കാറുകളെ പിന്‍വലിക്കാന്‍ ഒരുങ്ങി മഹീന്ദ്ര; കാരണം ഇതാണ്
Recommended Video

കാറുകളെ പിന്‍വലിക്കാന്‍ ഒരുങ്ങി മഹീന്ദ്ര. ഉത്പാദന നിരയില്‍ നിന്നും നാല് കാറുകളെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ ഉടന്‍ പിന്‍വലിക്കും. നാളേറെയായിട്ടും വില്‍പനയില്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത വെരിറ്റോ സെഡാന്‍, വെരിറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി, നുവോസ്‌പോര്‍ട് മോഡലുകളുടെ ഉത്പാദനം നിര്‍ത്താനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ മോഡലുകളെ ഘട്ടംഘട്ടമായി പിന്‍വലിക്കാനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ തീരുമാനം. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് നടപ്പിലാകാനിരിക്കുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങളും മോഡലുകളുടെ പിന്‍മാറ്റത്തിനുള്ള കാരണമാണ്.

പഴയ തലമുറ കാറുകളെ ബിഎസ് സ്റ്റേജ് VI ലേക്ക് കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ല. '2020 ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ മാനദണ്ഡങ്ങളും മഹീന്ദ്ര കാറുകള്‍ ഉടന്‍ പാലിക്കും' - മഹീന്ദ്ര തലവൻ പവൻ ഗോയങ്കെ പറഞ്ഞു.

അതേസമയം വില്‍പനയില്‍ പിന്നോക്കം നില്‍ക്കുന്ന മോഡലുകളെ മുന്നോട്ട് കൊണ്ടു പോകേണ്ടതില്ലെന്നാണ് കമ്പനിയുടെ തീരുമാനം. സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും മഹീന്ദ്ര കാറുകള്‍ വിപണിയില്‍ എത്തുകയെന്നും പവന്‍ ഗോയങ്കെ കൂട്ടിച്ചേർത്തു.

അതത് ശ്രേണിയില്‍ പിന്‍വലിക്കുന്ന മോഡലുകള്‍ക്ക് പകരം പുതിയ അവതാരങ്ങളെ മഹീന്ദ്ര അവതരിപ്പിക്കും. മഹീന്ദ്ര സൈലോയ്ക്ക് പകരം പുതിയ മഹീന്ദ്ര TUV300 പ്ലസ് നിരയില്‍ സ്ഥാനമേല്‍ക്കും.

ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്ന പുതിയ എംപിവിയെ ക്യാമറ പലകുറി പകര്‍ത്തി കഴിഞ്ഞു. ഒമ്പത് പേര്‍ക്കു സഞ്ചരിക്കാവുന്ന എംപിവിയാണ് TUV300 പ്ലസ്. എന്തായാലും സൈലോയെക്കാളും പേരും പ്രശസ്തിയും നേടാന്‍ TUV300 പ്ലസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ക്യാബ് സേവനങ്ങള്‍ക്ക് കരുത്തു പകര്‍ന്നാണ് മഹീന്ദ്ര വെരിറ്റോ വിപണിയില്‍ ശ്രദ്ധ നേടിയത്. പക്ഷെ എതിരാളികള്‍ ശക്തരായപ്പോള്‍ വെരിറ്റോ ചിത്രത്തില്‍ നിന്നും പുറത്തായി.

അതേസമയം വെരിറ്റോയുടെ വൈദ്യുത പതിപ്പ് ഇവെരിറ്റോയെ മഹീന്ദ്ര നിലനിര്‍ത്തും. കമ്പനിക്ക് നഷ്ടം വരുത്തി കൊണ്ടിരിക്കുന്ന വെരിറ്റോ വൈബ് നോച്ച്ബാക്കിനെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ അതിശയിക്കാനൊന്നുമില്ല.

സബ് 4 മീറ്റര്‍ ഗണത്തിലേക്ക് മഹീന്ദ്ര പ്രതീക്ഷയോടെ കാഴ്ചവെച്ച മോഡലായിരുന്നു നുവോസ്‌പോര്‍ട്. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ നുവോസ്‌പോര്‍ടിന് സാധിച്ചില്ല.

ശ്രേണിയില്‍ നിന്നും നുവോസ്‌പോര്‍ട് പോയാലും TUV300 ആ കുറവ് നികത്തും.


Click it and Unblock the Notifications








