ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

By Dijo Jackson

സാങ്‌യോങ് ടിവോലി എത്തുമെന്നാണ് കരുതിയത്. പക്ഷെ കണക്കുകൂട്ടലുകള്‍ തെറ്റി. ടിവോലിയെ അടിസ്ഥാനപ്പെടുത്തി പുതിയ കോമ്പാക്ട് എസ്‌യുവിയാണ് മഹീന്ദ്രയുടെ അടുത്ത അവതാരം. എസ്‌യുവിയുടെ കോഡ്‌നാമം S201.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളാണ് സാങ്‌യോങ്. കോമ്പാക്ട് എസ്‌യുവി സാങ്‌യോങ് ടിവോലി ഇന്ത്യയില്‍ എത്തുമെന്നായിരുന്നു പ്രതീക്ഷ. ഇന്ത്യയില്‍ തുടരെ പരീക്ഷണയോട്ടം നടത്തിയ ടിവോലിയാകട്ടെ ഈ അഭ്യൂഹം ശക്തപ്പെടുത്തി.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

എന്നാല്‍ ടിവോലിയല്ല, ടിവോലിയെ അടിസ്ഥാനപ്പെടുത്തിയ പുത്തന്‍ മഹീന്ദ്ര എസ്‌യുവിയാണ് വിപണിയില്‍ എത്തുക. ക്യാമറ പകര്‍ത്തിയ പുതിയ കോമ്പാക്ട് എസ്‌യുവിയുടെ ചിത്രങ്ങള്‍ മഹീന്ദ്രയുടെ നീക്കം വെളിപ്പെടുത്തുന്നു.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

ഈ വര്‍ഷം തന്നെ മോഡല്‍ വിപണിയില്‍ അണിനിരക്കും. ഏറെക്കുറെ ഉത്പാദന സജ്ജമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട അവതാരം. തുണിവെച്ചു മറച്ചിട്ടുണ്ടെങ്കിലും എസ്‌യുവിയുടെ രൂപവും ഭാവവും ചിത്രങ്ങളില്‍ തെളിഞ്ഞു കാണാം.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

മൂര്‍ച്ചയേറിയ സ്വഭാവമാണ് എല്‍ഇഡി ഹെഡ്‌ലാമ്പിന്. കറുത്ത പശ്ചാത്തലമുള്ള അലോയ് വീലുകളും മേല്‍ക്കൂരയോട് ഇഴകി ചേര്‍ന്ന സ്‌പോയിലറും ഡിസൈന്‍ പ്രത്യേകതകളില്‍ ഉള്‍പ്പെടും. സ്‌പോയിലറിലാണ് എല്‍ഇഡി ബ്രേക്ക് ലൈറ്റുകളും.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ബമ്പര്‍ ഫോഗ്‌ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് S201 ന്റെ മുഖരൂപം. മുന്‍ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗുണ്ട്. വലിയ ക്രോം ഗ്രില്ലും, മസ്‌കുലീന്‍ ബമ്പറും ആരുടെയും ശ്രദ്ധയാകര്‍ഷിക്കും.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

പില്ലറുകള്‍ക്ക് കറുപ്പ് നിറമാണെന്നാണ് സൂചന. അഞ്ചു സീറ്റര്‍ പതിപ്പായാകും S201 നെ മഹീന്ദ്ര ആദ്യം അണിനിരത്തുക. പിന്നാലെ ഏഴു സീറ്റര്‍ പതിപ്പും വിപണിയില്‍ തലയുയര്‍ത്തും.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

പുതിയ എസ്‌യുവിയില്‍ ആഢംബര നിറഞ്ഞ അകത്തളം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള പരിഷ്‌കരിച്ച ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമായിരിക്കും കാറില്‍.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

റെയിന്‍ സെന്‍സിംഗ് വൈപറുകളും സണ്‍റൂഫും മോഡലില്‍ ഒരുങ്ങും. നിലവിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാകും ടിവോലിയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ മഹീന്ദ്ര എസ്‌യുവി വിപണിയില്‍ എത്തുക.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

108 bhp, 98 bhp എന്നിങ്ങനെയാണ് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളുടെ കരുത്തുത്പാദനം. 1.6 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളെയും മഹീന്ദ്ര ഈ അവസരത്തില്‍ വികസിപ്പിക്കുന്നുണ്ട്. ഒരുപക്ഷെ ഇവയില്‍ ഏതെങ്കില്‍ ഒരു എഞ്ചിന്‍ പതിപ്പ് എസ്‌യുവിയില്‍ കണ്ടേക്കാം.

ബ്രെസ്സയ്ക്കും ക്രെറ്റയ്ക്കും മഹീന്ദ്രയുടെ മറുപടി; പുതിയ എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്ത്!

അഞ്ചു സ്പീഡായിരിക്കും മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനും കാറില്‍ പ്രതീക്ഷിക്കാം. മാരുതി ബ്രെസ്സ, ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ എന്നിവര്‍ക്കുള്ള മറുപടിയാണ് വരാനിരിക്കുന്ന മഹീന്ദ്ര അവതാരം.

Source: TeamBHP

More from DriveSpark

Article Published On: Tuesday, April 17, 2018, 10:35 [IST]
English summary
New Mahindra S201 Compact SUV Spotted Testing. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X