഹീന്ദ്ര ഈ അവസരത്തില്‍ വികസിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ ഇവയില്‍ ഏതെങ്കില്‍ ഒരു എഞ്ചിന്‍ പതിപ്പ് മോഡലില്‍ കണ്ടേക്കാം. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ മഹീന്ദ്ര എസ്‌യുവിയുടെ രൂപവും ഭാവവും ഏറെക്കുറെ വെളിപ്പെട്ടിരുന്നു.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

മൂര്‍ച്ചയേറിയ സ്വഭാവമാണ് എല്‍ഇഡി ഹെഡ്‌ലാമ്പിന്. കറുത്ത പശ്ചാത്തലമുള്ള അലോയ് വീലുകളും മേല്‍ക്കൂരയോട് ഇഴുകി ചേര്‍ന്ന സ്പോയിലറും ഡിസൈന്‍ പ്രത്യേകതകളില്‍ ഉള്‍പ്പെടും. സ്പോയിലറിലാണ് എല്‍ഇഡി ബ്രേക്ക് ലൈറ്റുകള്‍.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബമ്പര്‍ ഫോഗ്‌ലാമ്പുകള്‍ S201 -ല്‍ ശ്രദ്ധയാകര്‍ഷിക്കും. മുന്‍ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുണ്ട്. വലിയ ക്രോം ഗ്രില്ലും, മസ്‌കുലീന്‍ ബമ്പറും എസ്‌യുവിയില്‍ പ്രത്യേകം പരാമര്‍ശിക്കണം.

എതിരാളി മാരുതി ബ്രെസ്സ, പുതിയ അങ്കം കുറിക്കാന്‍ മഹീന്ദ്ര — എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്

പില്ലറുകള്‍ക്ക് കറുപ്പ് നിറമെന്നാണ് സൂചന. അഞ്ചു സീറ്റര്‍ പതിപ്പായി S201 ആദ്യമെത്തും. പിന്നാലെ ഏഴു സീറ്റര്‍ പതിപ്പും വിപണിയില്‍ തലയുയര്‍ത്തും.

Spy Image Source: Motor Vikatan

More from DriveSpark

Article Published On: Monday, June 4, 2018, 13:19 [IST]
English summary
The Mahindra S201 Compact SUV Interiors Spied. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X